അബൂദബി: ഇന്ത്യയിൽ മതനിരപേക്ഷതയുടെ ക്ഷയത്തിന് കാരണമാകുന്ന കാര്യങ്ങൾ ഒത്തൊരുമ യോടെ ചെറുക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. രാജ്യത്തെ ജനങ്ങളുട െ സ്ഥായിയായ ഭാവം ഭയമാകുമ്പോൾ ജനാധിപത്യം എത്രകാലം സുരക്ഷിതമായിരിക്കും എന്ന സംശയം കൂടുതലായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അബൂദബി കേരള സോഷ്യൽ സെൻററിൽ യുവകലാ സാഹിതി സംഘടിപ്പിച്ച യുവകലാസന്ധ്യ 2020 ഉദ്ഘാടനം ചെയ്യുകയായിരുന്നു കാനം.
യുവകലാസാഹിതി അബൂദാബി ഘടകം പ്രസിഡൻറ് ആർ. ശങ്കർ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ സത്യൻ മൊകേരി, ഷാബിയാ പൊലീസ് ഫസ്റ്റ് വാറൻറ് ഓഫിസർ ആയിഷ അലി അൽ ഷെഹി, സൺറൈസ് മെറ്റൽ ഫാബ്രിക്കേഷൻ എസ്റ്റാബ്ലിഷ്മെൻറ് എം.ഡി ലൂവിസ് കുര്യാക്കോസ്, എവർ സേഫ് ഫയർ ആൻഡ് സേഫ്റ്റി മാനേജിങ് ഡയറക്ടർ എം.കെ. സജീവൻ, ലോക കേരളസഭാംഗം ബാബു വടകര, ലോക കേരള സഭാംഗവും അബൂദബി കേരള സോഷ്യൽ സെൻറർ പ്രസിഡൻറുമായ എ.കെ. ബീരാൻകുട്ടി, ഇന്ത്യ സോഷ്യൽ ആൻഡ് കൾചറൽ സെൻറർ പ്രസിഡൻറ് ഡി. നടരാജൻ, അബൂദബി മലയാളി സമാജം പ്രസിഡൻറ് ഷിബു വർഗീസ്, ഇന്ത്യൻ ഇസ്ലാമിക് സെൻറർ ട്രഷറർ ഹംസ നടുവിൽ, ശക്തി തിയറ്റേഴ്സ് പ്രസിഡൻറ് അഡ്വ. അൻസാരി സൈനുദീൻ, എ.ഡി.എം.എസ് പ്രസിഡൻറ് റഫീഖ്, അഹല്യ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ മാനേജർ സൂരജ് പ്രഭാകർ, യുവകലാസാഹിതി യു.എ.ഇ സെക്രട്ടറി പ്രശാന്ത് ആലപ്പുഴ, വിത്സൺ തോമസ്, കേരള സോഷ്യൽ സെൻറർ വൈസ് പ്രസിഡൻറ് പി. ചന്ദ്രശേഖരൻ, യുവകലാസാഹിതി അബൂദബി മീഡിയ കോർഡിനേറ്റർ റഷീദ് പാലക്കൽ, വനിത വിഭാഗം കൺവീനർ രാഖി രഞ്ജിത്ത്, ബാലവേദി കൺവീനർ റാഹിദ് ഫിറോസ് എന്നിവർ സംസാരിച്ചു.
മികച്ച സാമൂഹിക പ്രവർത്തകനുള്ള മുഗൾ ഗഫൂർ സ്മാരക പുരസ്കാരം എം.എം. നാസറിന് കാനം രാജേന്ദ്രൻ സമ്മാനിച്ചു. നാടൻ പാട്ടുകാരി പ്രസീത ചാലക്കുടിയുടെ നേതൃത്വത്തിൽ അബൂദബി ഉറവ് നാടൻപാട്ട് സംഘം അവതരിപ്പിച്ച നാടൻ കലാസന്ധ്യ യുവകലാസന്ധ്യക്കെത്തിയ കാണികളെ ആകർഷിച്ചു. യുവകല സാഹിതി സെക്രട്ടറിയും സ്വാഗതസംഘം കൺവീനറുമായ റോയ് ഐ. വർഗീസ് സ്വാഗതവും യുവകലാസാഹിതി അബൂദബി സെക്രട്ടറി എം. സുനീർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.