കൊല്ലം: തൃക്കരുവ കുടുംബാരോഗ്യകേന്ദ്രത്തിൽ ജീവിതശൈലീ രോഗങ്ങളേടുതുൾപ്പെടെ ആവശ്യമായ മരുന്നുകൾ കിട്ടാനില്ലെന്ന് പരാതി. വൈറൽ പനി ബാധിച്ച് ആശുപത്രിയിലെത്തുന്നവരുടെ എണ്ണം വർധിച്ചതോടെ സ്റ്റോക്കുണ്ടായിരുന്ന മരുന്നുകൾ തീർന്നു. ആശുപത്രിയിൽ ഡോക്ടറുടെ സേവനം കൃത്യമായി ലഭിക്കുന്നുണ്ടെങ്കിലും മരുന്നിന്റെ ക്ഷാമം രൂക്ഷമാണ്. ഇതുമൂലം പ്രമേഹം ഉൾപ്പെടെ സ്ഥിരം മരുന്ന് വാങ്ങാനെത്തുന്ന വയോധികർ അടക്കമുള്ളവരാണ് ബുദ്ധിമുട്ടുന്നത്.
മുമ്പ് ഒ.പിയിൽ 100 പേരാണ് ചികിത്സക്കെത്തിയിരുന്നതെങ്കിൽ ഇപ്പോൾ 300ലധികം ഒ.പിയാണ് നടക്കുന്നത്. മരുന്ന് ക്ഷാമംമൂലം പല മരുന്നുകളും കുറിച്ചുനൽകുക മാത്രമാണ് ഇപ്പോൾ ചെയ്യുന്നത്. ഇതുമൂലം മെഡിക്കൽ സ്റ്റോറുകളിൽ ശരാശരി ഓരോ കുട്ടിക്കും 300 മുതൽ 350 രൂപ വരെ ചെലവാകുന്നതായി രക്ഷിതാക്കൾ പറഞ്ഞു.
ക്ഷാമം തീരാൻ രണ്ടാഴ്ച എടുക്കും
സംസ്ഥാനത്ത് പൊതുവേയുണ്ടായ മരുന്ന് ക്ഷാമത്തിന്റെ ഭാഗമായാണ് തൃക്കരുവ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും മരുന്ന് ക്ഷാമവും.
മരുന്ന് തീർന്ന മുറക്ക് ഉന്നത അധികാരികളെ അറിയിച്ചിട്ടുണ്ട്. പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം വർധിച്ചതും പ്രതിസന്ധി വർധിപ്പിച്ചതെന്ന് ആരോഗ്യകേന്ദ്രം അധികൃതർ പറഞ്ഞു. രണ്ടാഴ്ചക്കുള്ളിൽ മരുന്ന് ക്ഷാമത്തിന് പരിഹാരമുണ്ടാകുമെന്നാണ് കരുതുന്നതെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.