മഞ്ഞുകാലമാണ്. ജലദോഷം, മൂക്കൊലിപ്പ്, തൊണ്ട വേദന തുടങ്ങിയവയെല്ലാം പെെട്ടന്നു തന്നെ പിടിെപടുന്ന കാലം. വളരെയധികം അസ്വസ്ഥതയുണ്ടാക്കുന്ന ഇവയെ ഭൂരിപക്ഷം പേരും പെെട്ടന്നു തന്നെ ആൻറിബയോട്ടിക്കുകൾ ഉപയോഗിച്ച് തടഞ്ഞു നിർത്താൻ ശ്രമിക്കും. എന്നാൽ സാധാരണ ജലദോഷത്തിന് ആൻറിബയോട്ടിക്കുകൾക്ക് ഉപയോഗിക്കരുതെന്ന് വിദഗ്ധർ.
ജലദോഷം ഉണ്ടാക്കുന്നത് വൈറസുകളാണ്. അവയെ ആൻറിബയോട്ടിക്കുകൾ കൊണ്ട് തുരത്താനാകില്ലെന്ന് സെൻറർ ഫോർ ഡിസീസ് കൺട്രോൾ ആൻറ് പ്രിവൻഷൻ പറയുന്നു. വൈറസ് ബാധക്ക് ആൻറിബയോട്ടിക്കുകൾ ഉപയോഗിച്ചാൽ ആൻറിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന തരത്തിൽ കൂടുതൽ ശക്തിയിൽ പിന്നീട് വൈറസ് ബാധയുണ്ടാകും.
ജലദോഷത്തിൽ നിന്ന് രക്ഷനേടാൻ ചിക്കൻ സൂപ്പ് ഫലപ്രദമെന്ന് കണ്ടെത്തിയിട്ടുണ്ട്. പച്ചക്കറികളുൾപ്പെടുത്തിയ ചിക്കൻ സൂപ്പ് കഴിക്കുന്നത് നല്ലതാണ്. ചിക്കൻ സൂപ്പ് കഴിക്കുന്നത് ശരീരത്തിൽ രോഗപ്രതിരോധ സംവിധാനത്തിലെ ന്യൂട്രോഫിൽസിെൻറ വേഗത കുറക്കും. ന്യൂട്രോഫിൽസ് സാവധാനം സഞ്ചരിക്കുേമ്പാൾ അണുബാധ ഏറ്റ ഭാഗങ്ങളെ കൂടുതൽ ശ്രദ്ധിക്കാൻ സാധിക്കും. ഇത് അണുബാധയിൽ നിന്ന് സംരക്ഷണവും തരുന്നുവെന്നാണ് കണ്ടെത്തൽ.
സാധാരണ ജലദോഷം 10 ദിവസം വെര നീണ്ടു നിൽക്കും. എന്നാൽ സാധാരണ ജലദോഷമാണോ അതോ ചികിത്സ തേടേണ്ടതാണോ എന്ന് എങ്ങനെ മനസിലാക്കും?
വൈറസുമൂലം ശ്വാസനാളത്തിലുണ്ടാകുന്ന അണുബാധയാണ് സാധാരണ ജലദോഷം. മൂക്കിലും തൊണ്ടയിലും എരിച്ചിൽ അനുഭവപ്പെടുന്നു. മൂക്കൊലിപ്പ്, തൊണ്ടവേദന, ചുമ, കണ്ണുകളിൽ വെള്ളം നിറയുക, തുമ്മൽ, മൂക്കടപ്പ്, തലവേദന, ക്ഷീണം, ചിലപ്പോൾ നേരിയ പനി എന്നിവയാണ് ലക്ഷണങ്ങൾ.
സാധാരണയായി ഒന്നു രണ്ട് ആഴ്ചക്കുള്ളിൽ ശരീരം സ്വയം തന്നെ സുഖപ്പെടുത്തുന്നു. ഇതല്ലാതെ മറ്റ് പ്രശ്നങ്ങൾ ഉണ്ടാവുകയാെണങ്കിൽ മാത്രം ഡോക്ടറെ സമീപിച്ചാൽ മതി.
ജലേദാഷം ബാധിച്ച ആദ്യ ദിവസങ്ങളിൽ തൊണ്ടക്കുള്ളിലായി ചെറിയ ചൊറിച്ചിൽ പോലെ അനുഭവെപ്പടും. രണ്ട് മൂന്ന് ദിവസങ്ങളിൽ ലക്ഷണങ്ങൾ ശക്തി പ്രാപിക്കും. നിർത്താതെ മൂക്കൊലിക്കുന്നു. തൊണ്ടവേദന ശക്തിയാർജിക്കുന്നു. നേരിയ പനിയും അനുഭവപ്പെടും.
ജലദോഷം വന്നാൽ ആവശ്യത്തിന് വിശ്രമിക്കുക, വേണമെങ്കിൽ ചെറുതായി ഉറങ്ങാം. തലയിണക്കുമുകളിൽ തല വച്ചുറങ്ങുന്നതാണ് നല്ലത്. അടഞ്ഞ മൂക്കിലൂടെ ശ്വസിക്കാൻ തല ഉയർന്നു നിൽക്കുന്നത് സഹായിക്കും. തൊണ്ടവേദന കുറക്കാൻ ചൂടുള്ള ഉപ്പുവെള്ളം കവിൾകൊള്ളുക. പനി കുറക്കാൻ നനഞ്ഞ തുണി നെറ്റിയിലോ കഴുത്തിലോ ഇടുക. വേണെമങ്കിൽ ഒന്നു കുളിക്കാം.
നാലുമുതൽ ആറുവരെയുള്ള ദിവസങ്ങളിലാണ് ലക്ഷണങ്ങൾ രൂക്ഷമാകുന്നത്. മൂക്ക് പൂർണമായും അടയുന്നു. മൂക്കിൽ നിന്ന് വരുന്ന കഫം കട്ടിയേറിയതും മഞ്ഞയോ പച്ചയോ നിറത്തോടുകൂടിയതുമായിരിക്കും. തൊണ്ട വേദന ശക്തി പ്രാപിക്കും. തലവേദന അനുഭവപ്പെടും. നല്ല ക്ഷീണം തോന്നും. ശരീരം എല്ലാ വിധത്തിലും വൈറസിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനാലാണ് ക്ഷീണം അനുഭവപ്പെടുന്നത്.
ഇൗ സമയത്ത് മൂക്ക് വൃത്തിയായി സൂക്ഷിക്കണം. സലൈൻ ഡ്രോപ്സ് (ഉപ്പുവെള്ളം) മൂക്കിലിറ്റിക്കാം.
ആവിപിടിക്കുക, ചിക്കൻ സൂപ്പ് കഴിക്കുന്നതും തേനും കൂട്ടി ചൂടു ലമൺടീ കുടിക്കുന്നതും നല്ലതാണ്.
ജലദോഷത്തിെൻറ ദൈർഘ്യം കുറക്കാൻ:
ഏഴു മുതൽ പത്തു വരെയുള്ള ദിവസങ്ങളിൽ തൊണ്ടവേദന മൂക്കടപ്പ് എന്നിവ കുറഞ്ഞില്ലെങ്കിലും കുറച്ച് ആശ്വാസം ലഭിക്കും. പതിനാലു ദിവസമായിട്ടും മാറുന്നില്ലെങ്കിൽ ഡോക്ടറെ കാണേണ്ടതാണ്.
തുടങ്ങിയ ലക്ഷണങ്ങളെല്ലാം മറ്റ് അണുബാധയുടെതാണ്. ജലദോഷത്തിന് നിങ്ങൾ സ്വയം ചികിത്സിക്കുേമ്പാൾ ഇൗ ലക്ഷണങ്ങൾ കാണുന്നുവെങ്കിൽ ഡോക്ടറെ സമീപിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.