തടി കുറക്കാൻ പല വഴികൾ നാം തോടാറുണ്ട്. പുലർച്ചെ എഴുേന്നറ്റ് നടത്തം മുതൽ വിശപ്പ് സഹിച്ചും ഭക്ഷണം കുറക്കൽ വരെ. ഇതൊക്കെ കുറച്ച് ദിവസം തുടരും. പിന്നീട് ഉപേക്ഷിക്കും. എന്നാൽ വലിയ ബുദ്ധിമുട്ടു കൂടാതെ, പട്ടിണി കിടക്കാതെ ഭാരം കുറക്കാൻ ചില വഴികൾ ഉണ്ടെങ്കിലോ... അത്തരം 10 വഴികൾ ഇതാ:-
1. കൂടുതൽ പ്രൊട്ടീൻ അടങ്ങിയ പ്രഭാത ഭക്ഷണം കഴിക്കുക : പ്രാതലിൽ പ്രോട്ടീൻ കുടുതലുണ്ടെങ്കിൽ അത് വിശപ്പ് കുറക്കും. ദിവസം മുഴുവൻ നാം ആഗിരണം ചെയ്യുന്ന കാലറിയുടെ അളവും അതുവഴി കുറക്കാൻ സാധിക്കും.
2. ഫ്രൂട്ട് ജ്യൂസുകൾ പോലെപഞ്ചസാരയുെട അളവ് കൂടുതലുള്ളവ ഒഴിവാക്കുക: ഏറ്റവും കൊഴുപ്പടങ്ങുന്നവയാണ് ഫ്രൂട്ട് ജ്യുസുകൾ. അവ ഒഴിവാക്കുന്നത് തടി കുറക്കാൻ വളരെ അധികം സഹായിക്കും. പഞ്ചസാരയുടെ അളവ് കുറക്കുകയും വേണം.
3. ഭക്ഷണത്തിന് അരമണിക്കൂർ മുമ്പ് വെള്ളം കുടിക്കുക. ഭക്ഷണത്തിന് അര മണിക്കൂർ മുമ്പ് വെള്ളം കുടിച്ചാൽ മൂന്നു മാസത്തിനകം 44% ഭാരം കുറയുെമന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
4. ഭാരം കുറക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുക.
5.നാരംശം കുടിയ ഭക്ഷണങ്ങൾ കഴിക്കുക
6. ചായയോ കാപ്പിയോ കഴിക്കാം: ഇവയിലടങ്ങിയ കഫീൻ നിങ്ങളുെട മെറ്റേബാളിസത്തെ ഉത്തേജിപ്പിക്കുന്നു
7. വേവിക്കാത്ത പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾെപ്പടുത്തുക
8. വളരെ സാവധാനം ഭക്ഷണം കഴിക്കുക: സാവധാനം ഭക്ഷണം കഴിക്കുേമ്പാൾ പെെട്ടന്ന് വയറു നിറഞ്ഞതായി തോന്നും. ഭാരം കുറക്കുന്ന ഹോർമോണുകളെ അത് ഉത്തേജിപ്പിക്കുകയും ചെയ്യും.
9. ഭക്ഷണം കഴിക്കാൻ ചെറിയ പാത്രങ്ങൾ ഉപയോഗിക്കുക: വിചിത്രമെന്ന് തോന്നാമെങ്കിലും ഇത് പ്രാവർത്തികമാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
10. രാത്രി നന്നായി ഉറങ്ങുക: ആവശ്യത്തിന് ഉറക്കമില്ലാത്തത് തടി കൂട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.