ഖുര്‍ആന്‍ പാരായണ മത്സരം 15 മുതല്‍

അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ നടത്തുന്ന ഖുര്‍ആന്‍ പാരായണ മത്സരത്തിന്‍റെ ബ്രോഷര്‍ ലുലു ഗ്രൂപ് ഇന്റര്‍നാഷനല്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എം.എ. അഷ്‌റഫ് അലി

പ്രകാശനം ചെയ്യുന്നു

ഖുര്‍ആന്‍ പാരായണ മത്സരം 15 മുതല്‍

അബൂദബി: അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ റമദാനില്‍ നടത്തുന്ന ഖുര്‍ആന്‍ പാരായണ മത്സരം ഏപ്രില്‍ 15, 16, 17 തീയതികളില്‍ നടക്കും. വിവിധ ഘട്ടങ്ങളിലായി നടക്കുന്ന ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ ഇരുന്നൂറോളം മത്സരാര്‍ഥികളാണ് പങ്കെടുക്കുന്നത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകം മത്സരങ്ങളുണ്ട്. ഇസ്‌ലാമിക് സെന്‍റര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയുടെ രജിസ്‌ട്രേഷന്‍ അടക്കമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. മത്സരത്തിന്‍റെ ബ്രോഷര്‍ ലുലു ഗ്രൂപ് ഇന്റര്‍നാഷനല്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എം.എ. അഷ്‌റഫ് അലി പ്രകാശനം ചെയ്തു. ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ പ്രസിഡന്‍റ് പി. ബാവ ഹാജി, ജനറല്‍ സെക്രട്ടറി ടി.കെ. അബ്ദുസലാം, സെക്രട്ടറിമാരായ ഹാരിസ് ബാഖവി, സലീം നാട്ടിക എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Quran recitation competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.