Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

ഖോ​ര്‍ഫ​ക്കാ​ന്‍-ശീ​ഷ്-​ദ​ഫ്ത്ത തു​ര​ങ്ക പാ​ത നി​ര്‍മാ​ണം പു​രോ​ഗ​മി​ക്കു​ന്നു

text_fields
bookmark_border
ഖോ​ര്‍ഫ​ക്കാ​ന്‍-ശീ​ഷ്-​ദ​ഫ്ത്ത തു​ര​ങ്ക പാ​ത നി​ര്‍മാ​ണം പു​രോ​ഗ​മി​ക്കു​ന്നു
cancel

ഷാ​ര്‍ജ: യു.​എ.​ഇ​യി​ലെ ഏ​റ്റ​വും വ​ലി​യ തു​ര​ങ്ക പാ​ത​യു​ടെ നി​ര്‍മാ​ണം പൂ​ര്‍ണ​ത​യി​ലേ​ക്ക് അ​ടു​ക്കു​ന്നു. ഫു​ജൈ​റ-മ​സാ​ഫി ഹൈ​വേ​യി​ലെ ദ​ഫ്ത്ത​യി​ല്‍ നി​ന്ന് തു​ട​ങ്ങി ഖോ​ര്‍ഫ​ക്കാ​ന്‍ തു​റ​മു​ഖ​ത്തെ ബ​ന്ധി​ച്ച് ഒ​മാ​ന്‍ അ​തി​ര്‍ത്തി വ​രെ എ​ത്തു​ന്ന റോ​ഡാ​ണ് ത്വ​രി​ത ഗ​തി​യി​ല്‍ പൂ​ര്‍ത്തി​യാ​കു​ന്ന​ത്. 65 കോ​ടി ദി​ര്‍ഹം ചെ​ല​വി​ട്ട് നി​ര്‍മി​ക്കു​ന്ന 23 കി​ലോ​മീ​റ്റ​ര്‍ റോ​ഡി​െ​ൻ​റ നി​ര്‍മാ​ണം 2019ല്‍ ​പൂ​ര്‍ത്തി​യാ​കു​മെ​ന്ന് ഷാ​ര്‍ജ സാ​മ്പ​ത്തി​ക വി​ക​സ​ന അ​തോ​റി​റ്റി പ​റ​ഞ്ഞു. 

13 കി​ലോ​മീ​റ്റ​ര്‍ ദൂ​രം വ​രു​ന്ന അ​ഞ്ച് തു​ര​ങ്ക​ങ്ങ​ളാ​ണ് ഈ ​പാ​ത​യു​ടെ പ്ര​ത്യേ​ക​ത. ഹോ​ര്‍മൂ​സ് ക​ട​ലി​ടു​ക്കു​മാ​യി എ​ളു​പ്പ​ത്തി​ല്‍ ബ​ന്ധ​പ്പെ​ടാ​മെ​ന്നു​ള്ള പ്ര​ത്യേ​ക​ത ഈ ​പാ​ത​ക്കു​ണ്ട്. ഇ​തി​ന് പു​റ​മെ ഹോ​ര്‍മൂ​സി​െ​ൻ​റ സ​ഹാ​യ​മി​ല്ലാ​തെ ത​ന്നെ ഖോ​ര്‍ഫ​ക്കാ​ന്‍ തു​റ​മു​ഖം ഉ​പ​യോ​ഗി​ച്ചു​ള്ള ക​യ​റ്റു​മ​തി​യും ഇ​റ​ക്കു​മ​തി​യും സാ​ധ്യ​മാ​കു​ക​യും ചെ​യ്യും.​അ​തി​നാ​ൽ ത​ന്നെ വ​ള​രെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ പാ​ത​യാ​യി​ട്ടാ​ണ് ഇ​തി​നെ ക​ണ​ക്കാ​ക്കു​ന്ന​ത്.

ഷാ​ര്‍ജ​യു​ടെ പ്ര​ധാ​ന മ​ല​ക​ളെ ചു​റ്റി വ​ള​ഞ്ഞാ​ണ് ഇ​തി​െ​ൻ​റ രൂ​പ​രേ​ഖ ത​യ്യാ​റാ​ക്കി​യ​ത്. ഇ​ത് വ​ഴി നി​ര്‍മാ​ണ ചെ​ല​വി​ല്‍ 55 കോ​ടി ദി​ർ​ഹം കു​റ​ക്കാ​ന​യ​താ​യി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ഷാ​ര്‍ജ പ​ട്ട​ണ​ത്തി​ല്‍ നി​ന്ന് 30 മി​നു​ട്ട് കൊ​ണ്ട് എ​ത്താ​ന്‍ പാ​ക​ത്തി​ലാ​ണ് ഇ​തി​ന്‍െ​റ നി​ര്‍മാ​ണം. 2009ല്‍ ​സു​പ്രീം കൗ​ണ്‍സി​ല്‍ അം​ഗ​വും ഷാ​ര്‍ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് ഡോ. ​സു​ല്‍ത്താ​ന്‍ ബി​ന്‍ മു​ഹ​മ്മ​ദ് ആ​ല്‍ ഖാ​സി​മി നേ​രി​ട്ട​ത്തെി​യാ​ണ് പ​ദ്ധ​തി​യു​ടെ നി​ര്‍മാ​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്. അ​ഞ്ച് ട​ണ​ലു​ക​ളു​ടെ​യും നി​ര്‍മാ​ണം ഏ​ക​ദേ​ശം പൂ​ര്‍ത്തി​യാ​യി ക​ഴി​ഞ്ഞി​ട്ടു​ണ്ട്. മ​ല​ക​ളു​ടെ സ്വാ​ഭാ​വി​ക​ത​ക്ക് ഒ​ട്ടും കോ​ട്ടം ത​ട്ടാ​ത്ത വി​ധ​ത്തി​ലു​ള്ള നി​ര്‍മാ​ണ​മാ​ണ് ന​ട​ക്കു​ന്ന​ത്. പ​ര​സ്പ​രം കൂ​ട്ടി​മു​ട്ടാ​ത്ത ര​ണ്ട് തു​ര​ങ്ക​ങ്ങ​ളാ​ണ് പോ​ക്കു​വ​ര​വി​നാ​യി ഒ​രു​ക്കു​ന്ന​ത്. ഗ​ള്‍ഫ് മേ​ഖ​ല​യി​ല്‍ ഇ​ത്ത​ര​ത്തി​ലൊ​രു പ​ദ്ധ​തി ആ​ദ്യ​മാ​ണ്. 

തു​ര​ങ്ക​ങ്ങ​ളു​ടെ ഓ​രോ​ഘ​ട്ട​വും ഏ​റെ വെ​ല്ലു​വി​ളി നി​റ​ഞ്ഞ​താ​യി​രു​ന്നു​വെ​ന്നും ആ​ധു​നി​ക യ​ന്ത്ര​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ അ​തി​നെ​യെ​ല്ലാം അ​തി​ജീ​വി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് നി​ര്‍മാ​ണ ചു​മ​ത​ല ഏ​റ്റെ​ടു​ത്ത ഹാ​ല്‍ക്രോ പ​റ​ഞ്ഞു. തു​ര​ങ്ക​ങ്ങ​ളു​ടെ​യും അ​നു​ബ​ന്ധ റോ​ഡു​ക​ളു​ടെ​യും നി​ര്‍മാ​ണം പൂ​ര്‍ണ​ത​യി​ലേ​ക്ക് അ​ടു​ത്ത​തോ​ടെ മ​സാ​ഫി-ഫു​ജൈ​റ ഹൈ​വേ​യി​ലെ ദ​ഫ്ത്ത​യി​ല്‍ പാ​ല​ത്തി​െ​ൻ​റ നി​ര്‍മാ​ണം തു​ട​ങ്ങി. ര​ണ്ട് ദി​ശ​യി​ല്‍ നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ക്ക് തു​ര​ങ്ക പാ​ത​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നു​ള്ള റോ​ഡു​ക​ളു​ടെ നി​ര്‍മാ​ണ​വും തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് പാ​ല​ത്തി​െ​ൻ​റ നി​ര്‍മാ​ണം ന​ട​ക്കു​ന്ന ഭാ​ഗ​ത്ത് ഗ​താ​ഗ​ത സം​വി​ധാ​നം മാ​റി​യി​ട്ടു​ണ്ട്. ഏ​ക​ദേ​ശം ഒ​രു കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്താ​ണ് ഗ​താ​ഗ​തം ബ​ദ​ല്‍ റോ​ഡു​വ​ഴി തി​രി​ച്ച് വി​ട്ടി​രി​ക്കു​ന്ന​ത്. 

മ​സാ​ഫി​യി​ല്‍ നി​ന്ന് വ​രു​ന്ന​വ​ര്‍ വ​ല​ത് വ​ശം ചേ​ര്‍ന്നും ഫു​ജൈ​റ​യി​ല്‍ നി​ന്ന് വ​രു​ന്ന​വ​ര്‍ ഇ​ട​ത് വ​ശം ചേ​ര്‍ന്നു​മാ​ണ് പു​തി​യ റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കേ​ണ്ട​ത്. കൂ​റ്റ​ന്‍ മ​ല​ക​ളാ​ല്‍ ചു​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​മാ​യ​ത് കൊ​ണ്ടും വ​ള​രെ കു​റ​ച്ച് വീ​ടു​ക​ളു​ള്ള പ്ര​ദേ​ശ​മാ​യ​ത് കൊ​ണ്ടും പ്ര​ദേ​ശ​ത്ത് വെ​ളി​ച്ച കു​റ​വു​ണ്ട്. മ​സാ​ഫി​യി​ല്‍ നി​ന്ന് വ​രു​ന്ന​വ​ര്‍ റൗ​ണ്ടെ​ബൗ​ട്ട് ക​ഴി​ഞ്ഞാ​ല്‍ ത​ന്നെ വേ​ഗ​ത പ​ര​മാ​വ​ധി കു​റ​ക്കു​ന്ന​താ​ണ് ന​ല്ല​ത്. ഫു​ജൈ​റ​യി​ല്‍ നി​ന്ന് വ​രു​ന്ന​വ​ര്‍ ബി​ത്ത്ന​യി​ല്‍ നി​ന്നു​ത​ന്നെ ഇ​താ​വാം. അ​ശ്ര​ദ്ധ ഒ​ഴി​വാ​ക്കാ​ന്‍ പ്ര​ദേ​ശ​ത്ത് ഹ​മ്പു​ക​ളും തീ​ര്‍ത്തി​ട്ടു​ണ്ട്. അ​ത് കൊ​ണ്ട് ത​ന്നെ ശ്ര​ദ്ധ അ​നി​വാ​ര്യം. ഹ​ജ്ജ​ര്‍-​ഫ​ര്‍ഫാ​ര്‍ മ​ല​നി​ര​ക​ള്‍ക്കു​ള്ളി​ലൂ​ടെ​യാ​ണ് പു​തി​യ തു​ര​ങ്ക പാ​ത പോ​കു​ന്ന​ത്. രാ​ത്രി​യി​ല്‍ കൂ​രി​രു​ട്ട് മാ​ത്രം ത​ങ്ങി നി​ന്ന ഈ ​ഭാ​ഗ​മി​പ്പോ​ള്‍ നി​ര്‍മാ​ണ യ​ന്ത്ര​ങ്ങ​ളു​ടെ മു​ര​ള്‍ച്ച​യി​ലും വെ​ളി​ച്ച​ത്തി​ലു​മാ​ണ്. രാ​വും പ​ക​ലും ഇ​വി​ടെ ജോ​ലി​ക​ള്‍ ന​ട​ക്കു​ന്നു​ണ്ട്. മ​നു​ഷ്യ​ര്‍ അ​പൂ​ര്‍വ്വ​മാ​യി എ​ത്തു​ന്ന മേ​ഖ​ല​ക​ളി​ലൂ​ടെ​യാ​ണ് പു​തി​യ പാ​ത പോ​കു​ന്ന​ത്. പൂ​ര്‍ത്തി​യാ​കു​ന്ന​തോ​ടെ ഉ​ല്ലാ​സ പാ​ത​യാ​യി ഇ​ത്​ മാ​റും. നി​ല​വി​ല്‍ ഷാ​ര്‍ജ- ക​ല്‍ബ, ദി​ബ്ബ- ബി​ദി​യ മേ​ഖ​ല​യി​ലാ​ണ് തു​ര​ങ്ക പാ​ത​ക​ളു​ള്ള​ത്. എ​ന്നാ​ല്‍ ഇ​തെ​ല്ലാം വ​ള​രെ ചെ​റി​യ തു​ര​ങ്ക​ങ്ങ​ളാ​ണ്. 13 കി​ലോ​മീ​റ്റ​ര്‍ ദൂ​രം വ​രു​ന്ന അ​ഞ്ച് തു​ര​ങ്ക​ങ്ങ​ളി​ലൂ​ടെ​യു​ള്ള യാ​ത്ര വി​സ്മ​യ​മാ​കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsroadsmalayalam news
News Summary - roads-uae-gulf news
Next Story