ഭാരം കുറക്കാൻ എല്ലാവരും ആഗ്രഹിക്കും. എന്നാൽ അത് അത്ര എളുപ്പമുള്ള കാര്യമല്ല. പലപ്പോഴും ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടി വരും. ഇതെല്ലാം ഭയന്ന് പലരും ഭാരം കുറക്കുന്നത് മാറ്റിവെക്കുകയാണ് പതിവ്.
നിയന്ത്രണങ്ങൾ പാലിക്കാൻ മടിക്കുന്നവർക്ക് ഭാരം കുറക്കുന്നതിനേക്കാൾ മികച്ച സമീപനം ഭാരം നിയന്ത്രിക്കുന്നതാണ്.
പേര് സൂചിപ്പിക്കുന്നത് പോലെ, വെയ്റ്റ് മാനേജ്മെന്റ് എന്നത് നിലവിൽ ഉള്ള ഭാരം നിലനിർത്തുക എന്നതാണ്. നിങ്ങൾ ആഗ്രഹിക്കുന്ന ഭാരത്തിൽ ആയിരിക്കുമ്പോൾ അത് നിലനിർത്താൻ വെയ്റ്റ് മാനേജ്മെന്റ് പിന്തുടരാം. എന്നാൽ, നിങ്ങളുടെ ഭാരം ആവശ്യത്തിൽ ഏറെയാണെങ്കിലും അത് വർധിക്കാതിരിക്കാൻ വെയ്റ്റ് മാനേജ്മെന്റ് സഹായിക്കും.
ശരീരഭാരം കുറക്കാൻ കർശനമായ ഭക്ഷണക്രമം, കലോറി ശ്രദ്ധിക്കൽ, വ്യായാമ മുറകൾ, ശരിയായ ഉറക്കം, അനാരോഗ്യകരമായ ഭക്ഷണങ്ങൾ ഒഴിവാക്കൽ തുടങ്ങിയവ ആവശ്യമാണ്. ഇവയെല്ലാം ബുദ്ധിമുട്ടായവർക്ക് വെയ്റ്റ് മാനേജ്മെന്റാണ് ഗുണപ്രദം.
ശരീരഭാരം കുറക്കുക എന്നതാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ, ചിലപ്പോൾ ചില ഭക്ഷണങ്ങൾ നമ്മെ ചതിച്ചേക്കാം. പലർക്കും ശരീരഭാരം കുറക്കാനും കർശനമായ ഭക്ഷണക്രമം പിന്തുടരാനും കഴിഞ്ഞേക്കാം. എന്നാൽ അതില്ലാത്തവർക്ക് അമിതമായി ജോലി ചെയ്യാതെ തന്നെ ആരോഗ്യകരമായ ജീവിതം പിന്തുടരുന്നുവെന്ന് ഉറപ്പാക്കാനുള്ള ഒരു താൽക്കാലിക മാർഗമാണ് ശരീരഭാരം നിയന്ത്രിക്കുക എന്നത്.
ശരീരഭാരം നിയന്ത്രിക്കുന്നത് ശരീര ഭാരം കുറക്കുന്നതുപോലെ കർശന നടപടികളിലൂടെയല്ല. എന്നാൽ ആരോഗ്യകരമായ ദിനചര്യ വളർത്തിയെടുക്കാൻ സഹായിക്കുന്നതാണ് താനും. നിങ്ങളുടെ കലോറിയും വ്യായാമവും നിയന്ത്രിക്കാൻ സഹായിക്കും. ശരിയായ രീതിയിൽ പിന്തുടരുകയാണെങ്കിൽ ചിലപ്പോൾ ശരീരഭാരം കുറക്കാൻ പോലും ഭാര നിയന്ത്രണത്തിനുള്ള നടപടികൾ സഹായിക്കും.
ശരീരഭാരം വർദ്ധിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കഴിയുന്ന ചില വഴികൾ ഇതാ:
വയറ് നിറഞ്ഞില്ലെന്ന തോന്നലും അസംതൃപ്തിയുമുണ്ടാകുമ്പോഴാണ് പഞ്ചസാരയുൾപ്പെടുന്നതും വറുത്തെടുക്കുന്നതും ആയ ഭക്ഷണങ്ങൾക്ക് വേണ്ടിയുള്ള ആസക്തി ഉണ്ടാകുന്നത്. ആരോഗ്യകരമായ, വയറു നിറഞ്ഞെന്ന തോന്നൽ ഉണ്ടാക്കുന്ന പ്രഭാതഭക്ഷണം കഴിക്കുകയാണെങ്കിൽ, അനാരോഗ്യകരമായ മധുരപലഹാരങ്ങളും വറുത്ത ഭക്ഷണങ്ങളും കഴിക്കേണ്ടി വരില്ല.
കലോറിയെ കുറിച്ച് കൂടുതൽ ചിന്തിക്കേണ്ടതില്ല. അത് ഭക്ഷണം കഴിക്കുന്നത് മടുപ്പിക്കുന്ന ജോലിയാക്കും. എന്നാൽ എത്ര കലോറിയാണ് ദിവസവും കഴിക്കുന്നത് എന്നതിന്റെ ഏകദേശ ധാരണ വേണം. നിങ്ങൾ എത്രമാത്രം വർക്ക്ഔട്ട് ചെയ്യുന്നു എന്നത് അനുസരിച്ച്, ഒരു ദിവസം കഴിക്കാൻ കഴിയുന്ന കലോറിയുടെ അളവ് മനസിലാക്കുകയും അതനുസരിച്ച് ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക.
അമിനോ ആസിഡുകൾ അടങ്ങിയ പ്രോട്ടീൻ, പഞ്ചസാരയുടെ ആസക്തി കുറക്കുന്ന ഹോർമോണുകൾ ഉത്പാദിപ്പിക്കാൻ തലച്ചോറിനെ സഹായിക്കുന്നു. ആ ഹോർമോണുകൾ നല്ല നിലയിൽ പ്രവർത്തിക്കുമ്പോൾ, നമുക്ക് തെളിച്ചമുള്ള ചിന്തകളുണ്ടാവുകയും അത് ആസക്തികളെ തടുക്കാൻ സഹായിക്കുകയും ചെയ്യും.
കൂടുതൽ സജീവമായ ആളുകൾക്ക് കൂടുതൽ ശരീരഭാരം നിയന്ത്രിക്കാനും സാധിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതിനാൽ ദിവസവും കുറഞ്ഞത് 30 മിനിറ്റ് വ്യായാമം ചെയ്യുക. ഇത് ജോഗിങ്ങോ, നടത്തമോ, ജിമ്മിലെ വ്യായാമമോ ആകാം. നിങ്ങൾക്കിഷ്ടമുള്ള വ്യായാമം 30 മിനുട്ട് പതിവായി ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.