ദുബൈ: ഹൃദയസംബന്ധമായ ശസ്ത്രക്രിയക്ക് വിധേയനായ വാടാനപ്പള്ളി സ്വദേശി നജീബ് നാട്ടുകാരുടെ തുണയിൽ നാടണഞ്ഞു. വാടാനപ്പള്ളി കൂട്ടായ്മയുടെ നേതൃത്വത്തിലാണ് നജീബിനെ നാട്ടിലേക്ക് യാത്രയാക്കിയത്. ദുബൈയിലെ സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
ജോലി സ്ഥലത്തുവെച്ച് ശരീരം ഒരു ഭാഗം തളരുകയും ആശുപത്രിയിലാവുകയും ചെയ്തു. ഇതോടെ ജോലി നഷ്ടപ്പെട്ടു. സഹായിക്കാൻ ആരുമില്ലാതെ ഒറ്റപ്പെട്ടുപോയ ഇദ്ദേഹത്തെ നാട്ടുകാരും ജീവകാരുണ്യ പ്രവർത്തകരുമായ നസീർ വാടാനപ്പള്ളി, റാഫി കോമളത്ത്, മുസ്തഫ വലിയകത്ത്, നൗഷാദ് കടയൻസ്, നൗഷാദ് കുഞ്ഞബ്ദുല്ല, മുഹമ്മദ് അരവശേരി, ഇസ്മായിൽ കുറ്റിപ്പുറം, ഹാരിസ്, കമറുദ്ദീൻ, ഷെബീർ തുടങ്ങിയവരുടെ ഇടപെടൽകൊണ്ട് ആവശ്യമായ ചികിത്സയും ആഹാരവും നൽകിവരുകയായിരുന്നു. കഴിഞ്ഞ ദിവസം വാടാനപ്പള്ളി കൂട്ടായ്മയുടെ നേതൃത്വത്തിൽ നാട്ടിലേക്കയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.