അബൂദബി: കോവിഡ് ബാധിച്ചവരുടെ ആശുപത്രി വാസം ഒഴിവാക്കുന്നതിന് സിനോേഫാം വാക്സിൻ 90 ശതമാനത്തിലധികം ഫലപ്രദമാണെന്ന് പഠനം. വാക്സിെൻറ രണ്ടാം ഡോസ് സ്വീകരിച്ചവരിൽ കോവിഡ് ബാധ കുറവാണ് റിപ്പോർട്ട് ചെയ്യുന്നതെന്നും ഗവേഷണം വെളിപ്പെടുത്തുന്നു. രണ്ടു ഡോസുകളും പൂർത്തിയാക്കിയവരിൽ കോവിഡ് മൂലമുള്ള മരണം രേഖപ്പെടുത്തിയിട്ടില്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
അബൂദബി പബ്ലിക് ഹെൽത്ത് സെൻറർ നടത്തിയ പഠനത്തിൽ രണ്ടു ഡോസുകളും സ്വീകരിച്ചശേഷം രോഗബാധിതരായവരിൽ ഭൂരിഭാഗം പേരിലും നേരിയ ലക്ഷണങ്ങൾ മാത്രമാണ് കണ്ടത്. ഇവർക്കാകട്ടെ ആശുപത്രിയിൽ ചികിത്സ ആവശ്യമായില്ല. 95 ശതമാനം പേർക്കും തീവ്രപരിചരണ വിഭാഗം ആവശ്യമായില്ല. പഠനം എപ്പോഴാണ് നടത്തിയതെന്നോ എത്ര പേരെ ഗവേഷണത്തിൽ ഉൾപ്പെടുത്തിയെന്നോ വെളിപ്പെടുത്തിയിട്ടില്ല. അണുബാധ ചിലരിൽ ദീർഘകാല ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. മുതിർന്ന പൗരന്മാർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ എന്നിവർക്കൊപ്പം ആരോഗ്യമുള്ള വ്യക്തികളെയും തുടർപ്രശ്നങ്ങൾ ബാധിച്ചേക്കാമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഒന്നിലധികം അവയവങ്ങളുടെ പ്രവർത്തനങ്ങളെ പ്രതികൂലമായും ബാധിച്ചേക്കാം.
'യു.എ.ഇയിലെ വാക്സിനേഷൻ ലോകത്തിലെ ഏറ്റവും മികച്ചത്'
അബൂദബി: യു.എ.ഇയിൽ ലഭ്യമായ എല്ലാ കോവിഡ് പ്രതിരോധ കുത്തിവെപ്പുകളും ലോകത്തിലെ ഏറ്റവും മികച്ചവയാണെന്ന് ആരോഗ്യമേഖലയുടെ ഔദ്യോഗിക വക്താവും അബൂദബി പബ്ലിക് ഹെൽത്ത് സെൻററിലെ സാംക്രമിക രോഗ വകുപ്പ് ഡയറക്ടറുമായ ഡോ. ഫരീദ അൽ ഹൊസാനി അറിയിച്ചു. പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നവരുടെ എണ്ണം വർധിപ്പിക്കാൻ രാജ്യം ശ്രമിക്കുന്നു. ഇത് എല്ലാവരേയും ബാധിക്കുന്ന പകർച്ചവ്യാധിയാണ്. ഓരോ വ്യക്തിയും കോവിഡ് പ്രതിരോധ സംവിധാനത്തിെൻറ ഭാഗമാണ്. പ്രായമായവരെയും കുട്ടികളെയും സംരക്ഷിക്കുന്നതിനും അണുബാധ കുറക്കുന്നതിനും വാക്സിനേഷെൻറ പ്രാധാന്യം വലുതാണെന്നും അവർ പറഞ്ഞു.
കൊറോണ പ്രതിരോധത്തിൽ യു.എ.ഇ ലോകത്തിന് മാതൃകയാണെന്ന് നീതിന്യായ മന്ത്രാലയം ആക്ടിങ് സെക്രട്ടറി ജഡ്ജി ഡോ. സയീദ് അലി ബഹ്ബൂ അൽ നഖ്ബി ചൂണ്ടിക്കാട്ടി. ആരോഗ്യമേഖല പുറപ്പെടുവിക്കുന്ന എല്ലാ നിർദേശങ്ങളും നടപ്പാക്കാൻ നീതിന്യായ മന്ത്രാലയം ശ്രദ്ധാലുവാണ്. കോവിഡ് തുടങ്ങിയതു മുതൽ നിയമങ്ങൾ, നിയമനിർമാണങ്ങൾ, ചട്ടങ്ങൾ എന്നിവ ഭേദഗതി ചെയ്യുന്നതിന് മന്ത്രാലയും ദീർഘവീക്ഷണത്തോടെ പ്രവർത്തിച്ചു. കൂടുതൽ ഏകോപനം ആവശ്യപ്പെടുന്നതോടൊപ്പം എല്ലാ സംഭവവികാസങ്ങളും ഇടക്കിടെ അവലോകനം ചെയ്യുന്നതായും ഡോ. സയീദ് അലി ബഹ്ബൂ അൽ നഖ്ബി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.