നി​ർ​മി​ത​ബു​ദ്ധി, കോ​ഡി​ങ് മേ​ഖ​ല​യി​ൽ പ്ര​ത്യേ​ക ലൈ​സ​ൻ​സ്

ദു​ബൈ: ദു​ബൈ​യി​ൽ നി​ർ​മി​ത​ബു​ദ്ധി, കോ​ഡി​ങ് മേ​ഖ​ല​യി​ലെ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക ലൈ​സ​ൻ​സ് പ്ര​ഖ്യാ​പി​ച്ചു.

ദു​ബൈ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഫി​നാ​ൻ​സ് സെ​ന്‍റ​റും (ഡി.​ഐ.​എ​ഫ്.​സി) യു.​എ.​ഇ ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ഓ​ഫി​സും ചേ​ർ​ന്നാ​ണ് ലൈ​സ​ൻ​സ് ന​ൽ​കു​ക. ലോ​ക​മെ​മ്പാ​ടു​മു​ള്ള ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് വി​ദ​ഗ്ധ​രെ​യും കോ​ഡി​ങ് വി​ദ​ഗ്ധ​രെ​യും യു.​എ.​ഇ​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് പ​ദ്ധ​തി.

രാ​ജ്യ​ത്ത് ആ​ദ്യ​മാ​യാ​ണ് മേ​ഖ​ല​ക്കാ​യി പ്ര​ത്യേ​ക ലൈ​സ​ൻ​സ് വ​രു​ന്ന​ത്. ഡി.​ഐ.​എ​ഫ്.​സി​യു​ടെ ഇ​ന്ന​വേ​ഷ​ൻ ഹ​ബി​ലാ​യി​രി​ക്കും സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ക. ഈ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് ഗോ​ൾ​ഡ​ൻ വി​സ ല​ഭി​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

യു.​എ.​ഇ​യു​ടെ ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ന​യ​ത്തി​ന്‍റെ ഭാ​ഗാ​യാ​ണ് പു​തി​യ ലൈ​സ​ൻ​സെ​ന്ന് എ.​ഐ വ​കു​പ്പ് സ​ഹ​മ​ന്ത്രി ഉ​മ​ർ സു​ൽ​ത്താ​ൻ അ​ൽ ഉ​ല​മ പ​റ​ഞ്ഞു. പു​തി​യ സം​രം​ഭ​ങ്ങ​ളി​ലൂ​ടെ നി​ർ​മി​ത​ബു​ദ്ധി മേ​ഖ​ല​യു​ടെ ആ​ഗോ​ള അം​ബാ​സ​ഡ​റാ​വാ​ൻ ദു​ബൈ​യും ഡി.​ഐ.​എ​ഫ്.​സി​യും ത​യാ​റെ​ടു​ക്കു​ക​യാ​ണെ​ന്ന്​ ഡി.​ഐ.​എ​ഫ്.​സി ഗ​വ​ർ​ണ​ർ ഈ​സാ കാ​സിം വ്യ​ക്​​ത​മാ​ക്കി. 

Tags:    
News Summary - Special license in the field of artificial intelligence and coding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.