ഫലസ്തീന്​​ ഷാർജയുടെ 10 ലക്ഷം ഡോളർ സഹായം

ഷാർജ: ഇസ്രായേൽ ആക്രമണത്തിൽ ദുരിതം അനുഭവിക്കുന്ന പലസ്തീൻ കുട്ടികളുടെ പുനരധിവാസത്തിന് 10 ലക്ഷം ഡോളർ സഹായവുമായി ഷാർജ. ഷാർജ ഭരണാധികാരിയുടെ ഭാര്യയും ബിഗ് ഹാർട്ട് ഫൗണ്ടേഷൻ (ടി.ബി.എച്ച്.എഫ്) ചെയർപേഴ്‌സനുമായ ശൈഖ ജവാഹിർ ബിൻത്​ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശപ്രകാരമാണ്​ സഹായം നൽകുന്നത്​. ലോകത്തി​െൻറ കണ്ണീരൊപ്പാൻ എപ്പോഴും ഒരു ചുവട് മുന്നിൽ നിൽക്കുന്ന പ്രസ്​താനമാണ്​ ടി.ബി.എച്ച്.എഫ്. യുദ്ധം സാരമായി ബാധിച്ച കുട്ടികളുടെ മെഡിക്കൽ, മാനസിക ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് പണം ഉപയോഗിക്കുക.

മെഡിക്കൽ ഉപകരണങ്ങളുടെ കുറവ് നേരിടുന്ന ആശുപത്രികളിലും ക്ലിനിക്കുകളിലുമായിരിക്കും പ്രധാനമായും സഹായം എത്തുക. ചികിത്സ സൗകര്യങ്ങളുടെ അഭാവവും കോവിഡും വാക്​സിൻ ക്ഷാമവും യുദ്ധകെടുതിയും നേരിടുന്ന ഫലസ്​തീൻ ജനതക്ക്​ വലിയ ആശ്വാസമാകും ഷാർജയുടെ സഹായം. മുൻപും ഫലസ്​തീൻ ഉൾപെടെയുള്ള കെടുതി അനുഭവിക്കുന്ന രാജ്യങ്ങൾക്ക്​ ഷാർജ ഭരണകൂടം സഹായം നൽകിയിട്ടുണ്ട്​.

Tags:    
News Summary - Sharjah foundation mobilises Dh3.67 million for humanitarian needs in Palestine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.