ലോക്ഡൗൺ കാലത്ത് കണ്ണിന് ഒരു വിശ്രമവുമുണ്ടാകില്ല അല്ലേ. ഒന്നുകിൽ ടി.വി കാണൽ, അതല്ലെങ്കിൽ മൊബൈലിൽ, അ ല്ലെങ്കിൽ കമ്പ്യൂട്ടർ അതുമല്ലെങ്കിൽ വായന. എന്തായാലും കണ്ണിന് ഒരു റെസ്റ്റ് ടൈം ഇല്ല. ഇങ്ങനെ പോയാൽ ഇൗ ദിവസങ് ങൾ കഴിയുേമ്പാഴേക്ക് പല അസുഖങ്ങളും കണ്ണിനെ ബാധിച്ചേക്കാം.
ആരോഗ്യ പ്രശ്നങ്ങൾ
കമ് പ്യൂട്ടർ, ടി.വി, മൊബൈൽ, ഇവയുടെ അമിത ഉപയോഗവും ഉറക്കക്കുറവും കാരണം കണ്ണുകൾക്കുണ്ടായേക്കാവുന്ന ചില പ്രശ്നങ്ങൾ:
ഇൗ പ്രശ്നങ് ങളിൽനിന്ന് രക്ഷപ്പെടാൻ ആദ്യം ചെയ്യേണ്ടത് ഇവയുടെയെല്ലാം അമിത ഉപയോഗം കുറക്കുക എന്നതുതന്നെയാണ്. ഇനി പറയുന്ന കാര്യങ്ങൾ ഒാർത്തുവെക്കുക.
കണ്ണുകളുടെ ആരോഗ്യത്തിന് ചെറുപയർ, ഗോതമ്പ്, നെല്ലിക്ക, തേൻ, നെയ്യ്, മുന്തിരി, മാതളം എന്നിവ നല്ലതാണ്. പുളി, അച്ചാർ, കാപ്പി, എരിവ് എന്നിവ പരമാവധി കുറക്കാം. പുകവലി പൂർണമായി ഒഴിവാക്കണം. വെയിലത്തുനിന്ന് വന്ന ഉടനേതന്നെ കണ്ണുകൾ കഴുകാൻ പാടില്ല. നല്ല ഉറക്കം എല്ലാ ദിവസവും ഉറപ്പാക്കണം. വ്യായാമം ശീലമാക്കാനും ശ്രദ്ധിക്കണം.
കണ്ണും ഫോണുപയോഗവും
ഫോണിെൻറ അമിത ഉപയോഗം കണ്ണിന് കാര്യമായ പ്രശ്നങ്ങൾ ഉണ്ടാക്കാനിടയുണ്ട്. തലവേദന, കണ്ണുവേദന, കണ്ണിൽ െവള്ളം നിറയൽ, കഴുത്ത്/മുതുക് വേദന, കാഴ്ച മങ്ങൽ എന്നിവയെല്ലാം ഇതുമൂലം ഉണ്ടാകാം. അതിനാൽ ഫോൺ ഉപയോഗിക്കുേമ്പാൾ അതിെൻറ സ്ക്രീൻ ബ്രൈറ്റ്നസ് കുറക്കാൻ ശ്രദ്ധിക്കണം. സ്ക്രീൻ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. ഇടക്കിടക്ക് കണ്ണു ചിമ്മാനും കണ്ണിന് തണുപ്പ് പിടിപ്പിക്കാനും മറക്കരുത്. ഒാരോ 20 മിനിറ്റ് കൂടുേമ്പാഴും 20 െസക്കൻഡ് എങ്കിലും വിശ്രമം കണ്ണിന് ഉറപ്പാക്കണം. വിശ്രമ സമയത്ത് ദൂരെയുള്ള ഏതെങ്കിലും വസ്തുവിൽ ശ്രദ്ധകേന്ദ്രീകരിക്കാനും ശ്രമിക്കണം.
കടപ്പാട്: Department of Shalakyatantra, PNNM Ayurveda medical college and hospital Cheruthuruthy
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.