ദുബൈ മീഡിയ സിറ്റിയിൽ ഭൂചലന സമാനമായ പ്രകമ്പനം

ദു​ബൈ: ന​ഗ​ര​ത്തി​ലെ മീ​ഡി​യ സി​റ്റി​യി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഭൂ​ച​ല​ന​മെ​ന്ന്​ തോ​ന്നി​ച്ച പ്ര​ക​മ്പ​നം അ​നു​ഭ​വ​പ്പെ​ട്ടു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ നി​ര​വ​ധി പേ​രാ​ണ്​ ഇ​ക്കാ​ര്യം പ​ങ്കു​വെ​ച്ച​ത്. രാ​വി​ലെ 10 മ​ണി​ക്ക്​ തൊ​ട്ടു​മു​മ്പാ​ണ്​ സം​ഭ​വം. എ​ന്നാ​ൽ, ഭൂ​ച​ല​നം സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണ​മൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല.

പ്ര​ക​മ്പ​നം സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ കെ​ട്ടി​ടം പൊ​ളി​ക്കു​ന്ന​ത്​ കാ​ര​ണ​മോ മ​റ്റോ അ​നു​ഭ​വ​പ്പെ​ട്ട​താ​കാ​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. മീ​ഡി​യ സി​റ്റി​യി​ല​ല്ലാ​തെ മ​റ്റി​ട​ങ്ങ​ളി​ൽ ഇ​ത്​ റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല. ഇ​ക്ക​ഴി​ഞ്ഞ മേ​യ്​ മാ​സ​ത്തി​ൽ ജെ.​വി.​സി, ദ ​ഗ്ര​ൻ​സ്, ദു​ബൈ മ​റീ​ന, ബ​ർ​ഷ ഹൈ​റ്റ്​​സ്​ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക്​ കെ​ട്ടി​ടം​പൊ​ളി​യു​ടെ പ്ര​തി​ഫ​ല​ന​മാ​യി പ്ര​ക​മ്പ​നം അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു.

ഒ​മാ​ൻ, ഇ​റാ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഭൂ​ക​മ്പ​മു​ണ്ടാ​കു​മ്പോ​ൾ ദു​ബൈ അ​ട​ക്കം ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​ക​മ്പ​നം ഉ​ണ്ടാ​കാ​റു​ണ്ട്. എ​ന്നാ​ലി​ത്​ ഗു​രു​ത​ര പ്ര​ത്യാ​ഘാ​ത​മു​ണ്ടാ​ക്കാ​റി​ല്ല.

Tags:    
News Summary - vibration in Dubai Media City

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.