ഫോണിൽ നോക്കുമ്പോൾ കഴുത്തു വേദനയുണ്ടോ? 'ടെക്സ്റ്റ് നെക്' അസുഖം എന്താണെന്ന് അറിഞ്ഞിരിക്കണം

കഴുത്തുവേദനയെ ആർക്കും പരിചയപ്പെടു​ത്തേണ്ടതില്ല. ഇന്നത്തെ കാലത്ത് ഇത് ആഗോള രോഗമായി വ്യാപിക്കുന്നുണ്ട്. മൊബൈലും കമ്പ്യൂട്ടറുമില്ലാത്ത ജീവിതം ചിന്തിക്കാൻ പോലും പറ്റാത്ത ഈ സാഹചര്യം കഴുത്തു വേദന പോലെ രൂക്ഷമായ പോസ്ചർ പ്രശ്നങ്ങൾക്ക് വഴിവെക്കുന്നു. അമിത സ്ക്രീൻ ഉപയോഗം മൂലമുണ്ടാകുന്ന കഴുത്തുവേദനക്ക് ടെക്സ്റ്റ് നെക് എന്നാണ് വിളിപ്പേര്. ഫോണിന്റെ അമിത ഉപയോഗമാണ് കഴുത്തു വേദനയുടെ പ്രാഥമിക കാരണ​മെങ്കിലാണ് അവയെ ടെക്സ്റ്റ് നെക് എന്ന് വിളിക്കുന്നത്.

ലക്ഷണങ്ങൾ

  • ഡ്രൈവിങ് ചെയ്യുക, കമ്പ്യൂട്ടറിൽ ജോലി ചെയ്യുക തുടങ്ങിയ സമയങ്ങളിൽ ഒരേ രീതിയിൽ കൂടുതൽ സമയം തലപിടിക്കേണ്ടി വരുമ്പോൾ രൂക്ഷമായ വേദന അനുഭവപ്പെടുക.
  • പേശികൾ മുറുകുകയും ഞരമ്പുകൾ കോച്ചുകയും ചെയ്യുക
  • തല ചലിപ്പിക്കുന്നതിനുള്ള കഴിവ് കുറയുക
  • തലവേദന

ഡോക്ടറെ കാണേണ്ടത് എപ്പോൾ

  • ഗുരുതരമാണെങ്കിൽ
  • വേദന മാറ്റമില്ലാതെ ദിവസങ്ങളോളം തുടരുകയാണെങ്കിൽ
  • വേദന കൈകളിലേക്കും കാലിലേക്കും വ്യാപിക്കു​മ്പോൾ
  • തലവേദന, തരിപ്പ്, ക്ഷീണം, വിറയൽ എന്നിവക്കൊപ്പം കഴുത്തുവേദനയുണ്ടാകുമ്പോൾ




 കഴുത്തുവേദനയുടെ കാരണങ്ങൾ

തലയുടെ ഭാരം താങ്ങുന്നത് കഴുത്തായതിനാൽ കഴുത്തിനുണ്ടാകുന്ന പരിക്കുകൾ വേദനയുളവാക്കുകയും തലയുടെ ചലനത്തെ നിയന്ത്രിക്കുകയും ചെയ്യും.

പേശികളിലെ സ്ട്രെയ്ൻ -കമ്പ്യൂട്ടർ, സ്മാർട്ട് ഫോൺ തുടങ്ങിയവയുടെ അമിത ഉപയോഗം (മണിക്കൂറുകൾ നീണ്ട ഉപയോഗം) പേശികളിൽ സമ്മർദമുണ്ടാക്കും. കിടക്കയിൽ കിടന്ന് വായിക്കുന്നത് പോലും കഴുത്തിലെ പേശികളെ സ്ട്രെയ്ൻ ചെയ്യിക്കും.

സന്ധികളിലെ തേയ്മാനം -ശരീരത്തിന്റെ മറ്റ് സന്ധികൾ പോലെ കഴുത്തിലെ സന്ധികൾക്കും പ്രായമാകുന്നതിനനുസരിച്ച് തേയ്മാനം സംഭവിക്കും. ഇതുമൂലം എല്ലിൽ മുഴ രൂപപ്പെടുകയും അത് സന്ധികളിലെ ചലനത്തെ ബാധിക്കുകയും വേദനയുളവാക്കുകയും ചെയ്യും.

പേശീ വലിവ് -കഴുത്തിലെ സെർവിക്കൽ സ്പൈനിലുണ്ടാകുന്ന മുഴ നട്ടെല്ലിൽ നിന്ന് ശാഖകളായി തിരിയുന്ന ഞരമ്പുകളെ ചുരുക്കുന്നതാണിത്.

പരിക്കുകൾ -തല മുന്നോട്ടും പിന്നോട്ടും ഇളക്കുന്നത് കഴുത്തിലെ മൃദു കലകൾക്ക് പരിക്കേൽപ്പിക്കും.

രോഗങ്ങൾ -സന്ധിവാതം, മെനിൻജൈറ്റിസ്, കാൻസർ എന്നിവ പോലുള്ള രോഗങ്ങളും കഴുത്തുവേദനക്കിട വരുത്തും.

കഴുത്തുവേദന എങ്ങനെ തടയാം:

ഭൂരിഭാഗം കഴുത്തുവേദനയും പോസ്ചറിലെ പ്രശ്നങ്ങൾ മൂലവും അതോടൊപ്പം പ്രായം കൂടുന്നതുകൊണ്ടുണ്ടാകുന്ന തേയ്മാനം മൂലവുമാണ് സംഭവിക്കുന്നത്. നട്ടെല്ലിനു നേർരേഖയിൽ തല പിടിക്കുക എന്നതാണ് കഴുത്തു വേദനയിൽ നിന്ന് രക്ഷനേടാനുള്ള ഏറ്റവും നല്ല മാർഗം. ദൈനം ദിന ജീവിതത്തിൽ കൊണ്ടുവരുന്ന ചില ചെറിയ മാറ്റങ്ങൾ വേദന തടയാൻ സഹായിക്കും.

നല്ല പോസ്ചർ പാലിക്കുക : നിൽക്കുമ്പോഴും ഇരിക്കുമ്പോഴും തോളുകൾ ഇടുപ്പിന് നേർരേഖയിലാണെന്ന് ഉറപ്പുവരുത്തുക. കണ്ണുകൾ തോളുകൾക്ക് ​നേരെ മുകളിലായിരിക്കണം.

മൊബൈലിൽ നോക്കേണ്ടത് എങ്ങനെ : സെൽ ഫോണുകൾ, ടാബ്ലെറ്റുകൾ, മറ്റ് ചെറിയ സ്ക്രീനുകൾ എന്നിവ ഉപയോഗിക്കുമ്പോൾ കഴുത്ത് ഉപകരണത്തിലേക്ക് താഴ്ത്തുന്നതിന് പകരം, തല നേരെപിടിച്ച് ഉപകരണം അതിനനുസരിച്ച് ഉയർത്തുക.

ഇടക്കിടെ ഇടവേളയെടുക്കുക: കൂടുതൽ ദൂരം യാത്ര ചെയ്യുകയോ കൂടുതൽ സമയം കമ്പ്യൂട്ടറിൽ ജോലി ചെയ്യുകയോ ചെയ്യുമ്പോൾ ഇടക്ക് എഴുന്നേൽക്കുക, നടക്കുക, കഴുത്തിനും തോളുകൾക്കും ആയാസം നൽകുക

ഡെസ്ക്, കസേര, കമ്പ്യൂട്ടർ എന്നിവ ക്രമീകരിക്കുക : മോണിറ്റർ കണ്ണിനു നേരെയാകണം. കാൽമുട്ടുകൾ ഇടുപ്പ് ലെവലിൽ നിന്ന് അൽപ്പം താഴ്ന്നിരിക്കണം. കസേരയുടെ കൈകൾ ഉപയോഗിക്കണം.

പുകവലി ഒഴിവാക്കുക: പുകവലി കഴുത്തു വേദന വർധിപ്പിക്കും

ഭാരമേറിയ ബാഗുകൾ തോളിൽ തൂക്കുന്നത് ഒഴിവാക്കുക

ഉറങ്ങുമ്പോൾ ആരോഗ്യകരമായ രീതി അനുവർത്തിക്കുക : കഴുത്തും തലയും ശരീരത്തിന് സമാന്തരമായിരിക്കണം. കഴുത്തിന് താഴെയായി ചെറിയ തലയിണ വെക്കാം. കാലിന്റെ തുടകൾ തലയിണ വെച്ച് ഉയർത്തിവെക്കുന്നത് സ്പൈനൽ മസിലുകളെ നിവർന്നിരിക്കാൻ സഹായിക്കും.

എപ്പോഴും ക്രിയാത്മകമായിരിക്കുക

Tags:    
News Summary - Neck Pain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.