ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇൻഫ്ലുവൻസ രോഗം വ്യാപിക്കുന്നു. നീണ്ട കാലം നിലനിൽക്കുന്ന ചുമയും അസുഖങ്ങളുമാണ് ലക്ഷണങ്ങൾ. പനിയും നിലക്കാത്ത ചുമയുമാണ് അധികപേരിലും കാണുന്നത്. ഇത് ഇൻഫ്ലുവൻസ എ സബ്ടൈപ്പ് H3N2 വൈറസ് ബാധമൂലമുണ്ടാകുന്നതാണ്.
കഴിഞ്ഞ മൂന്ന് മാസങ്ങൾക്കുള്ളിൽ വൈറസ് രാജ്യത്താകമാനം പടർന്നുപിടിച്ചിട്ടുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
പലപ്പോഴും ലക്ഷണങ്ങൾ കുറേ ദിവസം നീണ്ടു നിൽക്കും. ഇത്തരം ലക്ഷണങ്ങൾ കാണുന്നവർ എന്തെല്ലാം ചെയ്യാം, ചെയ്യരുത് എന്നതിനെ കുറിച്ച് ഐ.സി.എം.ആർ നിർദേശങ്ങൾ പുറത്തു വിട്ടിട്ടുണ്ട്.
എല്ലാവർക്കും ആന്റിബയോട്ടിക്കുകൾ നിർദേശിക്കുന്നതിനെതിരെ ഐ.എം.എ രംഗത്തു വന്നിട്ടുണ്ട്. രോഗ ലക്ഷണങ്ങൾ ഒരാഴ്ച നീണ്ടു നിൽക്കും. ചുമ മൂന്നാഴ്ച വരെയും നീളാം.ലക്ഷണങ്ങഹക്കുള്ള മരുന്ന് മാത്രം നൽകിയാൽ മതിയെന്നും ബാക്ടീരിയൽ അണുബാധയില്ലാതെ ആന്റിബയോട്ടിക് നൽകരുതെന്നും ഐ.എം.എ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.