വിമാനത്താവളങ്ങൾ വഴി മരുന്നും ഗുളികകളും കൊണ്ടു വരുന്നവർ അറിവില്ലായ്മ മൂലം കുരുക്കിൽപെടുന്നത് പതിവാണ്. നിരോധിത മരുന്നാണെങ്കിൽ ജയിലിലാകാനും സാധ്യതയുണ്ട്. അതിനാൽ, മരുന്നും ഗുളികയും കൊണ്ടുവരുന്നവർ ഇത് നിരോധിത മരുന്നാണോ എന്ന് യാത്രക്ക് മുൻപ് ഉറപ്പാക്കണം. നിരോധിക്കാത്ത മരുന്നുകളാണെങ്കിലും മൂന്ന് മാസത്തേകുള്ളത് മാത്രമെ കൊണ്ടുവരാവൂ.
പനി, ചുമ, കഫക്കെട്ട്, ജലദോഷം, പ്രഷർ പോലുള്ളവയുടെ മരുന്നുകൾക്ക് ഡോക്ടറുടെ കുറിപ്പടി മതി. നിയന്ത്രണമുള്ള മരുന്നുകൾ കൊണ്ടുവരുന്നതിന് യു.എ.ഇ ആരോഗ്യമന്ത്രാലയത്തിന്‍റെ അനുമതി വേണം. ആരോഗ്യമന്ത്രാലയം വെബ്സൈറ്റ് വഴിയാണ് ഇതിന് അപേക്ഷിക്കേണ്ടത്. സന്ദശക വിസക്കാരും ട്രാൻസിസ്റ്റ് വിസക്കാരും നാട്ടിലെ അംഗീകൃത ആശുപത്രിയിൽനിന്ന് മെഡിക്കൽ റിപ്പോർട്ട് കരുതണം. ഡോക്ടറുടെ കുറിപ്പടിയും വേണം. ആരോഗ്യ വിഭാഗമോ എംബസിയോ ഇത് സാക്ഷ്യപ്പെടുത്തണം.
അപരിചിതരിൽനിന്നും യാതൊരുകാരണവശാലും മരുന്ന് സ്വീകരിക്കരുത്. അധികൃതരുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാൻ കഴിയാത്തതാണ് പലർക്കുമെതിരെ നടപടികൾക്ക് കാരണമാകുന്നത്. അതിനാൽ, വിമാനത്താവളം അധികൃതർ ചോദിക്കുമ്പോൾ രേഖകൾ സഹിതം കൃത്യമായ ഉത്തരം പറയാൻ കഴിയണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.