ഭക്ഷണമാകട്ടെ പ്രതിരോധം

കോവിഡ് 19 നു മുന്നില്‍ പകച്ചു നില്‍ക്കുകയാണ് കൊറോണ വൈറസ് തന്നെ വരുത്തിയ മെര്‍സും , സാര്‍സും അതിജീവിച്ച ലോകം. ഇത ുവരെ കോവിഡ് 19 നെ പ്രതിരോധിക്കാന്‍ ഫലപ്രദമായ മരുന്ന് കണ്ടെത്താന്‍ കഴിയാത്ത നമുക്ക് മുന്നിലുള്ള വഴി നമ്മുടെ ശരീ രത്തെ രോഗ പ്രതിരോധശേഷിയുള്ളതായി നിലനിര്‍ത്തുക എന്നതാണ്. അഥവാ കോറോണയെ പ്രതിരോധിക്കാന്‍ ശരീരത്തെ സജ്ജമാക്കുക തന്നെ. സമീകൃത ആഹാരവും , മിതമായ വ്യായാമവും, വ്യക്തി ശുചിത്വവും കൂടെ ശരീരത്തിന് ആവശ്യമായ വെള്ളവും കുടിക്കുക. അന്ന ജം, മാംസ്യം, കൊഴുപ്, വിറ്റാമിന്‍, മിനറലുകള്‍ മുതലായവയാണ് നമുക്ക് ആവശ്യമായ പോഷകങ്ങള്‍. ഇതിനെ ശരിയായി ക്രമീകരിച് ചുകൊണ്ടുള്ള ഭക്ഷണ ക്രമമാണ് സമീകൃത ആഹാരം. സമീകൃത ആഹാരം ശീലിക്കുമ്പോള്‍ ആരോഗ്യപരമായ ജീവിതവും സാധ്യമാകുന്നു. < /p>

ആന്റി ഓക്‌സിഡന്റുകളാണ് നമ്മുടെ ശരീരത്തില്‍ പ്രതിരോധ വലയം തീര്‍ക്കുന്നത്. ചില വിറ്റാമിനുകള്‍ക്കും മിനറലു കൾക്കും ആന്റി ഓക്‌സിഡൻറ്​ സ്വഭാവം ഉണ്ട്. ഇത്തരത്തില്‍ ആന്റി ഓക്‌സിഡന്റുകളായി വര്‍ത്തിക്കുന്ന വിറ്റാമിന്‍ A , C , E , B 12 അഥവാ ഫോളിക് ആസിഡ്, മിനറലുകളായ - സിങ്ക്, സെലീനിയം, കോപ്പര്‍ എന്നിവകളടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ നമ്മുടെ പ്രതിരോധ ശേഷി ഉയര്‍ന്ന നിലയില്‍ നിലനിര്‍ത്താന്‍ സാധിക്കും.
വിവിധ നിറങ്ങളിലുള്ള പഴങ്ങളായ ഓറഞ്ച്, മാങ്ങ, പഴം, പപ്പായ, പച്ചക്കറികളായ മത്തന്‍, മധുരക്കിഴങ്, കാരറ്റ്, ബീറ്റ്‌റൂട്ട്, ഇലക്കറികളായ ചീര, മുരിങ്ങയില എന്നിവയില്‍ ധാരാളം വിറ്റാമിന് A അടങ്ങിയിരിക്കുന്നു.

സിട്രസ് പഴങ്ങളായ ഓറഞ്ച്, മുസമ്പി, മുന്തിരിങ്ങാ, ചെറുനാരങ്ങാ എന്നിവയിലും, പേരക്ക, കിവി, പൈനാപ്പിള്‍, സ്‌ട്രോബെറി, നെല്ലിക്ക, ക്യാപ്‌സിക്കം (പച്ച, മഞ്ഞ, ചുവപ്പ്) എന്നിവയിലും ധാരാളം വിറ്റാമിന്‍ C അടങ്ങിയിരിക്കുന്നു. തക്കാളിയില്‍ വിറ്റാമിന് C ക്കു പുറമെ ലൈക്കോപീന്‍ അടങ്ങിയിരിക്കുന്നു. പച്ചക്കറികള്‍ക്ക് ചുവപ്പ് നിറം നല്‍കുന്ന ഈ പോഷകം രോഗ പ്രതിരോധത്തില്‍ ഏറെ പങ്ക് വഹിക്കുന്നു.
സസ്യ എണ്ണകളായ സണ്‍ഫ്ലെവര്‍ ഓയില്‍, ഒലീവ് ഓയില്‍, തവിടെണ്ണ, തവിടോടുകൂടിയ കൂടിയ ധാന്യങ്ങള്‍, നട്‌സുകളായ ആല്‍മണ്ട്, വാല്‍നട്, കശുവണ്ടി എന്നിവയില്‍ വിറ്റാമിന്‍ E, സിങ്ക്, സെലീനിയം, എന്നിവ അടങ്ങിയിരിക്കുന്നു.

നമ്മുടെ ശരീരത്തിനാവശ്യമായ ഘടകങ്ങള്‍ വിവിധ ആഹാര പദാര്‍ത്ഥങ്ങളില്‍ നിന്നായി ലഭിക്കുന്നതാകയാല്‍ എല്ലാ പോഷങ്ങങ്ങളുടെയും ലഭ്യത ഉറപ്പുവരുത്തുന്ന വിധം മഴവില്ലു പോലെ വിവിധ നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെട്ടതാകണം നമ്മുടെ ഭക്ഷണ വിഭവങ്ങള്‍.(RAINBOW DIET). വിറ്റാമിന്‍ ഡി പരോക്ഷമായി പ്രതിരോധത്തിന് സഹായിക്കുന്നതാകയാല്‍ വിറ്റാമിന്‍ ഡി ലഭ്യതക്കു വേണ്ടി ദിവസവും 20 മിനിറ്റ് സൂര്യപ്രകാശം കൊള്ളുന്നത് നല്ലതാണ്. വിറ്റാമിന് ഡി ചേര്‍ത്ത ഓയില്‍, കരള്‍, മുട്ടയുടെ മഞ്ഞ എന്നിവയും മിതമായി ഉള്‍പ്പെടുത്താം.

പ്രോട്ടീന്‍ അടങ്ങിയ മുട്ടയുടെ വെള്ള, ചെറുമല്‍സ്യങ്ങള്‍, പയറുവര്‍ഗങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിനായി ദിവസവും 3 ലിറ്റര്‍ വരെ വെള്ളം കുടിക്കുക.
തൈര്, മോര്, സംഭാരം, പുളിപ്പിച്ച മാവ് കൊണ്ട് ഉണ്ടാക്കുന്ന ദോശ, ഇഡ്ഡ്‌ലി, അപ്പം പോലുള്ളവ പ്രോബയോട്ടിക് സവിശേഷത ഉള്ളവയാണ്. ദഹനത്തിന് സഹായിക്കുന്ന ബാക്റ്റീരിയകളെ നിലനിര്‍ത്താന്‍ ഇത് വളരെ അത്യാവശ്യമാകയാല്‍ ഇവയും നമ്മുടെ തീന്‍മേശയിലെ വിഭവങ്ങളാകാന്‍ ശ്രദ്ധ വേണം.

പൊതുവായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

  • കൃത്യമായ സമയങ്ങളില്‍ ഭക്ഷണം കഴിക്കുന്നതാണ് നല്ല ശീലം.ഭക്ഷണം ഒഴിവാക്കുകയോ, കഴിക്കാതിരിക്കുകയോ ചെയ്യരുത്.
  • പ്രോസസ്സ് ചെയ്തതോ എണ്ണയില്‍ വറുത്തതോ ആയ ആഹാരങ്ങള്‍ ഒഴിവാക്കുന്നതാണ് ഗുണകരം.
  • കൊഴുപ്പ് കളഞ്ഞ പാലിനും പാല്‍ ഉല്പന്നങ്ങള്‍ക്കും പ്രാധാന്യം നല്‍കുക.
  • ഭക്ഷണം പാകം ചെയ്യുന്നതിന് മുന്‍പും ശേഷവും, ആഹാരം കഴിക്കുന്നതിന് മുന്‍പും ശേഷവും സോപ്പ് ഉപയോഗിച്ച് കൈ കഴുകല്‍ നിര്‍ബന്ധമാണ്.
  • മാംസാഹരങ്ങള്‍ പാകം ചെയ്യുമ്പോള്‍ നന്നായി വേവിക്കുക. വേവിച്ചതും വേവിക്കാത്തതുമായ ഭക്ഷണം വെവ്വേറെ കൈകാര്യം ചെയ്യുക.
  • മിതമായ വ്യായാമം ശീലമാക്കുക. ഇത് ശരീര ഭാരം നിയന്ത്രിച്ച് നിര്‍ത്താനും മാനസികാരോഗ്യം വീണ്ടെടുക്കാനും സഹായിക്കും.
  • ജീവിതശൈലീ രോഗങ്ങളുള്ളവരിലും, പ്രായമേറിയവരിലും അപകട സാധ്യത കൂടുതലായതിനാല്‍ ഇത്തരക്കാര്‍ ആരോഗ്യം നിലനിര്‍ത്തുന്ന രീതിയിലുള്ള ഭക്ഷണം കഴിക്കുവാന്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണം. പ്രമേഹ രോഗികള്‍ ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കണം.

രാജ്യം അടച്ചിട്ടിരിക്കെ ഭക്ഷ്യ ദൗര്‍ലഭ്യം നേരിടില്ലെന്ന് സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ലോക്ക് ഡൌണില്‍ ജീവിക്കുമ്പോള്‍ പ്രാദേശികമായി നമ്മുടെ തൊടിയിടങ്ങളില്‍ ലഭ്യമാകുന്ന നല്ല ഭക്ഷ്യവസ്തുക്കള്‍ കൊണ്ട് കൂടി വര്‍ണാഭമാകട്ടെ നമ്മുടെ വിഭവങ്ങള്‍. ഒപ്പം ശുചിത്വവും നമുക്ക് ശീലമാക്കാം. ആരോഗ്യ പ്രതിസന്ധിയില്‍ നിന്നും ലോകത്തെ രക്ഷിക്കാനുള്ള ഈ കാത്തിരിപ്പിനിടയില്‍ ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നതും സ്വയം രക്ഷക്കും നല്ല സമൂഹ സൃഷ്ടിക്കുമുതകുന്നതുമാകട്ടെ നമ്മുടെ ജീവിത രീതി.



Tags:    
News Summary - Covid food-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.