ദുബൈ: പ്രവാസം തുടങ്ങിയതിെൻറ പിറ്റേ ദിവസം മുതൽ തുടങ്ങിയതാവണം അറബ് നാട്ടിൽ ജോലി ശരിയാക്കി നൽകാം എന്നു മോഹിപ്പിച്ച് നടത്തുന്ന വഞ്ചനയും ചൂഷണവും. ലക്ഷക്കണക്കിന് മനുഷ്യരുടെയും അവരുടെ കുടുംബങ്ങളുടെയും സ്വപ്നങ്ങളെ ചുട്ടുചാമ്പലാക്കിയ ആ ചതി പതിറ്റാണ്ടുകൾക്കിപ്പുറവും മുടക്കമില്ലാതെ തുടരുന്നു. യഥാർഥ വിസയുടെ കോപ്പിയിൽ മാറ്റത്തിരുത്തൽ വരുത്തി നടത്തുന്ന വഞ്ചനയാണ് അവസാനമായി കേട്ടത്.
വേങ്ങര കണ്ണമംഗലം സ്വദേശി പത്രപരസ്യം കണ്ടാണ് യു.എ.ഇയിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയിലെ ജോലിക്ക് ആളെയെടുക്കുന്നുെവന്നറിഞ്ഞത്. പണം നൽകി, വിസ സംഘടിപ്പിച്ച് സ്വപ്നങ്ങളുമായി കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് വിമാനം കയറി. അതു വരെ കാര്യങ്ങളെല്ലാം ശുഭം. ദുബൈയിൽ വന്നിറങ്ങിയപ്പോൾ അറിയുന്നു വിസ വ്യാജമെന്ന്. ഒറ്റ നോട്ടത്തിൽ ആരും സംശയിക്കാത്ത, യഥാർഥമെന്ന് വിശ്വസിച്ചു പോകുന്ന വിസ രേഖകളായിരുന്നു യുവാവിെൻറ പക്കൽ.
ഫോേട്ടായും പേരും വിവരങ്ങളുമുണ്ട്, യു.െഎ.ഡി നമ്പറുണ്ട്, സ്പോൺസറുടെ പേരിെൻറ സ്ഥാനത്ത് പ്രമുഖ സൂപ്പർമാർക്കറ്റ് കമ്പനിയുടെ പേരുമുണ്ട്.
വിമാനത്താവളത്തിൽ കുരുങ്ങിയ വിവരമറിഞ്ഞ് ഫുജൈറയിലെ തസ്ഹീൽ കൺസൾട്ടൻസി പരിശോധിച്ചപ്പോഴാണ് മറ്റൊരാളുടെ പേരിലുള്ള വിസയുടെ ഫയലിൽ തിരുത്തു വരുത്തി യുവാവിനെ വഞ്ചിച്ചതാണെന്ന് വ്യക്തമായത്. യുവാവിെൻറ പക്കലുണ്ടായിരുന്ന എൻട്രി പെർമിറ്റ് നമ്പർ വെച്ച് പരിശോധിച്ചപ്പോൾ അതേ നമ്പറിൽ മറ്റൊരാൾ ഇവിടെയുണ്ടെന്ന് ബോധ്യപ്പെട്ടു. ലേബർ വകുപ്പിെൻറ സൈറ്റിൽ പരിശോധിച്ചപ്പോഴാവെട്ട യുവാവിെൻറ പേരിൽ വിസ നൽകിയിട്ടില്ല എന്നും വ്യക്തമായി. വിസ ഫയലുകൾ എഡിറ്റു ചെയ്ത് പേരും വിവരങ്ങളും ചിത്രവുമെല്ലാം മാറ്റി ചേർത്താണ് യുവാക്കളെ വഞ്ചിക്കുന്നതെന്ന് തസ്ഹീൽ ചെയർമാൻ ഹഖ് വേങ്ങര പറയുന്നു.
നാട്ടിൽ നിന്ന് പുറപ്പെടും മുൻപ് യു.എ.ഇയിലെ കൺസൾട്ടൻസികൾ മുഖേന വിസ ഒറിജിനൽ തന്നെയോ എന്ന് ഉറപ്പുവരുത്തുന്നത് ഇത്തരം ദുരവസ്ഥ ആവർത്തിക്കാതിരിക്കാൻ സഹായകമാവും. വഞ്ചിക്കപ്പെട്ട യുവാവിെൻറ അനുഭവം ബോധ്യപ്പെട്ടതോടെ സൗജന്യമായി വിസ പരിശോധിച്ചു നൽകാൻ സ്ഥാപനം സമൂഹ മാധ്യമങ്ങളിലൂടെ സന്നദ്ധത അറിയിച്ചിരുന്നു. അതോടെ ദിനംപ്രതി നിരവധി പേരാണ് വിസയുടെ നിജസ്ഥിതി അന്വേഷിച്ച് സന്ദേശമയക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.