‘‘അയാളെ മനസ്സിലായില്ലേ, കണ്ണട വെച്ച ആ തടിയൻ...’’
ആൾ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ആളുകൾ അങ്ങനെയേ തടിച്ചവരെ വിശേഷിപ്പിക്കൂ. ഒരാളുടെ ശരീരപ്രകൃതി തന്നെയാണ് അയാളുടെ ഏറ്റവും വലിയ തിരിച്ചറിയൽ രേഖയെന്ന് വേണമെങ്കിൽ പറയാം. തങ്ങളെ വ്യത്യസ്തരാക്കുന്ന ഇൗ ശരീരാവസ്ഥ ഇഷ്ടപ്പെടുന്നവർ ഉണ്ടെങ്കിലും പലരും അമിതവണ്ണത്തിെൻറ ബുദ്ധിമുട്ടുകളും ഇതുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളിൽ ദുരിതമനുഭവിക്കുന്നവരുമാണ്.
പൊണ്ണത്തടിയോ?
ഒരാൾക്ക് ആവശ്യമുള്ള കൊഴുപ്പിനേക്കാൾ കൂടുതൽ ശരീരത്തിൽ അടിയുന്നതിനെയാണ് ഒബിസിറ്റി അല്ലെങ്കിൽ പൊണ്ണത്തടി എന്നു പറയുന്നത്. ഭക്ഷണത്തിലൂടെ ശരീരത്തിന് കിട്ടുന്ന കലോറി ഉപയോഗിക്കപ്പെടാതെ കൊഴുപ്പായി അടിയുകയും അത് പൊണ്ണത്തടിയായി മാറുകയുമാണ് ഇൗ ശാരീരികാവസ്ഥയിൽ. ശരീരഭാരം ആവശ്യത്തിൽനിന്ന് അല്പം കൂടുമ്പോൾ അമിതവണ്ണമെന്നും (over weight) വല്ലാതെ കൂടുമ്പോൾ പൊണ്ണത്തടി (Obesity) എന്നും പറയുന്നു. ജീവഹാനിക്കുപോലും നിമിത്തമാകുന്ന പൊണ്ണത്തടിയെ Morbid Obesity എന്നും പറയുന്നു. ഇന്ന് കേരളത്തിലെ മൂന്നിലൊന്ന് സ്ത്രീകളും നാലിലൊന്ന് പുരുഷന്മാരും ഭാരക്കൂടുതൽ മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ടെന്നാണ് വസ്തുത. ഭക്ഷണത്തില്‍ കലോറിയുടെ ആധിക്യമാണ് പ്രധാനമായും പൊണ്ണത്തടിക്ക് കാരണമാകുന്നത്. ഇതു കൂടാതെ പാരമ്പര്യം, വ്യായാമക്കുറവ്, ജനിതക കാരണങ്ങള്‍, ചില മരുന്നുകളുടെ ഉപയോഗം എന്നിവയും അമിതവണ്ണത്തിന് കാരണമാകുന്നു.
ഞാൻ പൊണ്ണത്തടിയനാണോ
ബോഡി മാസ് ഇൻഡക്സ് (BMI) എന്ന അളവുപയോഗിച്ചാണ് ഒരാൾ പൊണ്ണത്തടിയനാണോ എന്ന് തീരുമാനിക്കുന്നത്. കിലോഗ്രാമിലുള്ള ഭാരത്തെ മീറ്ററിലുള്ള ഉയരത്തിെൻറ വര്‍ഗംകൊണ്ടു ഹരിച്ചാല്‍ കിട്ടുന്ന സംഖ്യയാണ് ബോഡി മാസ് ഇന്‍ഡക്സ് അഥവാ ബി.എം.ഐ. ഒരാളുടെ BMI 25നും 30നും ഇടയിലാണെങ്കിൽ അയാൾക്ക് അമിതവണ്ണമുണ്ടെന്നും BMI 30ന് മുകളിലാണെങ്കിൽ പൊണ്ണത്തടിയുണ്ടെന്നും പറയുന്നു. ബി.എം.െഎ നോർമൽ റെയ്ഞ്ച് എന്ന് പറയുന്നത് 18.5 മുതൽ 24.9 വരെയാണ്. ഭാരം വര്‍ധിക്കുംതോറും ബി.എം.ഐയും കൂടും.
ഭയക്കണം രോഗങ്ങളെ
മനുഷ്യശരീരത്തിലെ ഏത് അവയവത്തെയും പൊണ്ണത്തടി ദോഷകരമായി ബാധിക്കാനിടയുണ്ട്. വിവിധ തരം രോഗങ്ങള്‍ വർധിക്കുന്നതിനൊപ്പം ആയുര്‍ദൈര്‍ഘ്യം കുറക്കുന്നതിലും പൊണ്ണത്തടിക്കുള്ള പങ്ക് വലുതാണ്. ഹൃദ്രോഗം, ജോയിൻറുകൾക്കിടയിൽ വേദന, മുട്ടു തേയ്മാനം, നട്ടെല്ലിനും ഡിസ്കിനും വേദന, ചില തരം അര്‍ബുദങ്ങള്‍ തുടങ്ങി ഒരു കൂട്ടം രോഗങ്ങളാണ് അമിതവണ്ണത്തിന് അകമ്പടിയായി വരുന്നത്. അമിത രക്തസമ്മര്ദമുള്ളവരില് 75 ശതമാനത്തിലേറെപ്പേര്‍ക്കും ശരീരഭാരം കൂടുതലാണെന്ന് പഠനങ്ങള്‍ കാണിക്കുന്നു.
ഭാരം കുറക്കാന്‍ ചില മാർഗങ്ങൾ
പൊണ്ണത്തടി കുറക്കാൻ ലോകത്തെ ഏറ്റവും നല്ല മരുന്ന് ഭക്ഷണനിയന്ത്രണവും വ്യായാമവുമാണ്. കഴിക്കുന്ന ഭക്ഷണത്തിലെ കേലാറി കുറക്കുകയാണ് ആദ്യം വേണ്ടത്. ഭക്ഷണത്തിൽ അന്നജത്തിെൻറ അളവ് പരമാവധി കുറക്കുക. തവിേടാടുകൂടിയുള്ള ധാന്യങ്ങൾ ഉപയോഗിക്കാം. പ്രോട്ടീൻ കൂടുതലായി കാണുന്ന സോയാബീന്‍, കറുത്തകടല, ഗ്രീന്‍പീസ്, കപ്പലണ്ടി, കശുവണ്ടി, ആല്‍മണ്ട്, ചിക്കൻ മുതലായവ ഉപയോഗിക്കാം. അതേസമയം, റെഡ്മീറ്റ് അടക്കമുള്ളവ ഒഴിവാക്കുകയും വേണം. ചോക്ലറ്റ്, ഐസ്ക്രീം, ബേക്കറി പലഹാരം തുടങ്ങി കൊഴുപ്പടങ്ങിയതെന്തും പൂർണമായി ഒഴിവാക്കുക. അത്താഴം കഴിവതും നേരേത്തയാക്കണം. അളവ് കുറക്കുകയും വേണം. പഴങ്ങളും വേവിക്കാത്ത പച്ചക്കറികളും നന്നായി ഉപയോഗിക്കുക. ദിവസം 30 മിനിറ്റെങ്കിലും ഏറ്റവും കുറഞ്ഞത് വ്യായാമം ചെയ്യണം. കുറഞ്ഞത് രണ്ട് ലിറ്റർ വെള്ളമെങ്കിലും കുടിക്കണം.
ബാരിയാട്രിക് സർജറി
പൊണ്ണത്തടിയോ ഭാരക്കൂടുതലോ കൊണ്ട് ബുദ്ധിമുട്ടുകയാണെങ്കിൽ അതിനു പരിഹാരമായി ഇപ്പോൾ ശസ്ത്രക്രിയകൾതന്നെയുണ്ട്. അമിതവണ്ണം കുറക്കുന്നതിനുള്ള ശസ്ത്രക്രിയയാണ് ബാരിയാട്രിക് സർജറി. ഭക്ഷണത്തിെൻറ അളവ് കുറക്കുകയോ അല്ലെങ്കിൽ ദഹനശേഷം ആഗിരണം ചെയ്യുന്ന കലോറി കുറക്കുകയോ ചെയ്യുകയാണ് ശസ്ത്രക്രിയയിലൂടെ ലക്ഷ്യമിടുന്നത്. പല രീതികളുണ്ടെങ്കിലും ബാരിയാട്രിക് ശസ്ത്രക്രിയ പ്രധാനമായും താക്കോൽദ്വാര ശസ്ത്രക്രിയയായാണ് ചെയ്യുന്നത്. എ.ജി.ബി അഥവാ അഡ്ജസ്റ്റിബ്ൾ ഗാസ്ട്രിക് ബാൻഡ് എന്ന ശസ്ത്രക്രിയയിൽ ഒരു ബാൻഡ് ഉപയോഗിച്ച് നമ്മുടെ ആമാശയത്തിെൻറ വലുപ്പം കുറക്കുകയും അതുവഴി ഒരു പ്രാവശ്യം രോഗിക്ക് പരമാവധി കഴിക്കാവുന്ന ആഹാരത്തിെൻറ അളവ് 100 മില്ലിയാക്കി കുറക്കുകയുമാണ് ചെയ്യുക. അൽപം ഭക്ഷണം കഴിച്ചാൽതന്നെ വയറു നിറയും. കൂടുതൽ ആഹാരം കഴിക്കാൻ കഴിയാതെ വരുമ്പോൾ സ്വാഭാവികമായും രോഗിയുടെ ഭാരം കുറയാനിടവരും. ഭക്ഷണം കഴിക്കുന്നതിനു നിയന്ത്രണം മാത്രം ലക്ഷ്യമിടുന്നതിനാൽ, ഈ ശസ്ത്രക്രിയകൊണ്ട് മറ്റ് പാർശ്വഫലങ്ങളൊന്നുമില്ല.
ഗ്യാസ്ട്രിക് ബൈപാസ്
കഴിക്കുന്ന ആഹാരത്തിെൻറ അളവ് നിയന്ത്രിക്കുന്ന ചികിത്സതന്നെയാണ് ഇതും. എങ്കിലും ബാരിയാട്രിക് സർജറി പോലെയല്ല ഇത്. ചെറുകുടലിെൻറ പകുതി ഭാഗത്തുകൂടെ മാത്രം ആഹാരം കടത്തിവിടാനുള്ള സജ്ജീകരണമാണ് ഈ ശസ്ത്രക്രിയയിലൂടെ ചെയ്യുന്നത്. അതോടെ നാം കഴിക്കുന്ന ഭക്ഷണം നമ്മുടെ ശരീരം ആഗിരണം ചെയ്യുന്നതിെൻറ അളവ് കുറയും. ഇതാണ് കൂടുതൽ ഫലപ്രദമായ മാർഗമെങ്കിലും അൽപം സങ്കീർണമാണ്. സാധാരണഗതിയിൽ 200 കിലോഗ്രാമിനും മേലെ ഭാരമുള്ളവർക്കേ ഈ ശസ്ത്രക്രിയ നിർദേശിക്കാറുള്ളൂ. ശസ്ത്രക്രിയക്കുശേഷം പോഷകാഹാരക്കുറവ് വരാനും പിത്താശയക്കല്ല് രൂപപ്പെടാനും സാധ്യതയുള്ളതിനാൽ അവ പ്രതിരോധിക്കുന്നതിന് മറ്റ് ചികിത്സകൾ വേണ്ടിവരും.
പ്രത്യേകം ശ്രദ്ധിക്കാൻ
മുലയൂട്ടുന്ന അമ്മമാർ, ഗർഭിണികൾ എന്നിവരെ ശസ്ത്രക്രിയക്ക് വിധേയമാക്കരുത്. ശസ്ത്രക്രിയകൊണ്ടുമാത്രം ഭാരം കുറച്ച് പൂർണമായും പഴയ അവസ്ഥയിലേക്ക് എത്താമെന്ന് തെറ്റിദ്ധരിക്കരുത്. ബാക്കിയുള്ളത് ഭക്ഷണനിയന്ത്രണത്തിലൂടെയും വ്യായാമത്തിലൂടെയും തന്നെ കുറച്ചെടുക്കേണ്ടിവരും.
കടപ്പാട്:
ഡോ. അനു ആൻറണി വർഗീസ്
ലാപ്രോസ്കോപിക് ആൻഡ്
ബാരിയാട്രിക് സർജൻ
ജൂബിലി ഹോസ്പിറ്റൽ, പാളയം, തിരുവനന്തപുരം
ഡോ. റോബിൻ ജോർജ് മണപ്പള്ളിൽ
കൺസൾട്ടൻറ് ഫിസിഷ്യൻ,
ബി.എം.എച്ച് കോഴിേക്കാട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.