ന്യൂഡൽഹി: ഒാസോൺ പാളിയുടെ തകർച്ച മൂലമുണ്ടാകുന്ന മരണങ്ങളിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണെന്ന് പഠനം. സ്റ്റേറ്റ് ഗ്ലോബൽ എയർ 2017 റിപ്പോർട്ടിലാണ് ഇൗ പരമാർശമുള്ളത്. ഒാസോൺ പാളിയുടെ തകർച്ച മൂലംശ്വാസകോശ സംബന്ധമായ രോഗങ്ങൾ ബാധിച്ച്എകദേശം 2.54 ലക്ഷം പേരാണ് ഇന്ത്യയിൽ മരിച്ചത്. ബംഗ്ലാദേശിനെക്കാൾ 13 ഇരട്ടിയും പാകിസ്താനെക്കാളും 21 ഇരട്ടിയും കൂടുതലാണ് ഇത്. ബ്രിട്ടീഷ്, വാഷിങ്ടൺ യൂണിവേഴ്സിറ്റികളുടെ സഹകരണത്തോടെ ഹെൽത്ത് ഇഫക്ട്സ് ഇൻസ്റ്റിറ്റ്യൂട്ടാണ് പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ലോകത്തിലെ 92 ശതമാനം ആളുകളും ശ്വസിക്കുന്നത് മലിനമായ വായുവാണെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. ചില പ്രദേശങ്ങളിൽ വായു മലിനീകരണത്തിെൻറ തോത് കുറക്കാൻ സാധിച്ചിട്ടുണ്ടെങ്കിലും ഭൂരിപക്ഷം പ്രദേശങ്ങളിലും മലിനീകരണം ഉയരുകയാണെന്നും പഠനത്തിൽ പറയുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ ഇന്ത്യക്ക് അധികകാലം മുന്നോട്ട് പോകാനാവില്ലെന്നു റിപ്പോർട്ടിൽ പരമാർശമുണ്ട്.
ദീപാവലിക്ക് ശേഷം ഡൽഹിയിലുണ്ടായ വായു മലനീകരണം വൻ വാർത്ത പ്രാധാന്യം നേടിയുരുന്നു. വായു മലനീകരണത്തിെൻറ ഫലമായി ഉണ്ടായ പുകമഞ്ഞുമൂലം ഡൽഹി കുറേ ദിവസം നിശ്ചലമാവുന്ന സാഹചര്യവുമുണ്ടായിരുന്നു. ഇയൊരു സാഹചര്യത്തിലാണ നിർണായകമായ ഇൗ പഠനഫലം പുറത്ത് വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.