ഷാര്‍ജ: യു.എ.ഇയിലെ ഏറ്റവും വലിയ തുരങ്ക പാതയുടെ നിര്‍മാണം പൂര്‍ണതയിലേക്ക് അടുക്കുന്നു. ഫുജൈറ-മസാഫി ഹൈവേയിലെ ദഫ്ത്തയില് നിന്ന് തുടങ്ങി ഖോര്ഫക്കാന് തുറമുഖത്തെ ബന്ധിച്ച് ഒമാന്‍ അതിര്‍ത്തി വരെ എത്തുന്ന റോഡാണ് ത്വരിത ഗതിയില്‍ പൂര്‍ത്തിയാകുന്നത്. 65 കോടി ദിര്‍ഹം ചെലവിട്ട് നിര്‍മിക്കുന്ന 23 കിലോമീറ്റര്‍ റോഡിെൻറ നിര്‍മാണം 2019ല്‍ പൂര്‍ത്തിയാകുമെന്ന് ഷാര്‍ജ സാമ്പത്തിക വികസന അതോറിറ്റി പറഞ്ഞു.
13 കിലോമീറ്റര്‍ ദൂരം വരുന്ന അഞ്ച് തുരങ്കങ്ങളാണ് ഈ പാതയുടെ പ്രത്യേകത. ഹോര്‍മൂസ് കടലിടുക്കുമായി എളുപ്പത്തില്‍ ബന്ധപ്പെടാമെന്നുള്ള പ്രത്യേകത ഈ പാതക്കുണ്ട്. ഇതിന് പുറമെ ഹോര്മൂസിെൻറ സഹായമില്ലാതെ തന്നെ ഖോര്ഫക്കാന് തുറമുഖം ഉപയോഗിച്ചുള്ള കയറ്റുമതിയും ഇറക്കുമതിയും സാധ്യമാകുകയും ചെയ്യും.അതിനാൽ തന്നെ വളരെ തന്ത്രപ്രധാനമായ പാതയായിട്ടാണ് ഇതിനെ കണക്കാക്കുന്നത്.
ഷാര്‍ജയുടെ പ്രധാന മലകളെ ചുറ്റി വളഞ്ഞാണ് ഇതിെൻറ രൂപരേഖ തയ്യാറാക്കിയത്. ഇത് വഴി നിര്‍മാണ ചെലവില്‍ 55 കോടി ദിർഹം കുറക്കാനയതായി അധികൃതര്‍ പറഞ്ഞു. ഷാര്‍ജ പട്ടണത്തില്‍ നിന്ന് 30 മിനുട്ട് കൊണ്ട് എത്താന്‍ പാകത്തിലാണ് ഇതിന്‍െറ നിര്‍മാണം. 2009ല്‍ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല് ഖാസിമി നേരിട്ടത്തെിയാണ് പദ്ധതിയുടെ നിര്‍മാണത്തിന് തുടക്കം കുറിച്ചത്. അഞ്ച് ടണലുകളുടെയും നിര്‍മാണം ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞിട്ടുണ്ട്. മലകളുടെ സ്വാഭാവികതക്ക് ഒട്ടും കോട്ടം തട്ടാത്ത വിധത്തിലുള്ള നിര്‍മാണമാണ് നടക്കുന്നത്. പരസ്പരം കൂട്ടിമുട്ടാത്ത രണ്ട് തുരങ്കങ്ങളാണ് പോക്കുവരവിനായി ഒരുക്കുന്നത്. ഗള്‍ഫ് മേഖലയില്‍ ഇത്തരത്തിലൊരു പദ്ധതി ആദ്യമാണ്.
തുരങ്കങ്ങളുടെ ഓരോഘട്ടവും ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും ആധുനിക യന്ത്രങ്ങളുടെ സഹായത്തോടെ അതിനെയെല്ലാം അതിജീവിക്കുകയായിരുന്നുവെന്ന് നിര്‍മാണ ചുമതല ഏറ്റെടുത്ത ഹാല്ക്രോ പറഞ്ഞു. തുരങ്കങ്ങളുടെയും അനുബന്ധ റോഡുകളുടെയും നിര്‍മാണം പൂര്‍ണതയിലേക്ക് അടുത്തതോടെ മസാഫി-ഫുജൈറ ഹൈവേയിലെ ദഫ്ത്തയില് പാലത്തിെൻറ നിര്‍മാണം തുടങ്ങി. രണ്ട് ദിശയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ക്ക് തുരങ്ക പാതയിലേക്ക് പ്രവേശിക്കാനുള്ള റോഡുകളുടെ നിര്‍മാണവും തുടങ്ങിയിട്ടുണ്ട്. ഇതിനോടനുബന്ധിച്ച് പാലത്തിെൻറ നിര്‍മാണം നടക്കുന്ന ഭാഗത്ത് ഗതാഗത സംവിധാനം മാറിയിട്ടുണ്ട്. ഏകദേശം ഒരു കിലോമീറ്റര്‍ ദൂരത്താണ് ഗതാഗതം ബദല്‍ റോഡുവഴി തിരിച്ച് വിട്ടിരിക്കുന്നത്.
മസാഫിയില്‍ നിന്ന് വരുന്നവര്‍ വലത് വശം ചേര്‍ന്നും ഫുജൈറയില്‍ നിന്ന് വരുന്നവര്‍ ഇടത് വശം ചേര്‍ന്നുമാണ് പുതിയ റോഡിലേക്ക് പ്രവേശിക്കേണ്ടത്. കൂറ്റന്‍ മലകളാല്‍ ചുറ്റപ്പെട്ട പ്രദേശമായത് കൊണ്ടും വളരെ കുറച്ച് വീടുകളുള്ള പ്രദേശമായത് കൊണ്ടും പ്രദേശത്ത് വെളിച്ച കുറവുണ്ട്. മസാഫിയില്‍ നിന്ന് വരുന്നവര്‍ റൗണ്ടെബൗട്ട് കഴിഞ്ഞാല്‍ തന്നെ വേഗത പരമാവധി കുറക്കുന്നതാണ് നല്ലത്. ഫുജൈറയില്‍ നിന്ന് വരുന്നവര്‍ ബിത്ത്നയില് നിന്നുതന്നെ ഇതാവാം. അശ്രദ്ധ ഒഴിവാക്കാന്‍ പ്രദേശത്ത് ഹമ്പുകളും തീര്‍ത്തിട്ടുണ്ട്. അത് കൊണ്ട് തന്നെ ശ്രദ്ധ അനിവാര്യം. ഹജ്ജര്-ഫര്‍ഫാര്‍ മലനിരകള്ക്കുള്ളിലൂടെയാണ് പുതിയ തുരങ്ക പാത പോകുന്നത്. രാത്രിയില്‍ കൂരിരുട്ട് മാത്രം തങ്ങി നിന്ന ഈ ഭാഗമിപ്പോള്‍ നിര്‍മാണ യന്ത്രങ്ങളുടെ മുരള്ച്ചയിലും വെളിച്ചത്തിലുമാണ്. രാവും പകലും ഇവിടെ ജോലികള്‍ നടക്കുന്നുണ്ട്. മനുഷ്യര്‍ അപൂര്‍വ്വമായി എത്തുന്ന മേഖലകളിലൂടെയാണ് പുതിയ പാത പോകുന്നത്. പൂര്‍ത്തിയാകുന്നതോടെ ഉല്ലാസ പാതയായി ഇത് മാറും. നിലവില്‍ ഷാര്‍ജ- കല്‍ബ, ദിബ്ബ- ബിദിയ മേഖലയിലാണ് തുരങ്ക പാതകളുള്ളത്. എന്നാല്‍ ഇതെല്ലാം വളരെ ചെറിയ തുരങ്കങ്ങളാണ്. 13 കിലോമീറ്റര്‍ ദൂരം വരുന്ന അഞ്ച് തുരങ്കങ്ങളിലൂടെയുള്ള യാത്ര വിസ്മയമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.