ദുബൈ: ലോക്സഭ തെരഞ്ഞടുപ്പിൽ ഇന്ത്യയുടെ മതേതരത്വവും ജനാധിപത്യവും നിലനിർത്തി രാജ്യം തിരിച്ചുപിടിക്കാൻ ബൂത്തുകൾ കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ നടത്തി ഒരോ വോട്ടും ഇൻഡ്യ മുന്നണിക്ക് ഉറപ്പുവരുത്തുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടുവരണമെന്ന് ദുബൈ കെ.എം.സി.സി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. യു.പി.എ സർക്കാർ പ്രവാസികളുടെ വോട്ടവകാശത്തിനായി പ്രവർത്തിച്ചപ്പോൾ മോദി സർക്കാർ പ്രവാസികളെ രണ്ടാംകിട പൗരന്മാരായി കാണുകയും അവഗണിക്കുകയും ചെയ്യുകയായിരുന്നു.
ഈ സാഹചര്യത്തിൽ പ്രവാസി വോട്ട് ഇൻഡ്യ മുന്നണിക്ക് ഉറപ്പ് വരുത്താനായി ഓരോ കെ.എം.സി.സി പ്രവർത്തകനും ജാഗ്രത കാണിക്കണമെന്നും ദുബൈ കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് ഇബ്രാഹീം മുറിച്ചാണ്ടി പ്രസ്താവനയിൽ പറഞ്ഞു. കുറ്റ്യാടി മണ്ഡലം കെ.എം.സി.സി നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് കരീം വേളം അധ്യക്ഷത വഹിച്ചു. മൊയ്തു അരൂർ, അസിസ് കുന്നത്ത്, സമദ് കരാളത്ത്, ബഷീർ ജീലാനി, നസീർ ഏക്കോത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.