ദുബൈ: ക്ലാസിക് കാർ പ്രേമികൾക്ക് ലോകത്തെ അത്യപൂർവ കാറുകൾ സ്വന്തമാക്കാൻ ദുബൈ അവസരമൊരുക്കുന്നു. കാറുകൾ ലേലം ചെയ്യുന്ന ലോകത്തെ പ്രമുഖ സ്ഥാപനമായ ആർ.എം സോതബിയുടെ രണ്ടാമത് കാർ ലേലം ഡിസംബർ ഒന്നിന് ദുബൈയിൽ നടക്കും. കഴിഞ്ഞ വർഷം നടത്തിയ ലേലം വൻ വിജയമായതിന് പിന്നാലെയാണ് കമ്പനി കൂടുതൽ കാറുകളുമായി ഇത്തവണയുമെത്തുന്നത്.
1000 മിഗ്ലിയ എക്സ്പീരിയൻസ് യു.എ.ഇയുമായി കൈകോർത്ത് ഇമാറാത്തി ഗോൾഫ് ക്ലബിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഏതെല്ലാം കമ്പനികളുടെ കാറുകൾ ലേലത്തിന് എത്തുമെന്ന വിവരങ്ങൾ വരും ആഴ്ചകളിൽ പുറത്തുവിടുമെന്ന് കമ്പനി അറിയിച്ചു. ഇക്കഴിഞ്ഞ മാർച്ചിൽ 62.4 ദശലക്ഷം ദിർഹം മൂല്യം വരുന്ന വാഹനങ്ങളാണ് വിറ്റഴിച്ചത്.
രണ്ടാം ലോകയുദ്ധ കാലത്ത് ഇറങ്ങിയ 1935 മോഡൽ ബുഗാട്ടി ഉൾപ്പെടെ അത്യപൂർവമായ കാറുകളാണ് അന്ന് ലേലത്തിൽ പ്രദർശിപ്പിച്ചിരുന്നത്.
2000 ബി.എം.ഡബ്ല്യു.ഇസെഡ് 8, 1996 പോർഷെ 911 കറേറ 4 എസ്, 2016 മെകലാറൻ 675 എൽ.ടി സ്പൈഡർ, 2009 മോഡൽ ലംബോർഗിനി മുർസിലാഗോ എൽ.പി 640-4 റോഡ്സ്റ്റർ ഉൾപ്പെടെ അപൂർവ കാറുകളുടെ ലിസ്റ്റാണ് ആർ.എം സോതബിയുടെ വെബ്സൈറ്റിൽ പ്രദർശിപ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.