നിർമിതബുദ്ധി, കോഡിങ് മേഖലയിൽ പ്രത്യേക ലൈസൻസ്
text_fieldsദുബൈ: ദുബൈയിൽ നിർമിതബുദ്ധി, കോഡിങ് മേഖലയിലെ സ്ഥാപനങ്ങൾക്ക് പ്രത്യേക ലൈസൻസ് പ്രഖ്യാപിച്ചു.
ദുബൈ ഇന്റർനാഷനൽ ഫിനാൻസ് സെന്ററും (ഡി.ഐ.എഫ്.സി) യു.എ.ഇ ആർട്ടിഫിഷൽ ഇന്റലിജൻസ് ഓഫിസും ചേർന്നാണ് ലൈസൻസ് നൽകുക. ലോകമെമ്പാടുമുള്ള ആർട്ടിഫിഷൽ ഇന്റലിജൻസ് വിദഗ്ധരെയും കോഡിങ് വിദഗ്ധരെയും യു.എ.ഇയിലേക്ക് ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി.
രാജ്യത്ത് ആദ്യമായാണ് മേഖലക്കായി പ്രത്യേക ലൈസൻസ് വരുന്നത്. ഡി.ഐ.എഫ്.സിയുടെ ഇന്നവേഷൻ ഹബിലായിരിക്കും സ്ഥാപനങ്ങൾ പ്രവർത്തിക്കുക. ഈ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഗോൾഡൻ വിസ ലഭിക്കാൻ അവസരമുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
യു.എ.ഇയുടെ ആർട്ടിഫിഷൽ ഇന്റലിജൻസ് നയത്തിന്റെ ഭാഗായാണ് പുതിയ ലൈസൻസെന്ന് എ.ഐ വകുപ്പ് സഹമന്ത്രി ഉമർ സുൽത്താൻ അൽ ഉലമ പറഞ്ഞു. പുതിയ സംരംഭങ്ങളിലൂടെ നിർമിതബുദ്ധി മേഖലയുടെ ആഗോള അംബാസഡറാവാൻ ദുബൈയും ഡി.ഐ.എഫ്.സിയും തയാറെടുക്കുകയാണെന്ന് ഡി.ഐ.എഫ്.സി ഗവർണർ ഈസാ കാസിം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.