ദുബൈ: നിശ്ചയിച്ച സ്ഥലങ്ങളിലല്ലാതെ റോഡിൽ വാഹനങ്ങൾ തിരിക്കുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പുമായി ദുബൈ പൊലീസ്. ഈ വർഷം നിയമവിരുദ്ധമായി വാഹനം ടേൺ ചെയ്തത് വഴിയുണ്ടായ അപകടങ്ങളിൽ ആറുപേർക്ക് പരിക്കേറ്റതായും അധികൃതർ വെളിപ്പെടുത്തി. ഇത്തരം സംഭവങ്ങളിൽ 29,463 പേർക്ക് ഇതിനകം പിഴയിട്ടിട്ടുമുണ്ട്.
ദുബൈ പൊലീസ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ നിരവധി നിയമലംഘനങ്ങളുടെ ദൃശ്യങ്ങൾ പുറത്തുവിടുകയും ചെയ്തു.
പൊലീസിന്റെ സ്മാർട് ട്രാഫിക് സംവിധാനം വഴി വാഹനങ്ങൾ തിരിക്കുമ്പോഴുള്ള നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നുണ്ട്. നിയമം പാലിക്കാത്തതിനാലുണ്ടാകുന്ന അപകടങ്ങളിൽ ആശങ്കയുണ്ട് -അധികൃതർ വ്യക്തമാക്കി.
യു.എ.ഇ ട്രാഫിക് നിയമമനുസരിച്ച്, തെറ്റായ ടേണിങ് നടത്തുന്ന ഡ്രൈവർക്ക് 500 ദിർഹം പിഴയും നാല് ബ്ലാക്ക് പോയന്റുകളും ചുമത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.