അബൂദബി: ഗരീബ് നവാസ് ഖ്വാജ മുഈനുദ്ദീൻ ചിശ്തി അജ്മീർ തങ്ങളുടെ ഉറൂസിനോടനുബന്ധിച്ച് യെസ് ഇന്ത്യ ഫൗണ്ടേഷൻ അബൂദബി ചാപ്റ്റർ ജനുവരി 10ന് ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ സംഘടിപ്പിക്കുന്ന ഖ്വാജ ഗസൽ ഈവ് 25 പ്രോഗ്രാമിന്റെ പോസ്റ്റർ പ്രകാശനം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫിയും ബനിയാസ് സ്പൈക്ക് എം.ഡി കുറ്റൂർ അബ്ദുറഹ്മാൻ ഹാജിയും ചേർന്ന് നിർവഹിച്ചു.
ഗരീബ് നവാസ് അജ്മീർ മൗലിദ് പാരായണം, ഖ്വാജ തങ്ങൾ അനുസ്മരണ പ്രഭാഷണം, ഡോക്യുമെന്ററി പ്രദർശനം, ഖവാലി മത്സരം എന്നിവ കൂടാതെ പൊതുജനങ്ങൾക്കായി മെഗാ ഓൺലൈൻ ക്വിസ് മത്സരം തുടങ്ങി വിവിധ പരിപാടികൾ ഖ്വാജ ഗസൽ ഈവിന്റെ ഭാഗമായി നടക്കും.
ചടങ്ങിൽ യെസ് ഇന്ത്യ ഫൗണ്ടേഷൻ സുപ്രീം കൗൺസിൽ ചെയർമാൻ കുറ്റൂർ അബ്ദുറഹ്മാൻ ഹാജി, ഹമീദ് സഅദി ഈശ്വരമംഗലം, റഹീം ഹാജി പാനൂർ, ലത്തീഫ് ഹാജി മാട്ടൂൽ, അഷറഫ് മന്ന, മൊയ്തുട്ടി നൊച്ച്യാട്, ശരീഫ് ബദവി കുട്ടോത്ത്, യെസ് ഇന്ത്യ അബൂദബി അംബാസഡർ ജാബിർ അമാനി കൊട്ടില എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.