തണുപ്പിൽനിന്ന് ചൂടിലേക്കും ചൂടിൽനിന്ന് തണുപ്പിലേക്കും അന്തരീക്ഷം മാറുന്ന സമയം അലർജിക്കാരെ സംബന്ധിച്ച് ക്ലേശകരമാണ്. ചൂട് കാലത്ത് പൊടിപടലം കൂടുതൽ ഉയരുന്നതിനാൽ തണുപ്പ് കാലത്തെ അപേക്ഷിച്ച് അലർജിക്കുള്ള സാധ്യത കൂടുതലാണ്. പൊടിപടലങ്ങളും പൂെമ്പാടികളുമാണ് വേനലിൽ അലർജിക്ക് കാരണമാകുന്ന പ്രധാന വസ്തുക്കൾ. ഇറാഖിൽനിന്നുള്ള ശമാൽ കാറ്റാണ് പൊടിയും പൂെമ്പാടിയും ഉൾപ്പെടെ വായുമലിനീകരണത്തിന് കാരണമാകുന്ന പദാർഥങ്ങൾ പ്രധാനമായും യു.എ.ഇയിലെത്തിക്കുന്നത്. മഴക്കാലത്ത് ഇറാനിൽനിന്നും ശൂന്യ ചത്വരത്തിൽനിന്നുമുള്ള കാറ്റും മലിനീകരണത്തിന് കാരണമാകുന്നുണ്ട്.
പൊടി അലർജിയുടെ ലക്ഷണങ്ങൾ
മൂക്കടപ്പ്, മൂക്കൊലിപ്പ്, മൂക്കളയുടെ അമിത ഉൽപാദനം, തുമ്മൽ, തൊണ്ടയിലെ കരകരപ്പ്, ചെവിയിലെ ഇക്കിളി, ശ്രദ്ധക്കുറവ്, ക്ഷീണം, ഉറക്കത്തിലെ ക്രമരാഹിത്യം തുടങ്ങിയവയൊക്കെ അലർജിയുടെ ലക്ഷണങ്ങളാണ്. ഇവയിൽ പ്രത്യക്ഷത്തിലുള്ള ലക്ഷണങ്ങൾ ജലേദാഷത്തിനുമുള്ളതിനാൽ അലർജി അവഗണിക്കപ്പെടാനും സൈനസൈറ്റിസ്, ആസ്ത്മ തുടങ്ങിയ ഗുരുതര പ്രശ്നങ്ങളിലേക്ക് നയിക്കാനും സാധ്യതയുണ്ട്.
ജലദോഷത്തിൽനിന്ന് ഭിന്നമായി അലർജിയുടെ പ്രശ്നങ്ങൾ പത്ത് ദിവസത്തിൽ കൂടുതൽ നിലനിൽക്കും എന്ന് മനസ്സിലാക്കുക. ജലദോഷത്തിെൻറ ലക്ഷണങ്ങൾ ക്രമേണയാണ് രൂപപ്പെടുന്നതെങ്കിൽ അലർജിയുടേത് പെെട്ടന്ന് പ്രത്യക്ഷമാകും. അലർജി ബാധിച്ചാൽ പേശീവേദനയുണ്ടാകും. ജലദോഷത്തിന് ഇത് ഉണ്ടാകില്ല. അതിനാൽ അലർജി ബാധിച്ചതായി മനസ്സിലായാൽ വിദഗ്ധ ഡോക്ടറെ കണ്ട് ചികിത്സ തേടാൻ മടിക്കരുത്.
രോഗപ്രതിരോധം
പ്രതിരോധ നടപടികൾ തന്നെയാണ് അലർജിയിൽ നിന്ന് രക്ഷപ്പെടാനുള്ള ഏറ്റവും മികച്ച മാർഗം. അലർജിയുള്ളവർ പൊടിയുള്ള സമയങ്ങളിൽ പുറത്തിറങ്ങാതെ ശ്രദ്ധിക്കണം. അഥവാ പുറത്തിറങ്ങേണ്ടി വന്നാൽ വീട്ടിലെത്തിയ ഉടനെ കുളിക്കണം. ശരീരത്തിൽ പറ്റിപ്പിടിച്ച പൊടിപടലങ്ങൾ അലർജിക്ക് കാരണമാകാതിരിക്കാനാണിത്. പുറത്ത് സഞ്ചരിച്ചപ്പോൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ അഴിച്ചുവെക്കാതെ ഒരിക്കലും ഉറങ്ങരുത്. പൂെമ്പാടികൾ മുറിയിൽ പരന്ന് എളുപ്പം അലർജി ബാധിക്കുന്നത് ഒഴിവാക്കാൻ അലർജിയുള്ളവർ കിടപ്പുമുറിക്ക് സമീപം സസ്യങ്ങൾ വളർത്തരുത്. ഒാമന മൃഗങ്ങൾ നമ്മെ കൊതിപ്പിക്കുമെങ്കിലും അലർജിക്കാരെ ഇവ ആശുപത്രിയിലെത്തിക്കുമെന്ന് ഒാർക്കുക. ബാക്ടീരിയയെ തടയാൻ എയർ കണ്ടീഷനർ പതിവായി വൃത്തിയാക്കണം. താമസസ്ഥലം വൃത്തിയായി സൂക്ഷിക്കണം. അലർജിയുള്ള കുട്ടികൾക്ക് കഴുകി വൃത്തിയാക്കാൻ സാധിക്കുന്ന കളിപ്പാട്ടങ്ങൾ വാങ്ങി നൽകാൻ ശ്രദ്ധിക്കുകയും അവ പതിവായി കഴുകി വൃത്തിയാക്കുകയും ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.