ഷാര്‍ജ: സര്‍ക്കാറുകള്‍ മാറുന്നതല്ലാതെ വിദേശരാജ്യങ്ങളില്‍ പ്രതിസന്ധികളോടും പ്രത ികൂല കാലാവസ്ഥകളോടും മല്ലിട്ട്, കുടുംബത്തിനും രാജ്യത്തിനും വേണ്ടി രാപ്പകല്‍ അധ്വാന ിക്കുന്ന പ്രവാസികളോടുള്ള നയസമീപനങ്ങളില്‍ മാറ്റം വരുന്നില്ല. പ്രവാസികളോടുള്ള അവഗണനക്ക് പ്രവാസത്തോളം തന്നെ പഴക്കമുണ്ട് എന്നാണ് ഇത് തെളിയിക്കുന്നത്. പ്രവാസികള്‍ക്ക് സമ്മതിദാനാവകശം വിനിയോഗിക്കാനുള്ള അവസരം ഇല്ലാത്തതുകൊണ്ടാകാം ഈ ചിറ്റമ്മ നയം തുടരാന്‍ ഭരണകൂടത്തെ പ്രേരിപ്പിക്കുന്നത്. വോട്ടുണ്ടായിരുന്നുവെങ്കില്‍ നാട്ടിലുയരുന്നതിനേക്കാള് തൊഴുകൈ ഉയരുന്നത് പ്രവാസഭൂമിയിലായിരുന്നേനെ. പ്രവാസികളുടെ ഓരോ പ്രശ്നങ്ങളും സഭകളില്‍ നിരന്തരം ഉയരുകയും ചെയ്യുമായിരുന്നു. എന്നാല്‍ പ്രവാസികള്‍ക്ക് വോട്ടവകാശം നല്കിയാല് എന്തോ വലിയ ദുരന്തം വരുമെന്ന ഭയമാണ് ഭരണകൂടങ്ങള്‍ക്ക് മുഖത്ത് പ്രതിഫലിക്കുന്നത്. പ്രോക്സി വോട്ട് നടപ്പിലാവുന്നു എന്ന് പറയാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഒരുപാട് പ്രതികൂല സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് ജീവിക്കുന്നവരാണ് പ്രവാസികള്‍. ഒരു ഇന്ത്യന്‍ പൗരന് എന്ന നിലയില്‍ ലഭിക്കേണ്ട അവകാശങ്ങള്‍ ജോലി തേടി മറ്റൊരു രാജ്യത്ത് കഴിയുന്നു എന്നത് കൊണ്ട് ഹനിക്കപ്പെടരുത്.
യു.എ.ഇ.യില്‍ ജോലി ചെയ്യുന്ന അധ്യാപകരെ സംബന്ധിച്ചിടത്തോളം പ്രധാന പ്രശ്നമാണ് തുല്യതാ സര്‍ട്ടിഫിക്കറ്റ് നേടുക എന്നത്. ഇന്ത്യയിലെ സര്‍വകലാശാലകളില്‍ നിന്ന് പ്രൈവറ്റ് റെജിസ്ട്രഷന്, വിദൂര വിദ്യാഭാസം വഴി പഠനം പൂര്‍ത്തിയാക്കിയവര്‍ക്കാണ് ഈ പ്രതിസന്ധി. സര്‍വ്വകലാശാലകളിലേക്ക് കോണ്‍സുലേറ്റ് വഴി സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധനക്ക് അയക്കുമ്പോള്‍ പഠന രീതി പ്രൈവറ്റ് എന്ന് യൂണിവേഴ്സിറ്റി രേഖപ്പെടുത്തുമ്പോള്‍ യു.എ.ഇ വിദ്യാഭ്യാസ വകുപ്പ് തുല്ല്യതാ സര്‍ട്ടിഫിക്കറ്റ് അനുവദിക്കില്ല. യു.ജി.സി മാനദണ്ഡങ്ങളില്‍ മതിയായ മാറ്റങ്ങള്‍ വരുത്തി ഈ പ്രതിസന്ധിക്ക് ഇനിവരുന്ന സര്‍ക്കാര്‍ പരിഹാരം കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തരം കാരണത്താല്‍ ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരിച്ച് പോയ അധ്യാപകരെ പുനരധിവസിക്കുവാനുള്ള നടപടി ഇനി വരുന്ന സര്‍ക്കാര്‍ ഏറ്റെടുക്കണം.
പ്രവാസികളെ ഏറ്റവും പ്രയാസപ്പെടുത്തുന്ന മറ്റൊരു കാര്യമാണ് വിമാന ടിക്കറ്റിെൻറ നിരക്ക് വര്‍ധന. സ്കൂള്‍ അവധിക്കാലത്ത് നാട്ടിലേക്ക് പോകുന്നവരുടെ നട്ടെല്ലൊടിക്കുന്നതാണ് ഈ സമയങ്ങളിലെ നിരക്ക്. നാലും അഞ്ചും ഇരട്ടി നല്കി വേണം കുടുംബാംഗങ്ങള്‍ക്ക് ടിക്കറ്റ് എടുക്കാന്‍. വരുന്ന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അനുകൂല നിലപാട് എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയെ സ്നേഹിക്കുന്ന ഓരോ പൗരനും കാത്തിരിക്കുന്നത് അവെൻറ അവകാശങ്ങളെ സംരക്ഷിക്കുന്ന ഭരണകൂടത്തെയാണ്. ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ സമാധാനത്തോടെ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയാകണം ഇത്തവണ സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.