കണ്ണും തലച്ചോറും ചേർന്നൊരുക്കുന്ന വിസ്മയകരമായ ഒരനുഭവമാണ് കാഴ്ച. കണ്ണ് പകർത്തുന്ന ദൃശ്യങ്ങൾ റെറ്റിനയുടെ നടുഭാഗത്ത് പതിയുേമ്പാഴാണ് വ്യക്തമായ കാഴ്ച ലഭിക്കുന്നത്. റെറ്റിനയിൽ പതിയുന്ന പ്രതിബിംബം വൈദ്യുത തരംഗങ്ങളായി നേത്രനാഡി വഴി തലച്ചോറിലെത്തും. മുൻകാല അനുഭവങ്ങളുടെയും ഒാർമകളുടെയും വലിയൊരു ശേഖരത്തിനുടമയായ തലച്ചോർ ഇത് തിരിച്ചറിഞ്ഞ് ദൃശ്യമാക്കുേമ്പാഴാണ് കാഴ്ച സാധ്യമാകുന്നത്. അതുകൊണ്ടാണ് വളരെക്കാലം മുമ്പ് കണ്ട വ്യക്തിയെയോ വസ്തുവിനെയോ വീണ്ടും കാണുേമ്പാൾ നാം തിരിച്ചറിയുന്നത്.
വളരെ നിശ്ശബ്ദമായി കാഴ്ച കവർന്നെടുക്കുന്ന ഒരു രോഗമാണ് േഗ്ലാക്കോമ. നേത്രനാഡിയിലെ തകരാറ് മൂലമുണ്ടാകുന്ന കാഴ്ചാപ്രശ്നമാണ് ഗ്ലോക്കോമ. കണ്ണിനുള്ളിലെ ദ്രാവകങ്ങളുടെ മർദം ക്രമാതീതമായി ഉയരുന്നതാണ് േഗ്ലാക്കോമയിലേക്ക് നയിക്കുന്നത്. 12^22 mm/Hg ആണ് കണ്ണുകൾക്കുള്ളിലെ സാധാരണ മർദം. കണ്ണിലെ ദ്രവങ്ങളുടെ ഉൽപാദനം കൂടുകയോ സുഗമമായ ഒഴുക്കിന് തടസ്സം വരുകയോ ചെയ്യുേമ്പാൾ കണ്ണുകളിലെ മർദം അസാധാരണമായി ഉയരും. ഇൗ ഉയർന്ന മർദം നേത്രനാഡിയെയും റെറ്റിനയിലെ നാഡീതന്തുക്കളെയും നശിപ്പിക്കുന്നു. കാഴ്ചക്ക് സഹായകമാകുന്ന സന്ദേശങ്ങളെ തലച്ചോറിലേക്കെത്തിക്കുന്ന ഇൗ നാഡീതന്തുക്കൾ നശിക്കുന്നതോടെ കാഴ്ച നഷ്ടമാകുന്നു.
കാരണങ്ങൾ
ഉയർന്ന രക്തസമ്മർദം ഗ്ലോക്കോമക്ക് ഇടയാക്കാറുണ്ട്. എന്നാൽ, പ്രമേഹവുമായാണ് ഗ്ലോക്കോമക്കടുത്ത ബന്ധം. പാരമ്പര്യമാണ് മറ്റൊരു പ്രധാന ഘടകം. അലർജിയുണ്ടാക്കുന്ന സാഹചര്യം, ചിലയിനം മരുന്നുകളുടെ അമിതോപയോഗം ഇവയും ഗ്ലോക്കോമക്കിടയാക്കാറുണ്ട്.
നേത്രനാഡി നശിക്കുന്നതെങ്ങനെ?
കണ്ണിലെ മർദം തുലനാവസ്ഥയിൽ നിൽക്കുന്നത് കണ്ണിലൂടെ അക്വസ്ഹ്യൂമർ എന്ന ദ്രാവകം ഒഴുകുന്നത് മൂലമാണ്. ഇൗ ദ്രാവകം കണ്ണിെൻറ മുൻവശത്തുള്ള അറയിലൂടെയാണ് സാധാരണ ഒഴുകിപ്പോകാറുള്ളത്. ഇൗ സംവിധാനത്തിന് തകരാറുണ്ടാകുേമ്പാൾ അക്വസ്ഹ്യൂമറിെൻറ ഒഴുക്കിന് തടസ്സം വരുകയും കണ്ണിൽ മർദം ഉണ്ടാവുകയും ചെയ്യും. ഇത് നേത്രനാഡിയെ (optic nerve) തകരാറിലാക്കുന്നു.
നേത്രനാഡി തകരാറിലാകുന്നതോടെ കാഴ്ചയുടെ പരിധിയിൽ ശൂന്യമേഖലകൾ (Blind spot) ഉണ്ടാകുന്നു. യഥാസമയം ചികിത്സ തേടിയില്ലെങ്കിൽ കുറച്ചുകാലത്തിനകം പൂർണമായും കാഴ്ച നഷ്ടമാകാനിടയുണ്ട്.
ലക്ഷണങ്ങൾ
കാര്യമായ ലക്ഷണങ്ങൾ ഒന്നും തന്നെ ഗ്ലോക്കോമക്ക് സാധാരണയായി ഉണ്ടാകാറില്ല. അതിനാൽ കൃത്യമായ ഇടവേളകളിൽ കണ്ണ് പരിശോധിക്കേണ്ടതായുണ്ട്. ഗ്ലോക്കോമക്ക് പ്രധാനമായും രണ്ടു ഘട്ടങ്ങളുണ്ട്. കാഴ്ചയിൽ മങ്ങിയ സ്പോട്ടുകൾ, ഗുരുതരഘട്ടത്തിൽ ഒരു തുരങ്കത്തിലൂടെ കാണുന്ന അവസ്ഥ ഇവ ഒാപൺ ആംഗിൾ ഗ്ലോക്കോമയിൽ കാണുന്നു. തലവേദന, കണ്ണ് വേദന, മങ്ങിയ കാഴ്ച, ഒാക്കാനം, ഛർദി, പ്രകാശത്തിന് നേരെ നോക്കുേമ്പാൾ ദീപവലയം, കണ്ണ് ചുവക്കൽ ഇവ അക്യൂട്ട് ആംഗിൾ ക്ലോസർ ഗ്ലോക്കോമയിൽ കാണാറുണ്ട്.
ജന്മനാലും ഗ്ലോക്കോമ
പ്രായമായവരിൽ മാത്രമല്ല ഗ്ലോക്കോമ വരുന്നത്. ജന്മനാലും വരാം. പെൺകുട്ടികളെ അപേക്ഷിച്ച് ആൺകുട്ടികളിൽ ഇത് കൂടുതലാണ്. കണ്ണിൽനിന്ന് വെള്ളം വരുക, പ്രകാശത്തിന് നേരെ നോക്കാനുള്ള ബുദ്ധിമുട്ട്, കണ്ണുകൾ വലിയുക, കണ്ണിലെ വെള്ളനിറം നീലനിറമാകുക തുടങ്ങിയ ലക്ഷണങ്ങൾ കാണും.
സങ്കീർണതകൾ
പാരമ്പര്യമായി തുടരുന്ന ഗ്ലോേക്കാമ, അനിയന്ത്രിതമായ പ്രമേഹം-രക്തസമ്മർദം, മയോപ്പിയ, സിക്കിൾസെൽ അനീമിയ, കണ്ണിനേൽക്കുന്ന പരിക്കുകൾ ഇവയെല്ലാം േഗ്ലാക്കോമ രോഗിയെ സങ്കീർണതകളിലെത്തിക്കാറുണ്ട്.
പരിഹാരങ്ങൾ
ചികിത്സയുടെ വിജയം ഗ്ലോക്കോമ നേരത്തേ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒൗഷധങ്ങൾക്കൊപ്പം നസ്യം, വിരേചനം, അഞ്ജനം, ആേശ്ചാതനം തുടങ്ങിയ വിശേഷ ചികിത്സകളും അവസ്ഥകൾക്കനുസരിച്ച് നൽകേണ്ടിവരും. സംസ്കരിച്ച െനയ്യ്, രസായനൗഷധങ്ങൾ ഇവയും നല്ല ഫലം തരും. പാൽ-മീൻ, പാൽ-കോഴിയിറച്ചി, മോര്-മീൻ തുടങ്ങിയ വിരുദ്ധാഹാരങ്ങൾ, പുളിയുള്ള തൈര്, ദഹിക്കാൻ പ്രയാസമുള്ള ആഹാരങ്ങൾ, കഠിനമായ വെയിൽകൊള്ളൽ, അസമയത്തുള്ള ഭക്ഷണം, തല കൂടുതൽ ഉയർത്തിയോ താഴ്ത്തിയോ വെക്കുക തുടങ്ങിയവ ഒഴിവാക്കാനും ശ്രദ്ധിക്കണം.
കാരറ്റ്, നെല്ലിക്ക, മുന്തിരി, മാതളം, പച്ച ഇലക്കറികൾ, ബീൻസ്, കൊഴുപ്പ് മാറ്റിയ പാലുൽപന്നങ്ങൾ, മുട്ട, തക്കാളി ഇവ മാറിമാറി ഭക്ഷണത്തിൽ പെടുത്തുന്നത് കണ്ണിെൻറ ആരോഗ്യം നിലനിർത്തും. 40 വയസ്സിനുശേഷം ഇടക്കിടെ കണ്ണ് പരിശോധിച്ച് കണ്ണിെൻറ ആരോഗ്യം ഉറപ്പാക്കേണ്ടതാണ്.
ഡോ. പ്രിയ ദേവദത്ത്
കോട്ടക്കൽ ആര്യവൈദ്യശാല
മാന്നാർ
drpriyamannar@gmail.com
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.