അൽഐൻ: യു.എ.ഇയുടെ 53ാമത് ദേശീയ ദിനാഘോഷം വിവിധ വൈജ്ഞാനിക കലാ-സാംസ്കാരിക പരിപാടികളോടെ ഒയാസിസ് ഇന്റർനാഷനൽ സ്കൂളിൽ ആഘോഷിച്ചു. രക്ഷിതാക്കളും അബൂദബി നിയമകാര്യാലയ പ്രതിനിധികളായ കേണൽ സഈദ് അലി ഹസ്സാം, മേജർ ഖനിം റാഷിദ് അൽ ഹസൈൻ, കേണൽ നാസിർ സലിം അൽദറീ, മുഹമ്മദ് സായിദ്, അൽ നുഐമി തുടങ്ങിയവർ മുഖ്യ അതിഥികളായിരുന്നു.
മിഥുൻ സിദ്ധാർഥ്, മുഹമ്മദ് സഹൽ തുടങ്ങിയ മാനേജ്മെന്റ് അംഗങ്ങളും സ്കൂൾ അക്കാദമിക് കോഓഡിനേറ്റർ സ്മിത വിമൽ, വൈസ് പ്രിൻസിപ്പൽ അബ്ദുൽ അസീസ് എന്നിവരും ചടങ്ങിൽ സാന്നിധ്യമറിയിച്ചു.
സ്കൂൾ വിദ്യാർഥികൾ നടത്തിയ കലാപരിപാടികളും 1500 സ്ക്വയർ വലുപ്പത്തിലുള്ള യു.എ.ഇ പതാകയും അധ്യാപകരും വിദ്യാർഥികളും അണിനിരന്ന യു.എ.ഇയുടെ ഭൂപടാവതരണവും പ്രത്യേക ശ്രദ്ധ നേടി.
സ്കൂൾ പ്രിൻസിപ്പൽ സി.എ.കെ. മനാഫ് അധ്യക്ഷതവഹിച്ചു. ഇമിറാത്തി നൃത്തം, അറബിക് ഗാനങ്ങൾ, അൽ അയല നൃത്തം, മൈമിങ് എന്നീ കലാപരിപാടികളോടൊപ്പം രക്ഷിതാക്കളുടെയും അധ്യാപക അനധ്യാപകരുടെയും സജീവ സാന്നിധ്യത്താൽ വിവിധ സാംസ്കാരിക പൈതൃക പ്രദർശനങ്ങളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.