ദുബൈ വേൾഡ് കപ്പ് സ്വന്തമാക്കിയ യു.എസിന്റെ ഹിറ്റ് ഷോ
ദുബൈ: ചെമ്മൺ ട്രാക്കിനെ തീപിടിപ്പിക്കുന്ന മിന്നൽവേഗവുമായി ദുബൈ വേൾഡ് കപ്പിൽ മുത്തമിട്ട് ഖത്തറിന്റെ ഹിറ്റ് ഷോ. ലോകത്തെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള കുതിരപ്പന്തയത്തിൽ 1.2 കോടി ഡോളറാണ് ഹിറ്റ്ഷോ സ്വന്തമാക്കിയത്. ലോകമെമ്പാടുമുള്ള കാണികളെ ആവേശത്തിമിർപ്പിലാഴ്ത്തിയ അഞ്ച് വയസ്സുകാരൻ ഹിറ്റ്ഷോയുടെ തേരാളി ഫ്ലോറന്റ് ജറോക്സ് ആണ്. ശനിയാഴ്ച രാത്രി 9:30ന് ദുബൈ മെയ്ദാന്‍ റേസ്കോഴ്സില്‍ നടന്ന വാശിയേറിയ മത്സരത്തിനൊടുവിലാണ് ഹിറ്റ് ഷോ ജേതാവായത്.
ശനിയാഴ്ച വൈകീട്ട് നാലരക്ക് മെയ്ദാന്‍ റെയ്സ്കോഴ്സില്‍ ഗ്രൂപ് ഒന്നിലെ പ്യുവര്ബ്രീഡ് അറേബ്യന്‍സിന്റെ ദബൈ കഹയ്ല ക്ലാസിക് ആയിരുന്നു ഉദ്ഘാടന മത്സരം. ഉദ്ഘാടന മത്സരത്തില്‍ 13 കുതിരകളാണ് മത്സരിച്ചത്. ഗ്രൂപ് ഒന്ന്, രണ്ട് എന്നിങ്ങനെ തരംതിരിച്ച് ഒമ്പത് ഇനങ്ങളിലായിരുന്നു മത്സരങ്ങള്‍. 10 ലക്ഷം ഡോളര്‍ സമ്മാനത്തുകയുള്ള പ്യുവര്ബ്രീഡ് അറേബ്യന്‍സ് കുതിരകള്‍ക്ക് മാത്രമായുള്ള ദുബൈ കഹയ്ല ക്ലാസിക്കിനുശേഷം പത്ത് ലക്ഷം ഡോളര്‍ വീതം സമ്മാനത്തുകയുണ്ടായിരുന്ന ഗോഡോള്ഫിന് മൈല്‍ മത്സരത്തില്‍ (ഗ്രൂപ് ഒന്ന്) ടോറന്റ് ആധിപത്യം പുലര്‍ത്തി.
ദുബൈ ഗോള്‍ഡ് കപ്പ് മത്സരത്തില്‍ ദുബൈ ഫ്യൂച്ചര്‍ (ഒരു മില്യണ്‍ ഡോളര്‍ സമ്മാനം), യു.എ.ഇ ഡെര്‍ബിയില്‍ അഡ്മിയര്‍ ഡെയ്റ്റോണ (10 ലക്ഷം ഡോളര്‍), അല്‍ ഖൂസ് സ്പ്രിന്റില്‍ വില്യം ബ്യൂക്ക് (ഒന്നരലക്ഷം ഡോളര്‍), 20 ലക്ഷം ഡോളര്‍ തുകയുള്ള ദുബൈ ഗോള്‍ഡന്‍ ഷഹീന് മത്സരത്തില്‍ ഡാര്‍ക്ക് സാഫ്രോണ്‍, ദബൈ ടര്‍ഫില്‍ (50 ലക്ഷം ഡോളര്‍) സോള്‍ റഷ്, ദബൈ ഷീമ ക്ലാസികില്‍ (60 ലക്ഷം ഡോളര്‍) ഡാനോൺ ഡെസീലെ എന്നിവരാണ് വിജയികൾ.
സമാപനത്തോടനബന്ധിച്ച് നടന്നലേസർ ഷോ
1.2 കോടി ഡോളര്‍ സമ്മാനത്തുകയുള്ള ദുബൈ വേള്‍ഡ് കപ്പ് തന്നെയായിരുന്നു പ്രധാനമത്സരം. ദുബൈ വേള്‍ഡ് കപ്പിന്റെ 29ാമത് പതിപ്പാണിത്. 14 രാജ്യങ്ങളില്‍നിന്നുള്ള 125 കുതിരകള്‍ മത്സരത്തില്‍ പങ്കെടുത്തു. മൂന്ന് കോടി ഡോളറാണ് ആകെ സമ്മാനത്തുക. കഴിഞ്ഞവര്‍ഷത്തെ ദുബൈ വേള്‍ഡ് കപ്പില്‍ സൗദി അറേബ്യയുടെ ലോറല്‍ റിവര്‍ 1.2 കോടി ഡോളര്‍ നേടി ഒന്നാമനായി. ഐറിഷുകാരന് ടൈഗ് ഓഷെ ആയിരുന്നു ആറുവയസ്സുകാരന് ലോറല്‍ റിവറിന്റെ ജോക്കി.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂം ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ എക്സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശദ് ആല് മക്തൂം എന്നിവര്‍ ദുബൈ വേള്‍ഡ് കപ്പ് മത്സരാര്‍ഥികള്‍ക്ക് ആശംസകള്‍ നേരാനെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.