ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപിക്കാനുള്ള സാധ്യതകളിൽ കറൻസി നോട്ടും ഉൾപ്പെടുന്നത ായി ആശങ്ക. കടലാസ് അടക്കമുള്ള പ്രതലങ്ങളിൽ വൈറസ് മണിക്കൂറുകൾ ജീവനോടെ നിലനിൽക ്കുമെന്നതിനാൽ പോളിമർ കറൻസിയാണ് സുരക്ഷിതമെന്ന വാദവും ഉയരുന്നുണ്ട്.
വിവിധ രാജ്യങ്ങൾ പരീക്ഷിച്ച പോളിമർ കറൻസി ഉപയോഗിക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യ ട ്രെയിഡേഴ്സ് കോൺഫെഡറേഷൻ പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും കത്തയച്ചിരുന്നു. എന്നാൽ, റിസർവ് ബാങ്ക് അനുകൂലമായി പ്രതികരിച്ചിട്ടില്ല. പോളിമർ കറൻസി ചെലവേറിയതാണ് കാരണം.
അതേസമയം, നോട്ടിലൂടെ വൈറസ് പരക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. എന്നാൽ, ഉപയോഗത്തിലുള്ള നോട്ടുകളിൽ വൈറസ് ഉണ്ടാകാനുള്ള സാധ്യത ലോകാരോഗ്യസംഘടന തള്ളിക്കളയുന്നുമില്ല. വ്യത്യസ്തരായ ആളുകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നതിനാൽ കടലാസുനോട്ടുകളിൽ ബാക്ടീരിയയും വൈറസും ഉണ്ടാകുമെന്ന സാധ്യത കണക്കിലെടുത്താണ് ചൈന ബാങ്കുകളിൽ വെച്ച് നോട്ടുകൾ അണുമുക്തമാക്കിയിരുന്നത്.
ഇന്ത്യയിൽ നടത്തിയ പഠനങ്ങളെ ഉദ്ധരിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിസർച് ഡെസ്ക് പുറത്തിറക്കുന്ന ‘ഇകോറാപ്’ ഈ വിഷയം പരാമർശിക്കുന്നുണ്ട്.
വൈറസ് മണിക്കൂറുകൾ വായുവിലോ പ്രതലത്തിലോ നിൽക്കുമെന്നതിനാൽ നോട്ടുകളിലും വൈറസ് ഉണ്ടാകാനിടയുണ്ടെന്നാണ് പഠനം പറയുന്നത്. ഇൗ സാധ്യത തള്ളിക്കളയുന്നില്ലെന്ന് ലോകാരോഗ്യ സംഘടനയെ ഉദ്ധരിച്ച് ബ്രിട്ടനിലെ ടെലിഗ്രാഫ് പത്രം റിപ്പോർട്ട് ചെയ്തു.
നോട്ടുകൾ കൈകാര്യംചെയ്യുന്നവർ ഉപയോഗത്തിനുശേഷം കൈ കഴുകണമെന്ന് ലോകാരോഗ്യസംഘടന നിർദേശിക്കുന്നുണ്ട്. നോട്ട് ഉപയോഗിച്ചശേഷം കൈകഴുകാതെ മുഖം സ്പർശിക്കരുതെന്നും സംഘടന ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.