ഐ​ക്യ സ​ന്ദേ​ശ​മു​യ​ർ​ത്തി യു.​എ.​ഇ​യു​ടെ 53ാം ദേ​ശീ​യ ദി​നം

ദു​ബൈ: 53ാം ദേ​ശീ​യ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ നി​റ​വി​ൽ യു.​എ.​ഇ ജ​ന​ത. ലോ​ക​ത്തെ 200 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ര​വാ​സി​ക​ൾ ആ​ഘോ​ഷ​മാ​യി കൊ​ണ്ടാ​ടു​ന്ന ഒ​രു ദേ​ശീ​യ ദി​നം ഒ​രു​പ​ക്ഷേ, ലോ​ക​ത്ത്​ വേ​റെ​യു​ണ്ടാ​കി​ല്ല. രാ​ജ്യ​വ്യ​ത്യാ​സ​മി​ല്ലാ​തെ ഇ​വി​ടെ അ​തി​വ​സി​ക്കു​ന്ന ഓ​രോ ജ​ന​വി​ഭാ​ഗ​വും അ​വ​രു​ടേ​​താ​യ രീ​തി​യി​ൽ യു.​എ.​ഇ​യു​ടെ ദേ​ശീ​യ​ദി​നം ഗം​ഭീ​ര​മാ​ക്കു​ക​യാ​ണ്.

അ​ൽ​ഐ​നി​ലാ​ണ്​ ഇ​ത്ത​വ​ണ ഔ​ദ്യോ​ഗി​ക ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ക. സൈ​നി​ക പ​രേ​ഡ്​ ഉ​ൾ​പ്പെ​ടെ അ​തി​വി​പു​ല​മാ​യ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളാ​ണ്​ ഭ​ര​ണാ​ധി​കാ​രി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. നി​വാ​സി​ക​ൾ​ക്ക്​ നേ​രി​ട്ടും ത​ത്സ​മ​യ സം​പ്രേ​ഷ​ണ​ത്തി​ലൂ​ടെ​യും ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​കാം. വ​ൻ സു​ര​ക്ഷ സ​ന്നാ​ഹ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ര​ണ്ട്​ ദി​വ​സ​ത്തെ അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ശ​നി, ഞാ​യ​ർ വാ​രാ​ന്ത്യ അ​വ​ധി​യാ​യ​തി​നാ​ൽ ഫ​ല​ത്തി​ൽ നാ​ല്​ ദി​വ​സ​ത്തെ അ​വ​ധി ദി​ന​ങ്ങ​ളാ​ണ്​ ല​ഭി​ക്കു​ക. ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ൽ ഉ​ൾ​പ്പെ​ടെ ദേ​ശീ​യ​ദി​ന​ത്തി​ൽ പ്ര​ത്യേ​കം ക​രി​മ​രു​ന്ന്​ പ്ര​യോ​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ വ​ൻ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളാ​ണ്​ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ​പോ​ലെ റാ​സ​ൽ ഖൈ​മ​യി​ൽ ഇ​ത്ത​വ​ണ​യും ​ഗി​ന്ന​സ്​ ബു​ക്കി​ൽ ഇ​ടം നേ​ടു​ന്ന വെ​ടി​ക്കെ​ട്ട്​ ന​ട​ക്കും. ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ, കെ.​എം.​സി.​സി പോ​ലു​ള്ള സം​ഘ​ട​ന​ക​ൾ അ​തി​വി​പു​ല​മാ​യ ആ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു വ​രു​ന്നു​ണ്ട്.

ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി മെ​ട്രോ, ട്രാം, ​ബ​സ്, വാ​ട്ട​ർ ടാ​ക്സി സ​ർ​വി​സു​ക​ളു​ടെ സ​മ​യം ദീ​ർ​ഘി​പ്പി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ ആ​ഘോ​ഷ​ദി​ന​ത്തി​ൽ പ്ര​ത്യേ​ക ടൂ​റി​സ്റ്റ്​ ഫെ​റി സ​ർ​വി​സു​ക​ളും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ഒ​റ്റ​ ടി​ക്ക​റ്റി​ൽ മൂ​ന്നു സ്​​റ്റേ​ഷ​നു​ക​ളി​ലേ​ക്ക്​ യാ​ത്ര ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​മാ​ണ്​ ആ​ർ.​ടി.​എ ഒ​രു​ക്കി​യ​ത്. ര​ണ്ടു​ദി​വ​സ​വും പാ​ർ​ക്കി​ങ്​ പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​ക്കി​താ​യി വി​വി​ധ എ​മി​റേ​റ്റു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ആ​റാം തീ​യ​തി​വ​രെ ഉ​പ​യോ​ഗി​ക്കാ​വു​ന്ന 53 ജി.​ബി ഇ​ന്‍റ​ർ​നെ​റ്റ്​ ഡാ​റ്റ സൗ​ജ​ന്യ​മാ​യി ന​ൽ​കി​യാ​ണ്​ പ്ര​മു​ഖ ടെ​ലി​കോം സേ​വ​ന​ദാ​താ​ക്ക​ളാ​യ ഡു ​ദേ​ശീ​യ​ദി​നം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കൊ​പ്പം ആ​ഘോ​ഷി​ക്കു​ന്ന​ത്.

കൂ​ടാ​തെ ദേ​ശീ​യ​ദി​ന ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​വി​ധ എ​മി​റേ​റ്റി​ലെ ഭ​ര​ണാ​ധി​കാ​രി​ക​ൾ ത​ട​വു​കാ​ർ​ക്ക്​ നി​രു​പാ​ധി​ക മോ​ച​ന​വും ന​ൽ​കു​മെ​ന്ന്​ നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ജി.​ഡി.​ആ​ർ.​എ​ഫ്.​എ ഉ​ൾ​പ്പെ​ടെ പ്ര​ധാ​ന വ​കു​പ്പു​ക​ൾ വി​പു​ല​മാ​യ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന​ട​ത്തി​വ​രി​ക​യാ​ണ്.

പ്ര​ധാ​ന ഓ​ഫി​സു​ക​ളെ​ല്ലാം നാ​ലാം തീ​യ​തി മാ​ത്ര​​മേ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ക്കൂ. എ​ങ്കി​ലും അ​വ​ശ്യ സ​ർ​വി​സു​ക​ൾ​ക്കാ​യി പ്ര​ത്യേ​ക സം​വി​ധാ​ന​ങ്ങ​ളും അ​ധി​കൃ​ത​ർ ഒ​രു​ക്കി​യി​ട്ടു​ണ്ട്. 

പ്ര​ചോ​ദ​നാ​ത്മ​ക​മാ​യ ഐ​ക്യം

യു.​എ.​ഇ 53ാം ദേ​ശീ​യ ദി​നം ആ​ഘോ​ഷി​ക്കു​മ്പോ​ള്‍ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ഐ​ക്യ​ത്തി​ന്‍റെ​യും അ​ഭി​ലാ​ഷ​ത്തി​ന്‍റെ​യും പു​രോ​ഗ​തി​യു​ടെ​യും ശ്ര​ദ്ധേ​യ​മാ​യ ഒ​രു പ്ര​യാ​ണ​മാ​ണ് പ്ര​തി​ഫ​ലി​ക്കു​ന്ന​ത്. യു.​എ.​ഇ​യു​ടെ സ്ഥാ​പ​ക​രാ​യ ശൈ​ഖ്​ സാ​യി​ദ് ബി​ന്‍ സു​ല്‍ത്താ​ന്‍ ആ​ല്‍ ന​ഹ്​​യാ​ന്‍റെ​യും ശൈ​ഖ്​ റാ​ഷി​ദ് ബി​ന്‍ സ​ഈ​ദ് ആ​ല്‍ മ​ക്തൂ​മി​ന്‍റെ​യും മൂ​ല്യ​ങ്ങ​ളും ദ​ര്‍ശ​ന​ങ്ങ​ളും ഉ​ള്‍ക്കൊ​ണ്ടു​കൊ​ണ്ടാ​ണ് ‘സ്പി​രി​റ്റ് ഓ​ഫ് ദ ​യൂ​നി​യ​ന്‍’ എ​ന്ന സ​ന്ദേ​ശ​ത്തി​ലൂ​ടെ രാ​ജ്യം എ​ല്ലാ മേ​ഖ​ല​ക​ളി​ലും അ​ഭൂ​ത​പൂ​ര്‍വ​മാ​യ ഉ​യ​ര​ങ്ങ​ള്‍ താ​ണ്ടി​യു​ള്ള ജൈ​ത്ര​യാ​ത്ര തു​ട​രു​ന്ന​ത്.

യു.​എ.​ഇ പ്ര​സി​ഡ​ന്‍റും ശൈ​ഖ്​ മു​ഹ​മ്മ​ദ് ബി​ന്‍ സാ​യി​ദ് ആ​ല്‍ ന​ഹ്​​യാ​ന്‍റെ​യും, യു.​എ.​ഇ വൈ​സ് പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ് ബി​ന്‍ റാ​ശി​ദ് ആ​ല്‍ മ​ക്തൂ​മി​ന്‍റെ​യും ധീ​ഷ​ണാ​പ​ര​മാ​യ നേ​തൃ​ത്വം മു​ന്‍ഗാ​മി​ക​ളു​ടെ കാ​ഴ്ച​പ്പാ​ടു​ക​ളും യാ​ഥാ​ർ​ഥ്യ​മാ​ക്കു​ക​യും വി​പു​ല​മാ​യ നേ​ട്ട​ങ്ങ​ളി​ലേ​ക്ക് രാ​ജ്യ​ത്തെ​ന​യി​ക്കു​ക​യും ചെ​യ്തു.

യു.​എ.​ഇ​യെ മി​ക​വി​ന്‍റെ​യും ന​വീ​ക​ര​ണ​ത്തി​ന്‍റെ​യും നൂ​ത​ന​ത്വ​ത്തി​ന്‍റെ​യും കേ​ന്ദ്ര​മാ​ക്കി സു​സ്ഥി​ര​മാ​യ മു​ന്നേ​റ്റം സാ​ധ്യ​മാ​ക്കാ​ന്‍ ഈ ​നേ​തൃ​ത്വ​ത്തി​ന്‍റെ പ്ര​യ​ത്ന​ങ്ങ​ള്‍ക്ക് സാ​ധി​ച്ചു. യു.​എ.​ഇ​യു​ടെ നേ​ട്ട​ങ്ങ​ളി​ല്‍നി​ന്നും ജ​ന​ങ്ങ​ളോ​ടു​ള്ള അ​ര്‍പ്പ​ണ​ബോ​ധ​ത്തി​ല്‍നി​ന്നും പ്ര​ചോ​ദ​നം ഉ​ള്‍ക്കൊ​ണ്ട്​ ഈ ​രാ​ജ്യ​ത്തി​ന്‍റെ ആ​രോ​ഗ്യ സം​ര​ക്ഷ​ണ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ക്കും അ​തി​ന്‍റെ മി​ക​വി​നും നി​ര​ന്ത​രം സം​ഭാ​വ​ന ന​ല്‍കാ​നാ​യ​തി​ല്‍ അ​ഭി​മാ​നി​ക്കു​ന്നു.

ഈ ​ദേ​ശീ​യ​ദി​ന​ത്തി​ല്‍ യു.​എ.​ഇ​യു​ടെ നേ​ട്ട​ങ്ങ​ള്‍ മാ​ത്ര​മ​ല്ല ഭാ​വി​യി​ലേ​ക്കു​ള്ള ശാ​ശ്വ​ത​മാ​യ കാ​ഴ്ച​പ്പാ​ടും ഞ​ങ്ങ​ള്‍ ആ​ഘോ​ഷി​ക്കു​ന്നു. സ്പി​രി​റ്റ് ഓ​ഫ് ദ ​യൂ​നി​യ​ന്‍ ന​മ്മെ എ​ല്ലാ​വ​രെ​യും പ്ര​ചോ​ദി​പ്പി​ക്കു​ന്ന​ത് തു​ട​രു​ക​യാ​ണ്. ഒ​രു പൊ​തു​ല​ക്ഷ്യ​ത്തി​നാ​യി എ​ല്ലാ​വ​രും ഒ​ത്തു​ചേ​രു​മ്പോ​ള്‍ എ​ല്ലാം സാ​ധ്യ​മാ​കും എ​ന്ന​തി​ന്‍റെ ഓ​ർ​മ​പ്പെ​ടു​ത്ത​ലാ​ണി​ത്. ഈ ​രാ​ജ്യം പു​തി​യ ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് കു​തി​ക്കു​ന്ന​ത് തു​ട​ര​ട്ടെ. ഈ ​ശ്ര​ദ്ധേ​യ​മാ​യ പൈ​തൃ​ക​ത്തി​ന്‍റെ വ​ള​ര്‍ച്ച​യി​ല്‍ ന​മു​ക്കെ​ല്ലാ​വ​ര്‍ക്കും തു​ട​ര്‍ന്നും പ​ങ്കാ​ളി​ക​ളാ​കാം - ഡോ. ​ആ​സാ​ദ് മൂ​പ്പ​ന്‍ (സ്ഥാ​പ​ക ചെ​യ​ര്‍മാ​ന്‍ ആ​സ്റ്റ​ര്‍ ഡി.​എം ഹെ​ല്‍ത്ത് കെ​യ​ര്‍)

സ​മാ​ധാ​ന​ത്തി​ന്‍റെ​യും സൗ​ഹാ​ര്‍ദ​ത്തി​ന്‍റെ​യും പ്ര​തീ​കം

ഈ​ദു​ൽ ഇ​ത്തി​ഹാ​ദി​ന്‍റെ ഈ ​അ​വ​സ​ര​ത്തി​ൽ എ​ല്ലാ​വ​ർ​ക്കും ഹൃ​ദ​യം​ഗ​മ​മാ​യ ആ​ശം​സ​ക​ൾ. രാ​ജ്യ​ത്തി​ന്‍റെ ച​രി​ത്ര​പ​ര​മാ​യ നേ​ട്ട​ങ്ങ​ളു​ടെ​യും ആ​ധു​നി​ക പു​രോ​ഗ​തി​യു​ടെ​യും മ​ഹ​ത്താ​യ സം​യോ​ജ​ന​മാ​ണ് യു.​എ.​ഇ​യു​ടെ ദേ​ശീ​യ​ദി​നം. അ​വ​സ​ര​ങ്ങ​ളു​ടെ നാ​ട് എ​ന്ന​റി​യ​പ്പെ​ടു​ന്ന യു.​എ.​ഇ ഇ​ന്ന് ലോ​ക​മെ​മ്പാ​ടു​മു​ള്ള പ്ര​വാ​സി​ക​ളു​ടെ സ്വ​പ്ന​ഭൂ​മി​യാ​ണ്.

ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നെ​ത്തു​ന്ന ജ​ന​ങ്ങ​ൾ ഒ​രു​മി​ച്ചു ചേ​രു​ന്ന സ്ഥ​ല​മെ​ന്ന ഖ്യാ​തി​യും ഈ ​നാ​ടി​ന്​ സ്വ​ന്ത​മാ​ണ്. ടൂ​റി​സം വ​ള​ർ​ത്താ​നും വി​ദേ​ശ​നി​ക്ഷേ​പം ആ​ക​ർ​ഷി​ക്കാ​നും വ്യ​വ​സാ​യ വി​ക​സ​ന​ത്തി​നും വ​ൻ ന​ട​പ​ടി​ക​ളാ​ണ് യു.​എ.​ഇ സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചു​വ​രു​ന്ന​ത്. ടൂ​റി​സ​വും വ്യ​വ​സാ​യ​വും ഫാ​ഷ​നും മ​നോ​ഹ​ര​മാ​യ നി​ർ​മി​തി​ക​ളും എ​ല്ലാം യു.​എ.​ഇ​യു​ടെ പ്ര​ത്യേ​ക​ത​ക​ളാ​ണ്.

സ​ദ്ഭാ​വ​ന​യു​ടെ​യും സ​മാ​ധാ​ന​ത്തി​ന്‍റെ​യും സൗ​ഹാ​ര്‍ദ​ത്തി​ന്‍റെ​യും പ്ര​തീ​ക​മാ​യാ​ണ് ലോ​ക രാ​ജ്യ​ങ്ങ​ള്‍ക്കി​ട​യി​ൽ എ​ന്നും യു.​എ.​ഇ നി​ല​കൊ​ള്ളു​ന്ന​ത്.

കാ​ലാ​നു​സൃ​ത​മാ​യ മാ​റ്റ​ങ്ങ​ളു​മാ​യി യു.​എ.​ഇ​യെ ന​യി​ച്ച ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​നി​യും ഈ ​രാ​ജ്യ​ത്തി​ന് മു​ന്നേ​റാ​ൻ സാ​ധി​ക്ക​ട്ടെ. സ്വാ​ത​ന്ത്ര്യ​വും ക​രു​ത​ലും മു​ഖ​മു​ദ്ര​യാ​യു​ള്ള ഈ ​രാ​ജ്യ​ത്തി​ൽ എ.​ബി.​സി ഗ്രൂ​പ് വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ സാ​ധി​ച്ച​ത് തി​ക​ച്ചും അ​ഭി​മാ​ന​ക​ര​മാ​ണ്.

ഏ​ഴ് സം​സ്ഥാ​ന​ങ്ങ​ളു​ടെ സം​ഗ​മ​സ്ഥാ​ന​മാ​യ യു.​എ.​ഇ​യി​ലെ ഓ​രോ നി​വാ​സി​ക്കും രാ​ജ്യ​ത്തി​ന്‍റെ ഐ​ക്യ​വും അ​ഖ​ണ്ഡ​ത​യും ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു​കൊ​ണ്ട് മു​ന്നോ​ട്ട് നീ​ങ്ങാ​ൻ സാ​ധി​ക്ക​ട്ടെ - ഡോ. ​ഷ​രീ​ഫ്​ അ​ബ്​​ദു​ൽ ഖാ​ദ​ർ (ചെ​യ​ർ​മാ​ൻ ആ​ൻ​ഡ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ എ.​ബി.​സി ഗ്രൂ​പ്​ ഓ​ഫ്​ ക​മ്പ​നീ​സ്​)

ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക്​ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ

ച​രി​ത്ര​പ​ര​മാ​യ ഈ ​ദേ​ശീ​യ ദി​ന​ത്തി​ൽ യു.​എ.​ഇ​യു​ടെ ദീ​ർ​ഘ​വീ​ക്ഷ​ണ​മു​ള്ള ഭ​ര​ണാ​ധി​കാ​രി​ക​ളെ​യും നി​ശ്ച​യ​ദാ​ർ​ഢ്യ​മു​ള്ള ഇ​വി​ട​ത്തെ ജ​ന​ത​യെ​യും ഹൃ​ദ​യം​ഗ​മ​മാ​യ അ​ഭി​ന​ന്ദ​ങ്ങ​ൾ അ​റി​യി​ക്കു​ന്നു, അ​ഭി​വാ​ദ്യ​മ​ർ​പ്പി​ക്കു​ന്നു. 1971 മു​ത​ൽ ആ​രം​ഭി​ച്ച യാ​ത്ര ഈ ​രാ​ജ്യ​ത്തെ ന​വീ​ക​ര​ണ​ത്തി​ന്‍റെ​യും വ​ള​ർ​ച്ച​യു​ടെ​യും ഐ​ക്യ​ത്തി​ന്‍റെ​യും പു​രോ​ഗ​തി​യു​ടെ​യും വി​ള​ക്കു​മാ​ട​മാ​ക്കി മാ​റ്റി. ഐ​ക്യം, പു​രോ​ഗ​തി, സ​മാ​ധാ​നം അ​ഭി​വൃ​ദ്ധി എ​ന്നി​വ​യി​ലു​ള്ള അ​ച​ഞ്ച​ല​മാ​യ പ്ര​തി​ബ​ദ്ധ​ത​യാ​ൽ ലോ​ക​രാ​ഷ്ട്ര​ങ്ങ​ളെ പ്ര​ചോ​ദി​പ്പി​ക്കാ​ൻ ഈ ​രാ​ജ്യ​ത്തി​ന്​ ഇ​നി​യും ക​ഴി​യ​ട്ടെ എ​ന്ന്​ ആ​ശം​സി​ക്കു​ന്നു -ജോ​യ്​ ആ​ലു​ക്കാ​സ്​ (ചെ​യ​ർ​മാ​ൻ, ജോ​യ്​ ആ​ലു​ക്കാ​സ്​ ഗ്രൂ​പ്)

അ​ഭി​വൃ​ദ്ധി​ക്കും ആ​ഗോ​ള മു​ന്നേ​റ്റ​ത്തി​നും സ​ർ​വ പി​ന്തു​ണ

രാ​ജ്യം സ്ഥാ​പി​ത​മാ​യ​ത് മു​ത​ലു​ള്ള വ​ള​ർ​ച്ച​യു​ടെ​യും പു​രോ​ഗ​തി​യു​ടെ​യും ആ​ഘോ​ഷ​മാ​ണ് ഓ​രോ ദേ​ശീ​യ​ദി​ന​വും. വി​ശ്വാ​സം, മി​ക​വ്, ഉ​ത്ത​ര​വാ​ദി​ത്തം എ​ന്നീ മൂ​ല്യ​ങ്ങ​ളി​ൽ പ​ടു​ത്തു​യ​ർ​ത്തി​യ മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സി​ന്‍റെ വി​ജ​യ പ്ര​യാ​ണം നി​ര​ന്ത​രം ഉ​ന്ന​തി​യി​ലേ​ക്ക് കു​തി​ക്കു​ന്ന യു.​എ.​ഇ​യു​ടെ ച​ടു​ല​മാ​യ പ​രി​വ​ർ​ത്ത​ന​ത്തി​ന്‍റെ ചൈ​ത​ന്യം ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ്. ഞ​ങ്ങ​ളു​ടെ മു​ഴു​വ​ൻ അ​ന്താ​രാ​ഷ്ട്ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും കേ​ന്ദ്രം ഈ ​രാ​ജ്യം ആ​ണെ​ന്ന​തി​ൽ ഏ​റെ അ​ഭി​മാ​ന​മു​ണ്ട്.

ഞ​ങ്ങ​ളു​ടെ സ്ഥാ​പ​ന​ത്തി​ന്‍റെ വ​ള​ർ​ച്ച​യും വി​ജ​യ​വും ഈ ​ഊ​ർ​ജ​സ്വ​ല​മാ​യ രാ​ഷ്ട്രം ന​ൽ​കു​ന്ന അ​വ​സ​ര​ങ്ങ​ളു​ടെ​യും പി​ന്തു​ണ​യു​ടെ​യും നേ​രി​ട്ടു​ള്ള പ്ര​തി​ഫ​ല​ന​മാ​ണ്. യു.​എ.​ഇ​യു​ടെ ദീ​ർ​ഘ​വീ​ക്ഷ​ണ​മു​ള്ള നേ​തൃ​ത്വ​വും പു​രോ​ഗ​മ​ന ന​യ​ങ്ങ​ളും ഞ​ങ്ങ​ളു​ടെ ജൈ​ത്ര​യാ​ത്ര രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​യ പ​ങ്ക് വ​ഹി​ക്കു​ന്നു.

ഈ ​സു​പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ല് ആ​ഘോ​ഷി​ക്കു​മ്പോ​ൾ യു.​എ.​ഇ​യു​ടെ തു​ട​ർ​ച്ച​യാ​യ അ​ഭി​വൃ​ദ്ധി​ക്കും ആ​ഗോ​ള മു​ന്നേ​റ്റ​ത്തി​നും തു​ട​ർ​ന്നും സം​ഭാ​വ​ന ന​ൽ​കാ​ൻ ഞ​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്നു -ഷം​ലാ​ൽ അ​ഹ​മ്മ​ദ്‌ (ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഓ​പ​റേ​ഷ​ൻ​സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സ്).

Tags:    
News Summary - UAE 53rd National Day with Message of Unity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.