യു.എ.ഇ പൊതുമാപ്പിന്​ തുടക്കമായി; ആശ്വാസം തേടി ആയിരങ്ങൾ

ദുബൈ: ആശ്വാസം, ആനന്ദ നിർവൃതി തുടങ്ങി നമ്മൾ വായിക്കുന്ന വാക്കുകളുടെ ആൾരൂപങ്ങളെ കാണണോ, ദുബൈ അൽ അവീറിലെ പൊതുമാപ്പ്​ കേന്ദ്രത്തിലേക്ക്​ വരണം. നിർബന്ധിത സാഹചര്യങ്ങളുടെ പേരിൽ വർഷങ്ങളായി കുറ്റവാളികളെപ്പോലെ ഒളിച്ചും പാത്തും കഴിയേണ്ടി വന്ന നൂറുകണക്കിന്​ മനുഷ്യരെക്കാണാം. അവർ സ്വാതന്ത്ര്യത്തി​​​െൻറ ശുദ്ധവായു ആവോളം ആസ്വദിക്കുന്നത്​ നമ്മെ ഒാരോരുത്തരെയും ആനന്ദിപ്പിക്കും. യു.എ.ഇ സർക്കാർ​ പ്രഖ്യാപിച്ച മൂന്നു മാസം നീളുന്ന പൊതുമാപ്പ്​ പദ്ധതിയുടെ ആദ്യ ദിവസം തന്നെ രേഖകൾ കൃത്യമാക്കാനായി ഇത്രയധികം ആളുകൾ ഒഴുകിയെത്തിയതിൽ നിന്ന്​ അവരിത്​ എത്രമാത്രം ആഗ്രഹിച്ചിരുന്നു എന്ന്​ വ്യക്​തം. 

അനധികൃതമായി രാജ്യത്ത്​ തങ്ങുന്നവർക്ക്​ രേഖകൾ നിയമവിധേയമാക്കി നാട്ടിലേക്ക്​ മടങ്ങാനും ആഗ്രഹിക്കുന്നുവെങ്കിൽ രാജ്യത്തു തന്നെ തുടരാനും അവസരമൊരുക്കുന്നതാണ്​ പൊതുമാപ്പ്​ പദ്ധതി. താമസം നിയമവിധേയമാക്കുന്നവരുടെ വിസഫീസ്​ കുടിശ്ശിക പൂർണമായും എഴുതിത്തള്ളും. ജോലി ആഗ്രഹിക്കുന്നവർക്ക്​ അതിനും സൗകര്യമൊരുക്കും. 

ആരെയും വഞ്ചിക്കാനല്ല ഞങ്ങളിവിടെ നിയമവിരുദ്ധമായി തങ്ങിയത്​, പൊടുന്നനെ ഒരുനാൾ ജോലി നഷ്​ടപ്പെടു​േമ്പാൾ ഇ​ങ്ങനെയെല്ലാം സംഭവിക്കുമെന്ന്​ ആരും കരുതില്ല. എല്ലാം ശരിയാവുമെന്ന പ്രതീക്ഷയിൽ കാത്തിരുന്നു. അതിനിടെ വിസ കാലാവധി കഴിഞ്ഞു. പുതിയ ജോലി തേടി  നടക്കുന്നതിനിടെ കിട്ടുന്ന ചില്ലറ നോട്ടുകൾ കൊണ്ട്​ കുടുംബത്തി​​​െൻറ പട്ടിണി തീർത്തു. പിഴ കുടിശ്ശികയായി കുന്നുകയറി. 

എന്നെങ്കിലും നല്ല ഒരു ​േജാലി ലഭിക്കുന്നതോടെ കഷ്​ടതകളെല്ലാം തീരുമെന്നും പിഴകൾ അടച്ച്​ നാട്ടിലേക്ക്​ മടങ്ങണമെന്നും കരുതിയിരുന്നു. അതിനിടയിലാണ്​ അക്ഷരാർഥത്തിൽ അനുഗ്രഹമായി പൊതുമാപ്പ്​ പ്രഖ്യാപിക്കപ്പെട്ടത്​. ഇപ്പോൾ ഞങ്ങളുടെ സ്വപ്​നങ്ങൾക്ക്​ വീണ്ടും ചിറക്​ മുളച്ചിരിക്കുന്നു^ താമസം നിയമവിധേയമായതിലെ അടക്കാനാവാത്ത സന്തോഷവും ആശ്വാസവും പരസ്യപ്പെടുത്തി ഒരു ഫിലിപ്പിനോ യുവാവ്​ പറഞ്ഞു. 

മകളുമായി പൊതുമാപ്പ്​ കേന്ദ്രത്തിലേക്ക്​ കടന്നു വന്ന ഒരാൾ അവിടെ കാത്തു നിന്ന മാധ്യമസംഘത്തോട്​ അപേക്ഷിച്ചു^ ഞങ്ങളെ ഒഴിവാക്കണം. പ്രക്രിയകൾ പൂർത്തിയാക്കി തിരിച്ചെത്തിയ ശേഷം ആവേശപൂർവം പറഞ്ഞു-ഇനി ഞങ്ങളെ പകർത്തിക്കൊള്ളുക. രാജ്യത്തി​​​െൻറ നായകർക്കും  പൊതുമാപ്പ്​ പ്രവർത്തനങ്ങൾക്ക്​ നേരിട്ട്​ മേൽനോട്ടം വഹിക്കാനെത്തിയ ഇമിഗ്രേഷൻ ഉന്നത ഉദ്യോഗസ്​ഥർക്കും നന്ദി പറഞ്ഞാണ്​ മിക്ക അപേക്ഷകരും ആംനെസ്​റ്റി ട​​െൻറ്​ വിട്ടിറങ്ങിയത്​. 

ആശ്വാസത്തി​​​െൻറയും ആനന്ദത്തി​​​െൻറയും മാത്രമല്ല, ആത്​മാർഥതയുടെ ആൾരൂപങ്ങളെ കാണാനും ഇവിടെ വരിക. ഒാരോ അപേക്ഷകരോടും അതീവ മനുഷ്യത്വത്തോടെ, ആദരവോടെ ഇടപഴകി രേഖകൾ ശരിയാക്കി നൽകുന്ന ഇമിഗ്രേഷൻ ഉദ്യോഗസ്​ഥരും രാജ്യങ്ങളുടെ കോൺസുലേറ്റ്​ അധികൃതരും വിവിധ സാമുഹിക സംഘടനകളുടെ ഹെൽപ്​ ഡെസ്​ക്​ പ്രവർത്തകരും സഹിഷ്​ണുതയുടെ ഇൗ മഹാ ദൗത്യത്തി​​​െൻറ പതാകവാഹകരാണ്​.

Tags:    
News Summary - uae amnesty-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.