അ​ക്ഷ​ര​ങ്ങ​ളു​ടെ കു​ല​പ​തി​

മ​ല​യാ​ളി​യു​ടെ ഹൃ​ദ​യാ​ന്ത​രീ​ക്ഷ​ത്തി​ല്‍ അ​ര്‍ഥ​ദീ​ര്‍ഘ​മാ​യ എം.​ടി​യെ​ന്ന ദ്വ​യാ​ക്ഷ​ര​ത്തെ ബാ​ക്കി​യാ​ക്കി ഒ​രു കാ​ലം വി​ട​പ​റ​യു​ന്നു.

എ​ല്ലാ അ​ര്‍ഥ​ത്തി​ലും വി​സ്മ​യ​മാ​യി​രു​ന്നു ആ ​മ​ഹാ​കു​ല​പ​തി. പ​ച്ച​മ​നു​ഷ്യ​ന്റെ മ​നോ​വ്യ​ഥ​ക​ളും സം​ഘ​ര്‍ഷ​ങ്ങ​ളും എ​ല്ലാ ഭാ​വ​തീ​വ്ര​ത​ക​ളോ​ടെ​യും ത​ല​മു​റ​ക​ള്‍ക്കു പ​ക​ര്‍ന്നു​ന​ല്‍കു​ന്ന​താ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്റെ വ​രി​ക​ള്‍.

ച​ന്ദ്രി​ക പ​ത്ര​ത്തി​ന്റെ കോ​ഴി​ക്കോ​ട്ടെ ഓ​ഫി​സി​ല്‍ വെ​ച്ചാ​ണ് ആ​ദ്യ​മാ​യി​ട്ട് ഞാ​ന്‍ എം.​ടി. വാ​സു​ദേ​വ​ന്‍ നാ​യ​രെ കാ​ണു​ന്ന​ത്. മു​സ്‍ലിം ലീ​ഗി​ന്റെ മു​ന്‍കാ​ല നേ​താ​വും യൂ​ത്ത്‌ ലീ​ഗ് സ്ഥാ​പ​ക നേ​താ​വു​മാ​യി​രു​ന്ന കെ.​കെ. മു​ഹ​മ്മ​ദി​ന്റെ കൂ​ടെ​യാ​യി​രു​ന്ന അ​ന്ന​ത്തെ കാ​ഴ്ച.

മ​ല​യാ​ള​ക്ക​ര​യു​ടെ ത​ല​മു​തി​ര്‍ന്ന എ​ഴു​ത്തു​കാ​ര​ന്‍ എ​ന്ന നി​ല​ക്ക് അ​ദ്ദേ​ഹ​ത്തി​ന്റെ മാ​ര്‍ഗ​നി​ര്‍ദേ​ശ​ങ്ങ​ള്‍ സ​മു​ദാ​യ​ത്തി​ന്റെ അ​ക്ഷ​ര​വെ​ളി​ച്ച പ്ര​യാ​ണ​ങ്ങ​ള്‍ക്ക് എ​ന്നും ക​രു​ത്താ​യി​രു​ന്നു. പ​ഠ​ന കാ​ല​ത്തേ ആ ​മ​ഹാ​പ്ര​തി​ഭ​യു​ടെ എ​ഴു​ത്തി​ന്റെ ലോ​ക​ത്തി​ലൂ​ടെ സ​ഞ്ച​രി​ക്കാ​ന്‍ വ​ലി​യ താ​ല്‍പ​ര്യ​മാ​യി​രു​ന്നു.

ഒ​മ്പ​താം ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ എം.​ടി പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​യി​ൽ അ​ദ്ദേ​ഹ​ത്തെ കാ​ണാ​നാ​യി മാ​ത്രം ത​ല​ശ്ശേ​രി വ​രെ പോ​യ ഓ​ര്‍മ​ക​ള്‍ ഇ​ന്നും മ​ന​സ്സി​ലു​ണ്ട്. അ​ക്കാ​ല​ത്ത് അ​ങ്ങ​നെ​യൊ​ക്കെ സാ​ഹ​സി​ക യാ​ത്ര​ക​ള്‍ പോ​കാ​ന്‍ പ്രേ​രി​പ്പി​ച്ച​ത് എം.​ടി​യെ​ന്ന മ​ഹാ​പ്ര​തി​ഭ​യോ​ടു​ള്ള വ​ലി​യ ആ​ക​ര്‍ഷ​ണം ഒ​ന്നു മാ​ത്ര​മാ​യി​രു​ന്നു.

അ​ദ്ദേ​ഹം ഗ​ൾ​ഫി​ൽ വ​രു​ന്ന സ​മ​യ​ങ്ങ​ളി​ലും കാ​ണാ​നും അ​ദ്ദേ​ഹ​ത്തെ കേ​ൾ​ക്കാ​നും ഏ​ത് തി​ര​ക്കി​നി​ട​യി​ലും സ​മ​യം ക​ണ്ടെ​ത്തി​യി​രു​ന്നു. സാ​ധാ​ര​ണ​ക്കാ​രു​ടെ ജീ​വി​ത​യാ​ത്ര​ക​ളെ​യും വേ​ദ​ന​ക​ളെ​യും ത​ന്മ​യ​ത്വം ചോ​രാ​തെ മ​ല​യാ​ളി ആ​സ്വ​ദി​ച്ചു വാ​യി​ച്ചു. പ്ര​വാ​സ ലോ​ക​ത്തെ ജീ​വി​ത​ത്തി​ര​ക്കു​ക​ളി​ലേ​ക്ക് പോ​വേ​ണ്ടി വ​ന്ന​പ്പോ​ഴും മ​ന​സ്സി​ന്റെ ഒ​രു കോ​ണി​ല്‍ എം.​ടി​യു​ടെ ലോ​ക​ങ്ങ​ള്‍ എ​ന്നും നി​റ​ഞ്ഞു​നി​ന്നു.

പ്ര​വാ​സി​ക​ളു​മാ​യി അ​ദ്ദേ​ഹം വ​ലി​യ ബ​ന്ധം പു​ല​ര്‍ത്തി​യി​രു​ന്നു. ഇ​നി ഇ​തു​പോ​ലൊ​രു പ്ര​തി​ഭ മ​ല​യാ​ള​ത്തി​ല്‍ ഉ​ണ്ടാ​കി​ല്ല. വാ​യി​ക്കു​ന്ന​വ​രെ​യെ​ല്ലാം ചി​ന്തി​പ്പി​ച്ച അ​തി​ശ​ക്ത​നാ​യ എ​ഴു​ത്തു​കാ​ര​ന്‍. അ​ദ്ദേ​ഹം തൊ​ട്ട​തെ​ല്ലാം പൊ​ന്നാ​ക്കി. തീ​രാ​ന​ഷ്ടം എ​ന്ന​ത് വെ​റും വാ​ക്ക​ല്ല. ആ​ള്‍ക്കൂ​ട്ട​ത്തി​ല്‍ ത​നി​യെ എ​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്റെ ജീ​വി​ത ദ​ര്‍ശ​ന​മാ​ണെ​ന്ന് അ​ദ്ദേ​ഹം തെ​ളി​യി​ച്ചു.

എ​ല്ലാ മേ​ഖ​ല​യി​ലും അ​ദ്ദേ​ഹം മാ​തൃ​ക​യാ​യി​രു​ന്നു. മ​നു​ഷ്യ​ന്റെ കാ​പ​ട്യ​ത്തെ​ക്കു​റി​ച്ച് ന​ന്നാ​യി പ​ഠി​ച്ച കാ​ച്ചി​ക്കു​റു​ക്കി മ​റ്റൊ​രു രീ​തി​യി​ല്‍ അ​വ​ത​രി​പ്പി​ച്ച ഒ​രു സാ​ഹി​ത്യ​കാ​ര​ന്‍ ഇ​നി​യു​ണ്ടാ​കു​മോ എ​ന്ന​റി​യി​ല്ല. 

Tags:    
News Summary - Tribute to M.T. Vasudevan Nair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.