ദുബൈ: വിസ്മയച്ചെപ്പ് തുറന്ന ലോക പൊലീസ് ഉച്ചകോടിയിൽ അതിനൂതന വാഹനവുമായി വിവിധ രാജ്യങ്ങളിലെ പൊലീസ് സേനകൾ. പഞ്ചറായാലും 50 കിലോമീറ്റർ അതേ ടയർ ഉപയോഗിച്ച് ഓടാവുന്ന ജീപ്പാണ് യു.എ.ഇയിലെ ഇൻകാസ് കമ്പനി ഒരുക്കിയത്. മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ ഓടുന്ന വാഹനത്തിൽ ഒരേസമയം പത്തുപേർക്കുവരെ സഞ്ചരിക്കാം. ഡോഡ്ജ് റാം എന്ന പ്ലാറ്റ്ഫോമിൽ നിർമിച്ച വാഹനത്തിന് മൂന്ന് ലക്ഷം ഡോളറാണ് വില.
സൈനിക വാഹനങ്ങൾക്കുപയോഗിക്കുന്ന സാങ്കേതിക വിദ്യകളാണ് ഈ പൊലീസ് വാഹനത്തിലും ഉപയോഗിച്ചിരിക്കുന്നത്. സൈനിക നിലവാരത്തിലുള്ള ടയറാണ് ഇതിന്റേത്. പഞ്ചറായാലും അടിയന്തര ഘട്ടങ്ങളിൽ ടയർ മാറ്റിയിടേണ്ടതില്ല. ദുബൈയിൽ നിർമിച്ച വാഹനം യു.എസ്, ആഫ്രിക്ക എന്നിവക്കുപുറമെ മറ്റ് രാജ്യങ്ങളിലേക്കും വിൽക്കുന്നുണ്ട്.
പൊലീസ് ഉച്ചകോടി വ്യാഴാഴ്ച സമാപിക്കും. യു.എൻ, ഇന്റർപോൾ, വിവിധ നഗരങ്ങളിലെ പൊലീസ്, സ്വകാര്യ മേഖലയിലെ സുരക്ഷ സ്ഥാപനങ്ങൾ തുടങ്ങിയവയിലെ മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുക്കുന്നുണ്ട്. 200ഓളം പ്രഭാഷകർ, 250 എക്സിബിറ്റർമാർ എന്നിവർ പങ്കെടുക്കുന്നുണ്ട്. worldpolicesummit.com എന്ന സൈറ്റ് വഴി സന്ദർശിച്ച് രജിസ്റ്റർ ചെയ്ത് സൗജന്യമായി എക്സിബിഷൻ കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.