പാലക്കാട്: അലോപ്പതി ചികിത്സക്ക് പണരഹിത ഇൻഷുറൻസ് സേവനം വാഗ്ദാനം ചെയ്യുന്ന ആശു പത്രികൾ നാഷനൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് (എൻ.എ.ബി.എച്ച്) പ്രീ-അക്രഡിറ്റ േഷൻ എൻട്രി ലെവൽ മാനദണ്ഡം പാലിക്കണമെന്ന് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് െഡവലപ്മെ ൻറ് അതോറിറ്റി. രോഗികളുടെ പരിചരണം, സുരക്ഷ, ആശുപത്രികളുടെ ഗുണനിലവാരം ഉയർത്തൽ എന ്നിവ മുൻനിർത്തിയാണ് നടപടി.
എൻ.എ.ബി.എച്ചിെൻറ പ്രീ-അക്രഡിറ്റേഷൻ എൻട്രി ലെവൽ മാ നദണ്ഡങ്ങേളാ ആരോഗ്യ ഇൻഷുറൻസ് നിയന്ത്രണ ചട്ടപ്രകാരം റെഗുലേറ്ററി അതോറിറ്റി ഏർപ്പെടുത്തിയ മാനദണ്ഡങ്ങളോ പാലിക്കാൻ ആശുപത്രികൾ ബാധ്യസ്ഥമാണെന്ന് ഐ.ആർ.ഡി.എ ഉത്തരവിൽ വ്യക്തമാക്കി. നിലവിലുള്ള എല്ലാ ആശുപത്രികളും ഒരു വർഷത്തിനകം ഇൻഷുറൻസ് ഇൻഫർമേഷൻ ബ്യൂറോയുടെ (ഐ.ഐ.ബി) ഇൻഷുറൻസ് ശൃംഖലയിൽ (റോഹിനി) രജിസ്റ്റർ ചെയ്യണം. നിശ്ചിത സമയത്തിനകം എൻ.എ.ബി.എച്ച് പ്രീ-എൻട്രി സർട്ടിഫിക്കറ്റോ എൻ.എ.ബി.എച്ചിെൻറ തന്നെ ഉയർന്ന ലെവൽ സർട്ടിഫിക്കറ്റോ ആശുപത്രികൾ കരസ്ഥമാക്കണം.
അല്ലെങ്കിൽ സംസ്ഥാനതല സർട്ടിഫിക്കറ്റോ നാഷനൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്സ് (എൻ.എ.എ.എസ്) പ്രകാരം നാഷനൽ ഹെൽത്ത് സിസ്റ്റംസ് റിസോഴ്സസ് സെൻറർ (എൻ.എച്ച്.എസ്.ആർ.സി) നൽകുന്ന ഹയർ ലെവൽ സർട്ടിഫിക്കറ്റോ നേടണമെന്ന് ഐ.ആർ.ഡി.എ ഉത്തരവിൽ പറയുന്നു. മുഴുവൻ അക്രഡിറ്റേഷൻ മാനദണ്ഡവും നടപ്പാക്കാൻ മിക്ക ആശുപത്രികൾക്കും ഇപ്പോഴും പ്രാേയാഗിക തടസ്സങ്ങളുണ്ട്. ഇൗ പ്രതിസന്ധി മറികടക്കുക ലക്ഷ്യമിട്ടാണ് പ്രീ-അക്രഡിറ്റേഷൻ സർട്ടിഫിക്കേഷൻ മാനദണ്ഡം കൊണ്ടുവന്നത്.
ആശുപത്രി മാനേജ്മെൻറുകളോടടക്കം കൂടിയാലോചിച്ചാണ് കൊണ്ടുവന്നതെങ്കിലും പലതും ഇപ്പോഴും എൻട്രി ലെവൽ സർട്ടിഫിക്കറ്റ് പോലും നേടിയിട്ടില്ല. ഗുണനിലവാരം, രോഗികളുടെ സുരക്ഷ എന്നിവ സംബന്ധിച്ച് മാനേജ്മെൻറുകൾക്ക് അവബോധം സൃഷ്ടിക്കുകയും ആശുപത്രികളുടെ ശേഷി വർധിപ്പിക്കുകയുമാണ് എൻട്രി ലെവൽ അക്രഡിറ്റേഷൻ നിർബന്ധമാക്കിയതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഐ.ആർ.ഡി.എ വ്യക്തമാക്കി.
പ്രീ-അക്രഡിറ്റേഷൻ സർട്ടിഫിക്കേഷൻ നേടിയാൽ, ആശുപത്രികൾക്ക് വിവിധ ഘട്ടങ്ങളിലൂടെ പൂർണ അക്രഡിറ്റേഷൻ കരസ്ഥമാക്കുക എളുപ്പമാകുമെന്ന് ഐ.ആർ.ഡി.എ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.