cap: ദു​ബൈ കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി നി​ദ അ​ൻ​ജൂ​മി​ന് ദു​ബൈ എ​യ​ർ​പോ​ർ​ട്ടി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണം

നി​ദ അ​ൻ​ജൂ​മി​ന്​ സ്വീ​ക​ര​ണം ന​ൽ​കി

ദു​ബൈ: ഫ്രാ​ൻ​സി​ലെ മോ​ൻ​പാ​സി​യ​റി​ൽ​വെ​ച്ച് ന​ട​ന്ന എ​ൻ​ഡു​റ​ൻ​സ്​ വേ​ൾ​ഡ്​ ചാ​മ്പ്യ​ൻ​ഷി​പ്​ സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് പ​ങ്കെ​ടു​ത്ത് മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ നി​ദ അ​ൻ​ജൂ​മി​ന് ദു​ബൈ എ​യ​ർ​പോ​ർ​ട്ടി​ൽ ദു​ബൈ കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മ​റ്റി സ്വീ​ക​ര​ണം ന​ല്‍കി.

160 കി​ലോ​മീ​റ്റ​ര്‍ ദൈ​ർ​ഘ്യ​മു​ള്ള മ​ത്സ​രം മി​ക​ച്ച പ്ര​ക​ട​ന​ത്തോ​ടെ​യാ​ണ്​ നി​ദ പൂ​ർ​ത്തി​യാ​ക്കി​യ​ത്. ദു​ബൈ കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി​ക്കു​വേ​ണ്ടി പ്ര​സി​ഡ​ന്‍റ്​ സി​ദ്ദീ​ഖ് കാ​ലൊ​ടി ഉ​പ​ഹാ​രം ന​ൽ​കി സ്വീ​ക​രി​ച്ചു.

ച​ട​ങ്ങി​ൽ അ​ത്‌​ല​റ്റി​ക്സ് ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ വൈ​സ് പ്ര​സി​ഡ​ന്‍റും ദു​ബൈ കെ.​എം.​സി.​സി ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​വു​മാ​യ ഡോ. ​അ​ൻ​വ​ർ അ​മീ​ൻ, ജി​ല്ല ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി നൗ​ഫ​ൽ വേ​ങ്ങ​ര, ട്ര​ഷ​റ​ർ സി.​വി അ​ഷ്റ​ഫ്, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ നാ​സ​ർ കു​റു​മ്പ​ത്തൂ​ർ, മൊ​യ്തീ​ൻ പൊ​ന്നാ​നി, സെ​ക്ര​ട്ട​റി​മാ​രാ​യ ശി​ഹാ​ബ് ഏ​റ​നാ​ട്, ല​ത്തീ​ഫ് തെ​ക്ക​ഞ്ചേ​രി, തി​രൂ​ർ മ​ണ്ഡ​ലം കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ നൗ​ഷാ​ദ് പ​റ​വ​ണ്ണ, സു​ബൈ​ര്‍ കു​റ്റൂ​ർ, ഷി​ഹാ​ബ് മു​ട്ടി​ക്കാ​ട​ൻ, സ​ഫ്​​വാ​ൻ വെ​ട്ടം, ഹൈ​ദ​ർ മു​ണ്ട​ത്തോ​ട്ടി​ൽ, ക​ൽ​പ​ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് ഭാ​ര​വാ​ഹി​ക​ളാ​യ ഇ​ഖ്ബാ​ൽ പ​ള്ളി​യ​ത്ത്, കു​ഞ്ഞീ​ൻ ചെ​മ്പ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Reception given to Nidha Anjoom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.