ഉറക്കം കുറവാണോ? നല്ല കാര്യങ്ങളും നെഗറ്റീവായി തോന്നാം

വാഷിങ്ടൺ: ദിവസവും അഞ്ച് മണിക്കൂറിൽ കുറവാണോ നിങ്ങളുടെ ഉറക്കം. എങ്കിൽ കരുതിയിരുന്നോളൂ. മതിയായ ഉറക്കം ലഭിക്കാത് തവർക്ക് നല്ല കാര്യങ്ങൾ പോലും നെഗറ്റീവ് ആയി തോന്നുമെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇതുസംബന്ധിച്ച ഇറ ്റലിയിലെ ലെ അക്വില സർവകലാശാല ഗവേഷകരുടെ പഠനമാണ് ജേർണൽ ഓഫ് സ്ലീപ് റിസർച്ച് പ്രസിദ്ധീകരിച്ചത്.

പഠനത്തിന്‍റെ ഭാഗമായി ഇവർ നിരീക്ഷിച്ച ആളുകളെ ആദ്യത്തെ അഞ്ച് ദിവസം മതിയായ തോതിൽ ഉറങ്ങാൻ അനുവദിച്ചു. അടുത്ത അഞ്ച് ദിവസങ്ങളിൽ ഇവരെ അഞ്ച് മണിക്കൂർ വീതം മാത്രമാണ് ഉറങ്ങാൻ അനുവദിച്ചത്.

കുറഞ്ഞ ഉറക്കത്തിന് ശേഷമുള്ള രാവിലെകളിൽ സന്തോഷകരമായ ചിത്രങ്ങൾ ഇവർക്ക് കാട്ടിയെങ്കിലും നെഗറ്റീവ് ആയാണ് അനുഭവപ്പെട്ടത്. തുടർച്ചയായ ഉറക്കക്കുറവാണ് ഈ നെഗറ്റീവ് ചിന്തക്ക് കാരണമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

തുടർച്ചയായി ഉറക്കം കുറയുന്നത് മറ്റ് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. ഓർമക്കുറവ്, ഏകാഗ്രതക്കുറവ്, ചർമത്തിന്‍റെ ആരോഗ്യം നഷ്ടപ്പെടൽ, ഭാരം കൂടൽ, ഹൃദ്രോഗം, പ്രതിരോധ ശേഷിക്കുറവ് മുതലായവക്ക് ഉറക്കമില്ലായ്മ കാരണമാകുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

Tags:    
News Summary - Insufficient sleep may impose negative emotional bias

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.