ദുബൈ: വിസക്ക് അപേക്ഷിക്കുമ്പോൾ ഉപയോക്താക്കൾ വ്യക്തമായ മേൽവിലാസം നൽകാൻ ശ്രദ്ധിക ്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ ദുബൈ) ഡയറക്ടർ ജനറൽ -മേജർ ജനറൽ മുഹമ്മദ് അഹ്മദ് റാശിദ് അൽ മറി അറിയിച്ചു. വിസ സേവനങ്ങൾ തേടുന്ന ആളുകൾ അവ്യക്തമായ മേൽവിലാസം നൽകിയാൽ നടപടികൾക്ക് സ്വാഭാവികമായും കാലതാമസം വരും. അത് കൊണ്ട് കൊണ്ട് തന്നെ ശരിയായ മേൽവിലാസങ്ങൾ വിസ നടപടികൾ കൂടുതൽ വേഗത്തിലാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ആളുകൾ അമർ സെൻററുകൾ വഴി എമിഗ്രേഷൻ വകുപ്പിൽ സമർപ്പിക്കുന്ന രേഖകളിൽ മേൽവിലാസങ്ങൾ, ഇ മെയിൽ ഐഡി, മൊബൈൽ നമ്പർ, മറ്റുവിവരങ്ങൾ എല്ലാം കൃത്യമാണെന്ന് ഉറപ്പുവരുത്തണം. ഈ വിവരങ്ങൾക്ക് അനുസരിച്ചാണ് അപേക്ഷ- നടപടിയുടെ ഓരോ ഘട്ടവും വകുപ്പ് ഉപയോക്താകളെ അറിയിക്കുന്നത്.
നിലവിൽ ഏറ്റവും വേഗത്തിലാണ് ദുബൈയിൽ വിസ നടപടികൾ പൂർത്തിയാക്കി നൽകുന്നത്. ചില സമയങ്ങളിൽ ഉപയോക്താക്കൾ നൽകിയ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ലഭിക്കുന്ന അപേക്ഷകൾക്ക് മേൽ നടപടികൾക്ക് കാലതാമസം വരുന്നുണ്ട്. വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തേണ്ടത് അപേക്ഷകരുടെ ഉത്തരവാദിത്വമാണെന്ന് ദുബൈ എമിഗ്രേഷൻ വകുപ്പ് ജനങ്ങളെ ഓർമ്മപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.