റാ​ക് ജെ​റ്റ്സ്കീ അ​പ​ക​ട​ത്തി​ല്‍പ്പെ​ട്ട​യാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി

റാ​സ​ല്‍ഖൈ​മ: റാ​ക് ക്രീ​ക്കി​ന് സ​മീ​പം ജെ​റ്റ് സ്കീ ​മ​റി​ഞ്ഞ് അ​പ​ക​ട​ത്തി​ല്‍പ്പെ​ട്ട​യാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി കോ​സ്റ്റ് ഗാ​ര്‍ഡ്. ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു സം​ഭ​വം. ജെ​റ്റ്സ്കീ മ​റി​ഞ്ഞ് അ​റ​ബ് വം​ശ​ജ​നാ​യ പൗ​ര​ന്‍ മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു. പ്ര​ദേ​ശ​ത്ത് നി​രീ​ക്ഷ​ണം ന​ട​ത്തി​യി​രു​ന്ന കോ​സ്റ്റ്ഗാ​ര്‍ഡ് സേ​നാ വി​ഭാ​ഗം അ​പ​ക​ട​സ്ഥ​ല​ത്തെ​ത്തു​ക​യും പൗ​ര​നെ ദു​ര​ന്ത​ത്തി​ല്‍നി​ന്ന് ര​ക്ഷി​ക്കു​ക​യു​മാ​യി​രു​ന്നു. പ്ര​ഥ​മ ശ്രു​ശ്രൂ​ഷ ന​ല്‍കി​യ സേ​നാം​ഗ​ങ്ങ​ള്‍ അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി തു​ട​ര്‍ ചി​കി​ത്സ​ക്ക് വി​ധേ​യ​നാ​ക്കി.

ബീ​ച്ച് സ​ന്ദ​ര്‍ശ​ക​രും ജെ​റ്റ്സ്കീ റൈ​ഡ​ര്‍മാ​രും മു​ന്‍ക​രു​ത​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളും അ​നു​ബ​ന്ധ വ​സ്ത്ര​ങ്ങ​ളും ധ​രി​ക്കു​ന്ന​തി​ല്‍ വീ​ഴ്ച്ച​വ​രു​ത്ത​രു​തെ​ന്നും നി​ർ​ദേ​ശി​ച്ചു.

Tags:    
News Summary - Rescued the man who was in Rak Jetski accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.