അക്രഡിറ്റഡ് ലാബുകളിൽ നിന്നുള്ള ഫലം വേണം; യു.എ.ഇയിലേക്കുള്ള മലയാളികളുടെ യാത്ര മുടങ്ങി
text_fieldsദുബൈ: അക്രഡിറ്റഡ് ലാബുകളിൽ നിന്നുള്ള കോവിഡ് പരിശോധന ഫലം വേണമെന്ന നിർദേശത്തെ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള പ്രവാസികളുടെ യു.എ.ഇയിലേക്കുള്ള യാത്ര മുടങ്ങി. യു.എ.ഇ ഫെഡറൽ അതോറിറ്റി (െഎ.സി.എ) നിർദേശിച്ച ലാബുകളിൽ പരിശോധിക്കാത്തതിെൻറ പേരിലാണ് യാത്ര മുടങ്ങിയത്.
കേരളത്തിലെ ഏഴ് ലാബുകൾ മാത്രമാണ് െഎ.സി.എയുടെ പട്ടികയിൽ ഉള്ളത്. ഇതിൽ ആറും കോഴിക്കോട് ജില്ലയിലാണ്. ഒരെണ്ണം പാലക്കാടും. ഇതോടെ മധ്യകേരളത്തിലും തെക്കൻ ജില്ലകളിലുമുള്ളവർ കുടുങ്ങി. എന്നാൽ, ദുബൈയിലേക്ക് ജി.ഡി.ആർ.എഫ്.എയുടെ അനുമതി മതി എന്നതിനാൽ ഇവിടേക്കുള്ള യാത്രക്കാർക്ക് പ്രശ്നമുണ്ടായില്ല. മറ്റ് ആറ് എമിറേറ്റുകളിലേക്ക് െഎ.സി.എയുടെ അനുമതിയാണ് വേണ്ടത്. ഇവിടേക്കുള്ള യാത്രക്കാർക്കാണ് അനുമതി ലഭിക്കാതിരുന്നത്.
കോഴിക്കോട് ജില്ലയിലെ മൈക്രോ ഹെൽത്ത് ലാബോറട്ടറികളെയാണ് െഎ.സി.എയുടെ പട്ടികയിൽ ഉൾപെടുത്തിയിരിക്കുന്നത്. കോഴിക്കോട് നഗരത്തിെല രണ്ട് ലാബ്, കൊയിലാണ്ടി, കുറ്റ്യാടി, പേരാമ്പ്ര, താമരശേരി എന്നിവിടങ്ങളിലെ ഒാരോ ലാബ് എന്നിവയാണ് പട്ടികയിൽ ഉള്ളത്. പാലക്കാട് ഡേൻ ഡയഗ്നോസ്റ്റിക്സിെൻറ ലാബും പട്ടികയിൽ ഉൾപെടുത്തിയിട്ടുണ്ട്.
അംഗീകൃത ലാബുകളിൽ പരിശോധന നടത്തണമെന്നായിരുന്നു െഎ.സി.എയുടെ നിർദേശം. ഇതനുസരിച്ച് കേരളത്തിലെ അംഗീകൃത ലാബുകളിലാണ് യാത്രക്കാർ പരിശോധന നടത്തിയത്. എന്നാൽ, െഎ.സി.എ അപ്രൂവ്ഡ് ലാബുകളിൽ പരിശോധന നടത്തണമെന്ന് കഴിഞ്ഞ ദിവസമാണ് അറിയിപ്പ് ലഭിച്ചത്. ലാബുകളുടെ ലിസ്റ്റുകൾ അടങ്ങിയ ലിങ്കും ഇ^മെയിലായി യാത്രക്കാർക്ക് ലഭിച്ചു. എന്നാൽ, പലരും ഇൗ ലിങ്ക് ശ്രദ്ധിച്ചില്ല. ഇൗ ലിങ്കിൽ കാണുന്ന ലാബുകളിലെ പരിശോധന ഫലം ഉൾപെടെ വേണം അപേക്ഷിക്കാൻ. ഫലം കിട്ടിയ ശേഷം 72 മണിക്കൂറിനുള്ളിൽ യാത്ര ചെയ്യണമെന്നും നിർദേശമുണ്ട്. ഇതോടെ സംസ്ഥാനത്തെ ഏഴ് അപ്രൂവ്ഡ് ലാബുകളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.