ഷാർജ: തൊഴിലാളിയായ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ ഷാർജ പൊലീസ് പിടികൂടി. സംഭവം റിപ്പോർട്ട് ചെയ്ത് 36 മണിക്കൂറിനകമാണ് പ്രതി പിടിയിലായത്. ദുബൈ പൊലീസുമായി സഹകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ വേഗത്തിൽ പിടികൂടാൻ സഹായിച്ചതെന്ന് ഷാർജ പൊലീസ് പറഞ്ഞു.
വ്യവസായ മേഖലയിലാണ് തൊഴിലാളിയെ കഴിഞ്ഞ ദിവസം കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. അന്വേഷണം ആരംഭിച്ച് 12 മണിക്കൂറിനുള്ളിൽ തന്നെ ഷാർജ പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. സംഭവത്തിന് ശേഷം ദുബൈയിലേക്ക് കടന്ന പ്രതിയെ ദുബൈ പൊലീസിന്റെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾ കാലാവധി കഴിഞ്ഞിട്ടും അനധികൃതമായി യു.എ.ഇയിൽ താമസിച്ചുവരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.