അക്രഡിറ്റഡ്​ ലാബുകളിൽ നിന്നുള്ള ഫലം വേണം; യു.എ.ഇയിലേക്കുള്ള മലയാളികളുടെ യാത്ര മുടങ്ങി

ദുബൈ: അക്രഡിറ്റഡ്​ ലാബുകളിൽ നിന്നുള്ള കോവിഡ്​ പരിശോധന ഫലം വേണമെന്ന നിർദേശത്തെ തുടർന്ന്​ ഇന്ത്യയിൽ നിന്നുള്ള പ്രവാസികളുടെ യു.എ.ഇയിലേക്കുള്ള യാത്ര മുടങ്ങി. യു.എ.ഇ ഫെഡറൽ അതോറിറ്റി (​െഎ.സി.എ) നി​ർദേശിച്ച ലാബുകളിൽ പരിശോധിക്കാത്തതി​​െൻറ പേരിലാണ്​ യാത്ര മുടങ്ങിയത്​. 

കേരളത്തിലെ ഏഴ്​ ലാബുകൾ മാത്രമാണ് ​െഎ.സി.എയുടെ​ പട്ടികയിൽ ഉള്ളത്​. ഇതിൽ ആറും കോഴിക്കോട്​ ജില്ലയിലാണ്​. ഒരെണ്ണം പാലക്കാടും. ഇതോടെ മധ്യകേരളത്തിലും തെക്കൻ ജില്ലകളിലുമുള്ളവർ കുടുങ്ങി. എന്നാൽ, ദുബൈയിലേക്ക്​ ജി.ഡി.ആർ.എഫ്​.എയുടെ അനുമതി മതി എന്നതിനാൽ ഇവിടേക്കുള്ള യാത്രക്കാർക്ക്​ പ്രശ്​നമുണ്ടായില്ല. മറ്റ്​ ആറ്​ എമിറേറ്റുകളിലേക്ക്​ ​െഎ.സി.എയുടെ അനുമതിയാണ്​ വേണ്ടത്​. ഇവിടേക്കുള്ള യാത്രക്കാർക്കാണ്​ അനുമതി ലഭിക്കാതിരുന്നത്​.

​കോഴിക്കോട്​ ജില്ലയിലെ മൈക്രോ ഹെൽത്ത്​ ലാബോറട്ടറികളെയാണ്​ ​െഎ.സി.എയുടെ പട്ടികയിൽ ഉൾപെടുത്തിയിരിക്കുന്നത്​. കോഴിക്കോട്​ നഗരത്തി​െല രണ്ട്​ ലാബ്​, കൊയിലാണ്ടി, കുറ്റ്യാടി, പേരാ​മ്പ്ര, താമരശേരി എന്നിവിടങ്ങളിലെ ഒാരോ ലാബ്​ എന്നിവയാണ്​ പട്ടികയിൽ ഉള്ളത്​. പാലക്കാട്​ ഡേൻ ഡയഗ്​നോസ്​റ്റിക്​സി​​െൻറ ലാബും പട്ടികയിൽ ഉൾപെടുത്തിയിട്ടുണ്ട്​. 

അംഗീകൃത ലാബുകളിൽ പരിശോധന നടത്തണമെന്നായിരുന്നു ​െഎ.സി.എയുടെ നിർദേശം. ഇതനുസരിച്ച്​ കേരളത്തിലെ അംഗീകൃത ലാബുകളിലാണ്​ യാത്രക്കാർ പരിശോധന നടത്തിയത്​. എന്നാൽ, ​െഎ.സി.എ അപ്രൂവ്​ഡ്​ ലാബുകളിൽ പരിശോധന നടത്തണമെന്ന്​ കഴിഞ്ഞ ദിവസമാണ്​ അറിയിപ്പ്​ ലഭിച്ചത്​. ലാബുകളുടെ ലിസ്​റ്റുകൾ അടങ്ങിയ ലിങ്കും ഇ^മെയിലായി യാത്രക്കാർക്ക്​ ലഭിച്ചു. എന്നാൽ, പലരും ഇൗ ലിങ്ക്​ ശ്രദ്ധിച്ചില്ല. ഇൗ ലിങ്കിൽ കാണുന്ന ലാബുകളിലെ പരിശോധന ഫലം ഉൾപെടെ വേണം അപേക്ഷിക്കാൻ. ഫലം കിട്ടിയ ശേഷം 72 മണിക്കൂറിനുള്ളിൽ യാത്ര ചെയ്യണമെന്നും നിർദേശമുണ്ട്​. ഇതോടെ സംസ്​ഥാനത്തെ ഏഴ്​ അപ്രൂവ്​ഡ്​ ലാബുകളിലും വൻ തിരക്കാണ്​ അനുഭവപ്പെടുന്നത്​.

Tags:    
News Summary - uae returnees required test result from accredited lab

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.