കായികരംഗത്തെ പരിക്കുകളും ചികിത്സയും

ഒരുപാട് വികസിച്ച ശാഖയാണ് സ്പോര്‍ട്സ് മെഡിസിന്‍. ഇന്ന് ഇതുമായി ബന്ധപ്പെട്ട് പ്രമുഖ ആശുപത്രികളില്‍ പ്രത്യേക വിഭാഗവും സ്പെഷലിസ്റ്റ് ഡോക്ടര്‍മാരുമുണ്ട്. കായികതാരങ്ങള്‍ക്ക് സാധാരണയുണ്ടാകുന്ന അസുഖമാണ് നടുവേദന. സ്പോര്‍ട്സ് അപകടങ്ങളുടെ ഭാഗമായും നടുവേദന വരാം. ഷട്ടില്‍, വോളിബാള്‍, ബാസ്കറ്റ്ബാള്‍, തുടങ്ങിയ കൈകൊണ്ട് കളിക്കുന്നവര്‍ക്ക് സാധാരണ തോളെല്ലുകള്‍ക്കാണ് പ്രശ്നമുണ്ടാവുക. ഷട്ടില്‍ കളിക്കാര്‍ക്ക് ചാടുമ്പോള്‍ മുട്ടിനും പ്രശ്നമുണ്ടാകാം. കായിക മല്‍സരങ്ങളില്‍ ഒടിവും ചതവും തന്നെയാണ് സാധാരണ ഉണ്ടാകാറ്.

ഫുട്ബാള്‍
കായിക മല്‍സരങ്ങളിലേര്‍പ്പെടുന്നവരില്‍ ഏറ്റവും കൂടുതല്‍ പരിക്കേല്‍ക്കുന്നത് ഫുട്ബാള്‍ കളിക്കാര്‍ക്കാണ്. അതില്‍ കൂടുതലും മുട്ടിനായിരിക്കും. മുട്ടിനുണ്ടാകുന്ന പരിക്ക് എല്ലുകള്‍ക്കല്ല. മുട്ടിന്‍െറ വാഷര്‍ പൊട്ടി, പാട പൊട്ടിയുണ്ടാകുന്നതാണ്. അതായത് ലിഗ്മെന്‍റുകള്‍ക്കാണ് പരിക്കു പറ്റുക. ഫുട്ബാള്‍ കളിക്കിടെ ബ്ളോക്കിടുക, കാല്‍ തിരിഞ്ഞു പോകുക തുടങ്ങിയ കാരണങ്ങളാലും പരിക്കുപറ്റും. ലിഗ്മെന്‍റിനുള്ള പരിക്ക് വലുതാണെങ്കില്‍ ശസ്ത്രക്രിയ ആവശ്യമായിവരും. വാഷര്‍ പൊട്ടിയാലും ശസ്ത്രക്രിയ ചെയ്യേണ്ടിവരും. എന്നാല്‍ അതൊക്കെ കീ ഹോള്‍ ആയതിനാല്‍ പരിപൂര്‍ണ വിശ്രമം അഥവാ ബെഡ് റെസ്റ്റ് ആവശ്യമായി വരില്ല. മാത്രമല്ല പെട്ടെന്ന് പഴയ അവസ്ഥയിലേക്ക് തിരിച്ചത്തൊം.

ക്രിക്കറ്റ്
ക്രിക്കറ്റിലും മുട്ടിന് പരിക്ക് പറ്റാം. കൂടാതെ കൈയിന്‍െറയും കാലിന്‍െറയും മുട്ടുകളും മറ്റ് സന്ധലകളും തിരിഞ്ഞുപോകുകയും ചെയ്യും. മറ്റൊന്ന് തോളിനുണ്ടാകുന്ന പരിക്കാണ്. തോളിന്‍െറ വള്ളികള്‍ വിട്ടു പോകാം. ഇത് ലാപ്പ്രോസ്കോപിക് സര്‍ജറി അഥവാ  താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ പൂര്‍വസ്ഥിതിയിലാക്കാം. വിശ്രമം മാത്രമുള്ള കേസുകളും ഉണ്ട്. എന്നാല്‍ ദീര്‍ഘ കാലത്തെ വിശ്രമം ചികിത്സയുടെ ഭാഗമായി ഇപ്പോള്‍ ആവശ്യമായിവരില്ല. എല്ലു പൊട്ടിയാല്‍ മൂന്ന് ആഴ്ച വരെ വിശ്രമമാകാം. കാലിന്‍െറ തുടക്കും മറ്റു ഭാഗങ്ങളിലും ശസ്ത്രക്രിയ ചെയ്ത് ശരിയാക്കാം. തുടയെല്ല് പൊട്ടിയാല്‍ ശസ്ത്രക്രിയ ചെയ്ത് രണ്ട് ദിവസത്തിനുള്ളില്‍ നടന്ന് തുടങ്ങാം. എല്ലാവരും ആഗ്രഹിക്കുന്നത് എത്രയും പെട്ടെന്ന് സാധാരണ അവസ്ഥയിലേക്ക് തിരിച്ചു വരാനാണ്.

ടെന്നീസ്
ടെന്നീസ് കളിക്കാര്‍ക്ക് ടെന്നീസ് എല്‍ബോ (Lateral Epicondylitis) എന്ന അസുഖമുണ്ടാകും. കൈപ്പത്തിക്കു മുകളിലേക്കുള്ള വേദനയാണിത്. ടെന്നീസ് കളിക്കാരല്ളെങ്കിലും സ്ത്രീകള്‍ക്ക് ഇത് സാധാരണയായി കണ്ടു വരുന്നു. ബക്കറ്റില്‍ ഭാരം എടുക്കുക തുടങ്ങിയ പ്രവൃത്തികളിലേര്‍പ്പെടുന്ന സ്ത്രീകള്‍ക്കാണ് ഈ അസുഖമുണ്ടാകുന്നത്. കൂടാതെ ‘ഗോള്‍ഫ് എല്‍ബോ’യും ‘സ്റ്റുഡന്‍റ്സ് എല്‍ബോ’യും ഉണ്ടാകാറുണ്ട്. കൈകളുടെ രണ്ട് മുട്ടുകള്‍ കുത്തി വെച്ച് ഇരിക്കുമ്പോള്‍ ഉണ്ടാകുന്ന അസുഖമാണ് സ്റ്റുഡന്‍റ്സ് എല്‍ബോ. അങ്ങനെ കൈകള്‍ വെച്ച് ജോലി ചെയ്യുന്നവര്‍ക്കും ഈ അസുഖം വരാം.

മരണം
സ്പോര്‍ട്സ് അപകടങ്ങളില്‍ മരണം അപൂര്‍വമാണ്. പലപ്പോഴും ശാരീരിാമായ മറ്റു കാരണങ്ങളാലാണ് മരണം സംഭവിക്കുന്നത്. ഐസ് ഹോക്കി, സകീയിങ്, കാര്‍ റൈസിങ് എന്നിവയിലൊക്കെയാണ് മരണസാധ്യത കൂടുതലുള്ളത്. ഇന്ത്യയില്‍ സര്‍വസാധാരണമായ ക്രിക്കറ്റ്, ഫുട്ബാള്‍ എന്നിവ താരതമ്യേന അപകടങ്ങള്‍ കുറഞ്ഞ കളികളാണ്. സ്പോര്‍ട്സില്‍ ഒടിവും ചതവും  തന്നെയാണ് പതിവ്. അതിനാല്‍ മറ്റു ചികില്‍സകളെപ്പോലെ തന്നെയാണ് അതിന്‍െറയും ചികില്‍സ. തോളെല്ലുമായി ബന്ധപ്പെട്ട കളിയാണെങ്കില്‍ തോളെല്ലിനും മുട്ട് ഉപയോഗിച്ച കളിയെങ്കില്‍ മുട്ടിനുമാകും പ്രശ്നം.


പരിക്കുകള്‍
സ്പോര്‍ട്സുമായി ബന്ധപ്പെട്ട പരിക്ക് മറ്റുള്ളവരുടെ പരിക്ക് പോലെയാണ്. എങ്കിലും സ്പാര്‍ട്സ്മാന്‍െറ മസിലുകളും മറ്റും ബലമുള്ളതാകയാല്‍ സാധാരണക്കാരനെ അപേക്ഷിച്ച് വ്യായാമത്തിലൂടെയും മറ്റും പെട്ടെന്ന് സാധാരണ നിലയിലേക്ക് തിരിച്ചത്തൊനാകും. സാധാരണ രോഗികള്‍ വ്യായാമം ചെയ്യാന്‍ പറഞ്ഞാലും പൊതുവെ അനുസരിക്കാറില്ല. ചിലരില്‍ ഫിസിയോ തെറാപ്പി വേണ്ടിവരും. അപകടപ്പെട്ട് വേദനയുണ്ടെങ്കില്‍ ഐസ്പാക്ക് പ്രയോഗമാണ് വേണ്ടത്. ഐസ്  ഒരു പ്ളാസ്റ്റിക് കവറിലാക്കി വേദന തോന്നുന്നിടത്ത് 20 മുതല്‍ 30 മിനിറ്റു വരെ വെക്കണം. വേദനയും നീര്‍ക്കെട്ടും അകറ്റാന്‍ ഒരു പരിധി വരെ ഇത് സഹായിക്കും.
 
ഡാന്‍സ്
ഡാന്‍സുമായി ബന്ധപ്പെട്ട് പ്രത്യേകിച്ച് അസുഖമൊന്നുമുണ്ടാകാറില്ല. ഇടക്കാലത്ത് ഡാന്‍സ് തുടങ്ങുന്നവര്‍ക്ക് കാലില്‍ നീരു വരാം. അത്തരം പ്രശ്നങ്ങള്‍ക്ക് വിശ്രമമാണ് ആവശ്യം.

എല്ലുതേയ്മാനം
അസ്ഥിരോഗവുമായി ബന്ധപ്പെട്ട് സ്ഥിരമായി പറഞ്ഞു കേള്‍ക്കുന്ന വാക്കാണ് എല്ലുതേയ്മാനം. ഒരര്‍ഥത്തില്‍ എല്ലുതേയ്മാനം എന്നൊന്നില്ല. ഓസ്റ്റിയോ പ്യൂറോസിസ് (Osteoporosis) എന്നാണ് അതിന്‍െറ പേര്. അതായത് 30 വയസ്സു വരെയാണ് മനുഷ്യന്‍െറ എല്ലുകളുടെ വളര്‍ച്ച. അത് കഴിഞ്ഞാല്‍ നാശമാണ്. അതിനെ നാം തെറ്റായി എല്ലുതേയ്മാനം എന്നു പറയുന്നു. മിനറല്‍സ് കുറയുകയാണ് ചെയ്യുന്നത്. പ്രായസംബന്ധമായ മാറ്റങ്ങളിലുണ്ടാകുന്ന എല്ലിന്‍െറ ഈ അവസ്ഥയെ ടയര്‍ തേയുന്നതുമായി താരതമ്യം ചെയ്യാനാവില്ല. കായികതാരങ്ങള്‍ക്കും ഇത് വരാം.

അമിത ഭക്ഷണം
ഭക്ഷണം ഓരോരുത്തരുടെയും ജോലിക്കനുസരിച്ചേ കഴിക്കാവൂ. ഓഫിസ് ജോലി ചെയ്യുന്ന ഒരാള്‍ക്ക് 1500 കലോറി മതിയാകും. പക്ഷേ ഒരു 3000-3500 കലോറി അയാള്‍ കഴിക്കുന്നു. അധിക കലോറി കൊഴുപ്പായി ശരീരത്തിലടിയുന്നു. അതിനനുസരിച്ച്  ശാരീരിക വ്യായാമമില്ളെങ്കില്‍ അമിത ഭാരകാരണമാകുന്നു. അത് എല്ലിനെ ബാധിക്കുന്നു.
 
മനസ്സുമായി ബന്ധം

എല്ലാ രോഗങ്ങള്‍ക്കും മനസ്സുമായി ബന്ധമുണ്ട്. ജോലി സ്ഥലത്തെ മാനസികാവസ്ഥയും മറ്റും നടുവേദന പോലുള്ള രോഗങ്ങളുണ്ടാക്കാം. സൈക്കോ സൊമാറ്റിക് പെയിന്‍ ആണ് ഒട്ടുമിക്ക നടുവേദനകള്‍ക്കും കാരണം. അങ്ങനെ വലിയ ഒരു വിഭാഗം തന്നെയുണ്ട്. ഇവരുടെ സ്ട്രെസ്സ് ഫാക്ടര്‍ മാറ്റാതെ നടുവേദന മാറില്ല. ജോലിക്കിടയിലെ വ്യായാമമില്ലായ്മയാണ് കാരണം. ചില സ്ഥാപനങ്ങള്‍ ഇപ്പോള്‍ വ്യായാമത്തിന് സമയം കണ്ടത്തെുന്നുണ്ട്.

(ലേഖകന്‍ പെരിന്തല്‍മണ്ണയിലെ ഓര്‍ത്തോപീഡിക് സ്പൈന്‍ സര്‍ജനും സ്പോര്‍ട്ട്സ് മെഡിസിനില്‍ വിദഗ്ധനുമാണ്)

 


 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.