ഷാർജ: ഇരുചക്രവാഹനങ്ങളുടെ നിയമലംഘനം തടയാൻ നടത്തുന്ന കാമ്പയിന്റെ ഭാഗമായി അഞ്ചുദിവസത്തെ പരിശോധനയിൽ പൊലീസ് പിടികൂടിയത് 13 ബൈക്കുകൾ. റഹ്മാനിയ ജനവാസ മേഖലയിലാണ് പരിശോധന നടത്തിയത്. മൂന്ന് വർഷത്തിനിടെ 25,000 സൈക്കിളുകളും മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. പിടികൂടിയ ബൈക്കുകളും അനധികൃത വഴിയോര കച്ചവടക്കാരാണ് ഓടിച്ചിരുന്നതെന്ന് ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് അൽ സഅരി അൽ ഷംസി പറഞ്ഞു.
റോഡ് സുരക്ഷയും നഗരവൃത്തിയും ഉറപ്പുവരുത്തുന്നതിനായി ബീയാ കമ്പനിയുമായി സഹകരിച്ച് പരിശോധന കാമ്പയിൻ തുടരും. കണ്ടുകെട്ടിയ വാഹനങ്ങൾ പുനരുപയോഗിക്കാൻ കഴിയാത്തവിധം നശിപ്പിക്കുമെന്നും ഷംസി പറഞ്ഞു. അനധികൃത വഴിയോര കച്ചവടക്കാരും തൊഴിലാളികളും ഉപയോഗിച്ചിരുന്ന 5000 മോട്ടോർസൈക്കിളുകളും 2000 സൈക്കിളുകളും പൊലീസ് പിടിച്ചെടുത്തു. കൂടുതലും വ്യവസായ മേഖലകളിൽനിന്നാണ് പിടിച്ചെടുത്തത്. യാത്ര അപകടരഹിതമാക്കാനും മറ്റുള്ളവരെ കൂടി അപകടത്തിലാക്കുന്ന പരക്കംപാച്ചിൽ ഒഴിവാക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.