അബൂദബി: അബൂദബി കടപ്പുറം മുസ്ലിം വെൽഫെയര്‍ അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ പ്രസിഡന്റ് സി.കെ. ജലാല്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി പി.വി. ജലാല്‍ ഉദ്ഘാടനം ചെയ്തു. 2023 വര്‍ഷത്തെ കമ്മിറ്റിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ജനറൽ സെക്രട്ടറി നിഷാക് കടവിലും വരവ് ചെലവ് കണക്കുകള്‍ ട്രഷറര്‍ പി.സി. സബൂറയും സ്കീമിന്റെ റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കുകളും കണ്‍വീനര്‍ ടി.എസ്. അഷ്റഫും അവതരിപ്പിച്ചു. രക്ഷാധികാരികളായ പി.കെ. അബൂബക്കര്‍, പി.വി. ജലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ 2024ലേക്കുള്ള പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. പ്രസിഡന്റ്: പി.എ. സൈതുമുഹമ്മദ്, ജനറല്‍ സെക്രട്ടറി: ടി.എസ്. അഷ്റഫ്, ട്രഷറര്‍: പി.സി. അബ്ദുല്‍ സബൂര്‍, വൈസ് പ്രസിഡന്റുമാര്‍: സലാം പണ്ടാരി, ദാവൂദ് പുഴങ്ങര, ഫൈസല്‍ കടവില്‍, കെ.എ. അബ്ദുല്‍ റസാഖ്, ജോ. സെക്രട്ടറിമാര്‍: റഷീദ് ചാലില്‍, കെ.എ. ജലാല്‍, റഹീം കടവില്‍. സ്കീം കണ്‍വീനര്‍: സി.കെ. ജലാല്‍, ജോ. കണ്‍വീനര്‍: നിഷാക് കടവില്‍. മുനീര്‍ ബിന്‍ ഈസ, പി.കെ. അബൂബക്കര്‍, പി.ടി. മുഹമ്മൂദ്, പി.കെ. ബദറു, സത്താര്‍ പുതിയകത്തു, പി.വി. ജലാല്‍, എ.എച്ച്. സവാഹിര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.