ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യം വിറക്കുേമ്പാൾ വൈറസ് വ്യാപനത്തെ കുറിച്ച് കൂടുതൽ മുന്നറിയിപ്പുമായി വിദഗ്ധർ. കോവിഡ് ബാധിതരുടെ ശരീരത്തിൽനിന്ന് പുറത്തേക്കുവരുന്ന വൈറസ് മറ്റുള്ളവരുടെ ശരീരത്തിലേക്ക് ശ്വസനം, സ്പർശം, ശരീര ഭാഗങ്ങളിൽ അടിഞ്ഞുകൂടൽ എന്നിങ്ങനെ മൂന്നു തരത്തിൽ പടരാമെന്ന് യു.എസ് രോഗ നിയന്ത്രണ കേന്ദ്രം (സി.ഡി.സി) പറയുന്നു. വൈറസുള്ള വായു ശ്വസനം വഴി അകത്തെത്തുന്നതുതന്നെ ഏറ്റവും കൂടുതൽ. അതിനാൽ, രോഗബാധിതരിൽനിന്ന് മൂന്നുമുതൽ ആറുവരെ അടി അകലം പാലിക്കുന്നത് ഉത്തമം.
സാധാരണ ശ്വാസം പുറത്തുവിടൽ, സംസാരം, പാട്ടുപാടൽ, വ്യായാമം, ചുമ, തുമ്മൽ തുടങ്ങിയവ വഴിയൊക്കെ വൈറസ് പുറത്തുവരാം.
വായു പുറത്തുപോകാനും അകത്തുകടക്കാനും മാർഗമടഞ്ഞ സ്ഥലങ്ങളിൽ രോഗവ്യാപന സാധ്യത കൂടുതലാണ്. തുമ്മൽ പോലുള്ളവ സംഭവിക്കുേമ്പാൾ ഉണ്ടാകുന്ന വലിയ തുള്ളികൾ അന്തരീക്ഷത്തിൽ വിലയം പ്രാപിക്കുേമ്പാൾ അവയിൽ ബാക്കിയാകുന്ന ഉണങ്ങിയ ചെറുകണികകളാണ് അപകടം വിതക്കുക. ഇവ 30 മിനിറ്റു മുതൽ ഒരു മണിക്കൂർ വരെ അന്തരീക്ഷത്തിൽ നിലനിൽക്കും.
സിഗരറ്റ് വലിക്കുന്ന ഒരാൾ മുറിയുടെ ഒരറ്റത്താണെങ്കിലും മറ്റേ അറ്റത്തുള്ള ആൾക്ക് മണം വരുന്നതു പോലെ രോഗി ഒരുഭാഗത്താണെങ്കിൽ പോലും വൈറസ് പടർന്ന് എല്ലാ ഭാഗങ്ങളിലുമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.