ദുബൈ, ഫുജൈറ ഭരണാധികാരികൾ തടവുകാർക്ക് മാപ്പുനൽകി

ദുബൈ: ബലിപെരുന്നാളിന് മുന്നോടിയായി ദുബൈ, ഫുജൈറ ഭരണാധികാരികൾ കൂടി തടവുകാർക്ക് മോചനം പ്രഖ്യാപിച്ചു.യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം 505 തടവുകാർക്കാണ് മോചനം പ്രഖ്യാപിച്ചത്.

സുപ്രീംകൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി 146 പേരുടെ മോചനത്തിന് ഉത്തരവിട്ടു. വിവിധ രാജ്യക്കാരായ മികച്ച സ്വഭാവമുള്ള തടവുകാരിൽനിന്നാണ് മോചിപ്പിക്കപ്പെടുന്നവരെ തെരഞ്ഞെടുത്തത്.

കുടുംബവുമായി ചേരാനും പുതിയൊരു ജീവിതം തുടങ്ങാനും അവസരമൊരുക്കുകയാണ് മാപ്പു നൽകിയതിന്റെ ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി.കഴിഞ്ഞ ദിവസം യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാനും ഷാർജ, അജ്മാൻ ഭരണാധികാരികളും തടവുകാർക്ക് മാപ്പ് നൽകിയിരുന്നു.രണ്ട് പെരുന്നാൾ സന്ദർഭത്തിലും തടവുകാരെ മോചിപ്പിക്കുന്നത് രാജ്യത്ത് എല്ലാ വർഷവും തുടർന്നുവരുന്ന രീതിയാണ്.

Tags:    
News Summary - The rulers of Dubai and Fujairah pardoned the prisoners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.