അജ്മാന്: അജ്മാനിലെ വായു ഗുണനിലവാര സൂചിക 94.9 ശതമാനത്തിൽ എത്തിയതായി അജ്മാന് നഗരസഭ ആസൂത്രണ വകുപ്പ് വ്യക്തമാക്കി. 2024 ന്റെ ആദ്യ പകുതിയിലെ റിപ്പോർട്ട് അനുസരിച്ചാണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. കാലാവസ്ഥ സമഭാവത്വം കൈവരിക്കുന്നതിനും വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതെന്ന് നഗരസഭ അധികൃതര്‍ വ്യക്തമാക്കി.
ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനുള്ള നേതൃത്വത്തിന്റെ മാർഗനിർദേശത്തിന്റെ ഭാഗമായി പൊതുജനാരോഗ്യത്തിലും പരിസ്ഥിതിയിലും മികച്ച രീതികൾ പ്രയോഗിക്കുന്നതിനുള്ള തങ്ങളുടെ തുടർച്ചയായ ശ്രമങ്ങളെ ഇത് പ്രതിഫലിപ്പിക്കുന്നതായും അജ്മാന് നഗരസഭ വ്യക്തമാക്കി.
ഈ നേട്ടം കൈവരിക്കുന്നതിനായി പരിസ്ഥിതി സംരക്ഷണ പദ്ധതികള്‍ക്ക് വലിയ പ്രാധാന്യമാണ് അജ്മാന് നല്‍കുന്നത്. പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ക്ക് വലിയ മുന്‍ഗണന നല്‍കുകയും പരിസ്ഥിതിക്ക് ദോഷം വരുന്ന പദ്ധതികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും എമിറേറ്റ് ശക്തമായ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.